1 GBP = 98.80INR                       

BREAKING NEWS

പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് വാങ്ങിയത് 36 ലക്ഷം; പദ്ധതി നടക്കാതെ വന്നപ്പോള്‍ അഞ്ചു ലക്ഷം തിരികെ നല്‍കി; ശേഷിച്ച തുക പറഞ്ഞ മടക്കി നല്‍കിയില്ല; ജ്യോത്സ്യന്റെ പരാതിയില്‍ കുമ്മനം രാജശേഖരന്‍ അടക്കം ഒമ്പതു പേര്‍ക്കെതിരേ ആറന്മുള പൊലീസ് കേസെടുത്തു; കുമ്മനത്തിന്റെ സന്തത സഹചാരി പ്രവീണ്‍ വി പിള്ളയും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാറും പ്രതികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ അടക്കം ഒമ്പതു പേരെ പ്രതികളാക്കി ആറന്മുള പൊലീസ് തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തു. 1934/20 എഫ്‌ഐആര്‍ നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 406, 420, 34 വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നിവയാണ് പ്രധാന വകുപ്പുകള്‍. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സിആര്‍ ഹരികൃഷ്ണന്റെ പരാതിയില്‍ ആറന്മുള പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുമ്മനത്തിന്റെ സന്തത സഹചാരി പ്രവീണ്‍ വി പിള്ള, പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയന്‍, സേവ്യര്‍, കുമ്മനം രാജശേഖരന്‍, ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാര്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍.

പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ അതായത് പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് രഹിത ബാനര്‍ നിര്‍മ്മിക്കുന്ന ന്യൂഭാരത് ബയോടെക്‌നോളജി എന്ന കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി പേരില്‍ നിന്ന് പണം വാങ്ങിയെന്നും സൂചനയുണ്ട്. പാലക്കാട് ഫാക്ടറി തുടങ്ങി സ്വദേശി തുണി ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നതാണ് പദ്ധതി എന്നാണ് ഹരികൃഷ്ണനോട് പറഞ്ഞിരുന്നത്.

ശബരിമല ദേവപ്രശ്‌നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോത്സ്യനാണ് സിആര്‍ ഹരികൃഷ്ണന്‍. 2018 ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ശ്രീധരന്‍ പിള്ളയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ശാന്തി പാലസില്‍ വച്ചാണ് ഇതു സംബന്ധിച്ച് ആദ്യ കൂടിക്കാഴ്ച നടന്നത്. ശബരിമല ദേവപ്രശ്‌നം നടക്കുന്ന സമയത്ത് കുമ്മനം മിസോറാം ഗവര്‍ണറായിരുന്നു. അന്ന് ശബരിമല ദര്‍ശനത്തിന് ചെന്ന കുമ്മനം അവിടെ വച്ചും ഇതുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുമ്മനത്തിന്റെ പിഎ എന്ന് പരിചയപ്പെടുത്തിയാണ് പ്രവീണ്‍ ഹരികൃഷ്ണനെ പാര്‍ട്ണര്‍ഷിപ്പിലേക്ക് ആകര്‍ഷിച്ചത്. പ്രവീണും ആറന്മുള സ്വദേശിയാണ്.

കുമ്മനത്തെ വിശ്വസിച്ചാണ് താന്‍ പണം നല്‍കിയത് എന്നാണ് ഹരികൃഷ്ണന്‍ പറയുന്നത്. കമ്പനിയുടെ പേരില്‍ കൊല്ലങ്കോട് കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പലപ്പോഴായി 36 ലക്ഷം രൂപ ഹരികൃഷ്ണന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു. ഭാര്യയുടെ അക്കൗണ്ടില്‍ നിന്നാണ് ആറു ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് പരാതിയിലുണ്ട്. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ നല്‍കാന്‍ തയാറായില്ല. കമ്പനി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ 500 രൂപയുടെ പത്രത്തില്‍ കരാറും എഴുതി ബ്ലാങ്ക് ചെക്കും ഹരികൃഷ്ണന് ഉറപ്പിനായി നല്‍കി.

2018 നവംബര്‍ 17 ന് കമ്പനി ഉദ്ഘാടനം മിസോറാം ഗവര്‍ണറുടെ ഓഫീസില്‍ വച്ച് നടന്നതായി സേവ്യര്‍ എന്നൊരാള്‍ ഫോണില്‍ വിളിച്ച് അറിയിച്ചു. ഇയാള്‍ ഓഫീ്‌സ് ജീവനക്കാരനാണെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17 ന് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വച്ച് പ്രവീണിന്റെ വിവാഹമായിരുന്നു. അവിടെ വച്ച് 10,000 രൂപ കുമ്മനം കൈവായ്പയും വാങ്ങിയത്രേ. പിന്നീട് അനക്കമൊന്നും ഇല്ലാതെ വന്നപ്പോള്‍ ഹരികൃഷ്ണന്‍ പണം തിരികെ ചോദിച്ചു. പല തവണ പണം ആവശ്യപ്പെട്ടിട്ടും കിട്ടാതെ വന്നപ്പോള്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിന് ആറന്മുള ബാലാശ്രമത്തില്‍ വച്ച് ഹരികൃഷ്ണന്‍ കുമ്മനത്തെ കണ്ടു.

പദ്ധതി നടക്കാത്ത പക്ഷം തിരികെ പണം വേണെന്ന് ആവശ്യപ്പെട്ടു. ഹരിയുടെ പണം തിരികെ തരാന്‍ ഹരികുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അയാളെ കണ്ടാല്‍ മതിയെന്നും കുമ്മനം അറിയിച്ചു. ഇതിന് പ്രകാരം ജൂണ്‍ 15 ന് ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലില്‍ ഹരികൃഷ്ണന്‍ ഹരികുമാര്‍, വിജയന്‍, പ്രവീണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ ചര്‍ച്ച രാത്രി 10 നാണ് സമാപിച്ചത്. പണം ഉടന്‍ തിരികെ നല്‍കാമെന്നും അതിനായി നേരത്തേ തന്ന കരാറും ബ്ലാങ്ക് ചെക്കും തിരികെ വേണമെന്നും ഹരികുമാര്‍ ആവശ്യപ്പെട്ടു. ഇതിന്‍ പ്രകാരം പിറ്റേന്ന് തന്നെ ബ്ലാങ്ക് ചെക്കും കരാറും ഹരികൃഷ്ണന്‍ രജിസ്റ്റര്‍ ചെയ്ത് അയച്ചു കൊടുത്തു. ഇതിനിടെപലപ്പോഴായി അമ്പതിനായിരം വീതമൊക്കെ വച്ച് നാലുലക്ഷത്തില്‍പ്പരം രൂപ തിരിച്ചു കൊടുത്തിരുന്നു.

ശേഷിച്ച പണം കിട്ടാതെ വന്നപ്പോഴാണ് കഴിഞ്ഞ് ദിവസം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എസ്പി പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് പരാതി ആറന്മുള പൊലീസിന് കൈമാറി. വിവരം ചോര്‍ന്ന് കിട്ടിയ മാധ്യമങ്ങള്‍ ഇടപെട്ടതോടെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവുകയായിരുന്നു. നിരവധി പേരില്‍ നിന്ന് ഈ രീതിയില്‍ പണം വാങ്ങിയിട്ടുണ്ട്. കമ്പനി പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കാന്‍ വേണ്ടി കോയമ്പത്തൂരിലെ ഒരു കമ്പനിയില്‍ നിന്ന് തുണിസഞ്ചി അടക്കം വാങ്ങി വില്‍പന നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category