1 GBP = 98.50INR                       

BREAKING NEWS

അര്‍ണാബിനെ രക്ഷിക്കാന്‍ കേന്ദ്രത്തിന്റെ സിബിഐ കടകന്‍, തടയിടാന്‍ ഉദ്ധവിന്റെ പൂഴിക്കടകനും! ടിആര്‍പി റേറ്റിങ്ങില്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ അനുമതി ഇല്ലാതെ സിബിഐ അന്വേഷണം പറ്റില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; അര്‍ണാബിനെ ചൊല്ലി ബിജെപിയും ശിവസേനയും നേര്‍ക്കുനേര്‍

Britishmalayali
kz´wteJI³

മുംബൈ: സംസ്ഥാനത്തെ കേസുകള്‍ സിബിഐ നേരിട്ടു ഏറ്റുടുക്കുന്ന ശൈലിക്ക് തടയിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക് നല്‍കിയിരുന്ന അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. റിപബ്ലിക് ടി.വിയെ രക്ഷിക്കാന്‍ വേണ്ടി ടി ആര്‍പി തട്ടിപ്പിലെ അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാറും പൂഴിക്കകടകന്‍ പ്രയോഗിച്ചത്. റിപ്പബ്ലിക് ടിവി അടക്കം മൂന്നു ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം നടത്തുകയും അര്‍ണാബ് ഗോസ്വാമിയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് അര്‍ണാബിന്റെ രക്ഷകരായി കേന്ദ്രസര്‍ക്കാര്‍ എത്തിയത്. ടി.ആര്‍ പിയുമായി ബന്ധപ്പെട്ടു യുപിയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ആ കേസ് സിബിഐക്ക് വിടുകയാണ് ചെയ്തത്. ഇതോടെ സാങ്കേതികമായി സിബിഐ അന്വേഷണ പരിധിയിലായി മഹാരാഷ്ട്രയിലെ റേറ്റിങ് തട്ടിപ്പു കേസും. എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ കേസുമായി മുന്നോട്ടു പോകുമെന്ന് ഉറപ്പിച്ചു കൊണ്ടാണ് സിബിഐയെ വിലക്കി ഉത്തരവിട്ടത്.

സംസ്ഥാനത്തെ കേസുകള്‍ സിബിഐക്ക് അന്വേഷിക്കണമെങ്കില്‍ അനുമതി തേടിയിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ്പുറത്തിറക്കിയത്. ടിആര്‍പി റേറ്റിങ് കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും എഐആര്‍ സമര്‍പ്പിക്കുകയും ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴാണ് താക്കറെ സര്‍ക്കാര്‍ സിബിഐക്ക് തടയിട്ട് ഉത്തരവിറക്കിയത്.

ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്(1956) നല്‍കുന്ന പ്രത്യേക അധികാരമുപയോഗിച്ച് ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് സേന അംഗങ്ങള്‍ കേസ് അന്വേഷിക്കുന്നതിലുള്ള അനുമതി മഹാരാഷ്ട്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതായി ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്ക് വാദ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് സിബിഐ അന്വേഷണം.

ലക്നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് ടിആര്‍പി കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അത് സിബിഐയ്ക്ക് കൈമാറി. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യാഴാഴ്ച മാധ്യമങ്ങളെ കാണും.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം സംബന്ധിച്ച കേസിലും ടിആര്‍പി കേസിലും നിലവില്‍ നടന്നുവരുന്ന അന്വേഷണങ്ങളെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ് ബാധിക്കാനിടയില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സുശാന്തിന്റെ മരണത്തില്‍ മുംബൈ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാര്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടു. രാജസ്ഥാനും പശ്ചിമ ബംഗാളും സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category