1 GBP = 98.00INR                       

BREAKING NEWS

കവന്‍ട്രിയില്‍ പട്ടാപ്പകല്‍ വീട്ടുമുറ്റത്തു നിന്നും പുത്തന്‍ പ്രീമിയം ലക്ഷ്വറി കാര്‍ മോഷ്ടാക്കള്‍ തട്ടിയെടുത്തു; ഒരു മണിക്കൂറിനകം വീട്ടുകാര്‍ സംഭവം പോലീസിനെ അറിയിച്ചപ്പോള്‍ ലഭിച്ചത് ഫോറന്‍സിക് വിദഗ്ധര്‍ ഇല്ലെന്ന നിസ്സംഗത നിറഞ്ഞ മറുപടിയും; മോഷ്ടാക്കള്‍ അരികില്‍ തന്നെയുണ്ട് എന്ന ധാരണയില്‍ കരുതലെടുക്കുക

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രാവിലെ സ്‌കൂളില്‍ കുട്ടികളെ ഇറക്കി വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്ത കാര്‍ അല്‍പ സമയത്തിനകം മോഷ്ടാക്കള്‍ കൈക്കലാക്കി. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയും കവന്‍ട്രി ഗാലക്സി കംപ്യൂട്ടേഴ്‌സ് ഉടമയുമായ ബിനോയ് തോമസിന്റെ പ്രീമിയം ലക്ഷ്വറി കാറാണ് മോഷ്ടാക്കള്‍ പട്ടാപ്പകല്‍ കൈക്കലാക്കിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കവന്‍ട്രിയില്‍ കഴിയുന്ന ബിനോയിക്ക് വീട്ടില്‍ പട്ടാപ്പകല്‍ ഇങ്ങനെയൊന്നു സംഭവിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.

കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ബിനോയിയുടെ വീട് ഏറെ തിരക്കുള്ള ആന്‍സ്റ്റി റോഡില്‍ ആണെന്നതും ഈ വീടിരിക്കുന്ന ഭാഗത്തു ടൗണ്‍ കൗണ്‍സിലിന്റേതു ഉള്‍പ്പെടെ ഏറെ സുരക്ഷാ ക്യാമറകളുടെ സാന്നിധ്യം ഉള്ളതും മോഷ്ടാക്കളെ പിന്തിരിപ്പിച്ചേക്കും എന്നതായിരുന്നു പൊതു ധാരണ. 

എന്നാല്‍ കുട്ടികളെ സ്‌കൂളിലാക്കി മടങ്ങി എത്തിയ ബിനോയ് മോഷ്ടാക്കളുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. വീടിനകത്തു കയറി ഹാള്‍വേയോട് ചേര്‍ന്ന് കീ സൂക്ഷിക്കുന്ന ഇടത്താണ് ബിനോയ് താക്കോല്‍ വച്ചതെന്ന് പറയുന്നു. എന്നാല്‍ ഇരട്ട ഡോര്‍ ഉള്ള വീടിന്റെ വാതില്‍ വിദഗ്ധമായി തുറന്നു മോഷ്ടാക്കള്‍ കീ സ്വന്തമാക്കി എന്നാണ് കരുതപ്പെടുന്നത്.
മോഷ്ടാക്കള്‍ എന്ന് കരുതപ്പെടുന്നവരുടെ ചിത്രങ്ങള്‍ സമീപത്തെ ക്യാമറകളില്‍ ലഭ്യമായിട്ടുമില്ല. എന്നാല്‍ കാര്‍ ബിനോയ് പാര്‍ക്ക് ചെയ്ത് അധികം സമയം പൂര്‍ത്തിയാകും മുന്നേ റോഡിലേക്ക് ഇറക്കി ഓടിച്ചു പോകുന്നത് ക്യാമറകളില്‍ എല്ലാം വ്യക്താവുമാണ്. ഇതിനര്‍ത്ഥം ക്യാമറ കണ്ണുകളെ കബളിപ്പിച്ചാകും മോഷ്ടാക്കള്‍ കൃത്യനിര്‍വ്വഹണം നടത്തിയത് എന്നത് തന്നെയാണ്. 
എന്നാല്‍ കാര്‍ പോയതിനേക്കാള്‍ ബിനോയിയെ വിഷമിപ്പിക്കുന്നത് സംഭവത്തോട് പോലീസ് കാട്ടിയ നിസ്സംഗതയാണ്. സംഭവം നടന്നു ഒരു മണിക്കൂറിനകം പോലീസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞതോടെ മോഷ്ടാക്കളെ പിന്തുടരാനാകും എന്ന പ്രതീക്ഷ ആയിരുന്നു ബിനോയിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഫോറന്‍സിക് വിദഗ്ധരുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി പോലീസ് സ്ഥലത്തെത്താന്‍ പോലും തയ്യാറായില്ല. ഇത് ഏറെ അപ്രതീക്ഷിതമായ പോലീസ് നടപടി ആണെന്നായിരുന്നു ബിനോയ് സംഭവമറിഞ്ഞ ശേഷം ബന്ധപ്പെട്ട മലയാളികളുമായി പങ്കുവച്ചത്. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്തു നിന്നും വേഗത്തില്‍ നടപടികള്‍ ഉണ്ടായതായും ബിനോയ് വ്യക്തമാക്കി. 

മിനി കൂപ്പര്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പുത്തന്‍ കാറായ കണ്‍ട്രിമാന്‍ ഹൈബ്രിഡ് ഇനത്തില്‍ പെട്ട ഒരു വര്‍ഷം പോലും പഴക്കമാകാത്ത കാറാണ് ബിനോയിക്ക് നഷ്ടമായത്. ഏറെ ആഗ്രഹത്തോടെ വാങ്ങിയ കാറാണിത്. ഓടിച്ചു കൊതിതീരും മുന്നേ അത് മോഷ്ടാക്കള്‍ കൈക്കലാക്കിയതാണ് ഇപ്പോള്‍ ഈ കുടുംബം പങ്കിടുന്ന പ്രധാന വിഷമം. ഫുള്‍ ഓപ്ഷന്‍ കാറിന് 36000 പൗണ്ടിലേറെ വിലയുള്ളതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ഉടന്‍ സ്ഥലത്തെത്തും എന്ന് അറിയിച്ചിട്ടുണ്ട്.

ഇതുവരെ യുകെ മലയാളികള്‍ നേരിട്ട കാര്‍ മോഷണ കേസുകളില്‍ വെക്തമായ കാരണം ഇല്ലാതെ ഇന്‍ഷുറന്‍സ് തുക നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കവന്‍ട്രി മലയാളികളുടെ പൊതു കൂട്ടായ്മയായ കവന്‍ട്രി കേരള കമ്യുണിറ്റിയുടെ നിലവിലെ സെക്രട്ടറി കൂടിയാണ് എന്‍എച്ച്എസ് ജീവനക്കാരനായ ബിനോയ് തോമസ്. 

ഈ വര്‍ഷം കവന്‍ട്രിയില്‍ കാര്‍ മോഷണത്തിന് ഇരയാകുന്ന നാലാമത്തെ കുടുംബമാണ് ബിനോയിയുടേത്. ഒരു മാസം മുന്‍പ് നഴ്‌സായ മലയാളി യുവാവിന്റെ അധികം പഴക്കമില്ലാത്ത ടൊയോട്ട കാര്‍ മോഷണം പോയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു മലയാളിക്ക് 4 * 4 വിഭാഗത്തില്‍ പെട്ട കാറും നഷ്ടമായിരുന്നു. ഈ സംഭവം നടന്ന വഴിയില്‍ തന്നെ വാടകയ്ക്ക് കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ എത്തിയ മോഷ്ടാക്കള്‍ കിടപ്പു മുറി വരെ തപ്പി എത്തിയെങ്കിലും യുവാക്കള്‍ ബഹളം വച്ചതോടെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നു കംപ്യുട്ടറുകള്‍ എടുത്തോടി രക്ഷപ്പെടുക ആയിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം അവസാനം വീട്ടുകാര്‍ ഒച്ച കേട്ടുണര്‍ന്നപ്പോഴേക്കും കാറുമായി അതിവേഗം മോഷ്ടാക്കള്‍ ചീറിപ്പാഞ്ഞതും കവന്‍ട്രി മലയാളികള്‍ക്ക് മറക്കാന്‍ സമയമായിട്ടില്ല. ആ സംഭവം നടന്നു മണിക്കൂറുകള്‍ക്കകം ഹോസ്പിറ്റല്‍ റോഡിന് സമീപം പാര്‍ക്ക് ചെയ്തറിയുന്ന മലയാളിയുടെ കാറിന്റെ കാറ്റാലറ്റിക്  കണ്‍വെര്‍ട്ടറും മോഷണ സംഘം സ്വന്തമാക്കിയിരുന്നു. വിവിധ സംഭവങ്ങളിലായി ഇതുവരെ ഈ വര്ഷം ഇതുവരെ കാറുകള്‍ ലക്ഷ്യമിട്ടു അരഡസനിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category