1 GBP = 98.00INR                       

BREAKING NEWS

രാജസ്ഥാനെതിരെ മധുരപ്രതികാരം മാത്രമല്ല പ്ലേഓഫിലേക്ക് ഒരുകൈത്താങ്ങും; മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും അര്‍ദ്ധ സെഞ്ചുറികളുടെ തിളക്കത്തില്‍ രാജസ്ഥാനെ എട്ട് വിക്കറ്റിന് മുട്ടുകുത്തിച്ച് സണ്‍റൈസേഴ്സ്; ഹൈദരാബാദിന് നാലാം ജയവും രാജസ്ഥാന് ഏഴാം തോല്‍വിയും

Britishmalayali
kz´wteJI³

ദുബായ്: ക്രിക്കറ്റില്‍ തീരുമാനങ്ങള്‍ തക്ക സമയത്ത് എടുക്കുന്നതിന് എത്ര പ്രാധാന്യമുണ്ടെന്ന് സണ്‍ റൈസേഴ്സ് ഹൈദരാബാദ് തെളിയിച്ചു. ടോസ് നേടിയപ്പോള്‍ ആദ്യം ബൗള്‍ ചെയ്യാനുള്ള തീരുമാനത്തെ നീതീകരിച്ച് രാജസ്ഥാന്‍ റോയല്‍സിലെ ഒരു ബാറ്റ്സ്മാനെയും ഷെന്‍ചെയ്യാന്‍ എസ്ആര്‍എച്ച് ബൗളര്‍മാര്‍ അനുവദിച്ചില്ല. ഇന്നിങ്സിലുടനീളം സമ്മര്‍ദ്ദം ചെലുത്തിയതോടെ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടിയായി ഹൈദരാബാദ് 18.1 ഓവറില്‍, 2 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 47 പന്തില്‍ 83 റണ്‍സെടുത്ത മനീഷ് പാണ്ഡെയും, 51 പന്തില്‍ 52 റണ്‍സെടുത്ത വിജയ് ശങ്കറുമാണ് ഹൈദരാബാദിനെ ജയത്തിലേക്ക് നയിച്ചത്. സണ്‍റൈസേഴ്സിന് 8 വിക്കറ്റ് ജയം.

16 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ പാണ്ഡെ -വിജയ് ശങ്കര്‍ സഖ്യം 140 റണ്‍സ് കൂട്ടിചേര്‍ത്തതാണ് സണ്‍റൈസേഴസ് രക്ഷയായത്. ഡേവിഡ് വാര്‍ണര്‍ (നാല്), ജോണി ബെയര്‍സ്റ്റൊ (10) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. ഇരുവരെയും ജോഫ്ര ആര്‍ച്ചറാണ് മടക്കിയയച്ചത്

9 കളികളില്‍ നിന്നായി എട്ട്പോയിന്റ് മാത്രമുണ്ടായിരുന്ന സണ്‍റൈസേഴ്സ് ഏറ്റവും ഒടുവില്‍ നിന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഇന്നുവരെ. സീസണിലെ 10ാം മത്സരം പൂര്‍ത്തിയാക്കിയ ഹൈദരാബാദിന്റെ നാലാം ജയമാണിത്. 11ാം മത്സരം കളിച്ച രാജസ്ഥാന്റെ ഏഴാം തോല്‍വിയും.
ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.

33 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറും, 20 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത റാഷിദ് ഖാനുമാണ് സണ്‍റൈസേഴ്സിനെ 154 ല്‍ ഒതുക്കിയത്. റോയല്‍സിനായി 26 പന്തില്‍ 36 റണ്‍സ് നേടിയ സഞ്ജു വി. സാംസണ്‍ ആണ് ടോപ് സ്‌കോറര്‍ ആയത്. ബെന്‍ സ്റ്റോക്സ് (32 പന്തില്‍ 30), റിയാന്‍ പരാഗ് (12 പന്തില്‍ 20), സ്റ്റീവ് സ്മിത്ത് (15 പന്തില്‍ 19), റോബിന്‍ ഉത്തപ്പ (13 പന്തില്‍ 19) എന്നിവരും പൊരുതിനോക്കി. സഞ്ജു, സ്മിത്ത്, പ്രാഗ് എന്നിവരുടെ വിക്കറ്റുകള്‍ ഹോള്‍ഡര്‍ സ്വന്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category