1 GBP = 98.40INR                       

BREAKING NEWS

ഓട്ടോ ഡ്രൈവറുടെ മകന്‍ പന്ത് കൈയിലെടുത്തത് സാമ്പത്തിക പരാധീനതകളില്‍ വട്ടം കറങ്ങി; 2019ല്‍ 204 റണ്‍സ് പ്രതിരോധിച്ചപ്പോള്‍ 2.2 ഓവറില്‍ വിട്ടു കൊടുത്തത് 36 റണ്‍സ്; അന്നത്തെ വില്ലന്‍ ഇന്ന് സൂപ്പര്‍; നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകള്‍; കൊല്‍ക്കത്തയെ 84 റണ്‍സിന് ചുരുട്ടി കെട്ടിയത് ഈ ബൗളിങ് മികവ്; മുഹമ്മദ് സിറാജിന് നല്ലകാലമെത്തുമ്പോള്‍

Britishmalayali
kz´wteJI³

അബുദാബി: നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകള്‍. ഇതില്‍ രണ്ട് ഓവറുകള്‍ മെയ്ഡനും. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് ഓവറുകള്‍ മെയ്ഡനാക്കുന്ന ആദ്യ താരമാവുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരയിലുള്ള മുഹമ്മദ് സിറാജ്.

20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളൂ. 14-ാം ഓവറില്‍ വെറും രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ ലക്ഷ്യം കാണുകയും ചെയ്തു. ഇതിന് കാരണം സിറാജായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരയിലുള്ള താരമാണ് മുഹമ്മദ് സിറാജ്. റണ്‍സ് വിട്ടുകൊടുക്കുന്നതു കൊണ്ട് തന്നെ ഈ ബൗളര്‍ക്ക് വിമര്‍ശനമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ സിറാജ് ഇന്ന് താരമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് സിറാജ് പുറത്തെടുത്തത്.

2019ലെ ഐഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ പോരാട്ടത്തില്‍ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു മുഹമ്മദ് സിറാജിന് ആ രാത്രി. സ്‌കോര്‍ബോര്‍ഡില്‍ 204 റണ്‍സുണ്ടായിട്ടും ബാംഗ്ലൂരിന് ജയിക്കാന്‍ കഴിയാതിരുന്ന മത്സരം. ഇങ്ങനെയാണ് കളിയെങ്കില്‍ ജയിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു അന്ന് വിരാട് കോലിയുടെ പ്രതികരണം. അന്ന് 2.2 ഓവറുകള്‍ മാത്രമാണ് സിറാജ് പന്തെറിഞ്ഞത്. 36 റണ്‍സാണ് സിറാജിന് വഴങ്ങേണ്ടി വന്നത്. മത്സരത്തില്‍ രണ്ടു ബീമറുകള്‍ എറിഞ്ഞതിന് അംപയറിന്റെ വിലക്കും കൂടി വന്നു. ഇതേ സിറാജാണ് ഇപ്പോള്‍ താരമാകുന്നത്.

2020ലെ മത്സരത്തില്‍ സിറാജിന്റെ ആദ്യ 13 പന്തുകളില്‍ ഒരു റണ്‍ പോലും നേടാന്‍ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിച്ചില്ല. ആദ്യ രണ്ട് ഓവറില്‍ ഒരു റണ്‍സും വിട്ടുകൊടുക്കാതെയാണ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഒരു ജെനുവിന്‍ ഇന്‍സ്വിങ്ങറില്‍ രാഹുല്‍ ത്രിപാഠിയെ വീഴ്ത്തിയ സിറാജ് തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയുടെ കുറ്റി പിഴുതു. രണ്ടാം ഓവറില്‍ ടോം ബാന്റണെയും വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച സിറാജ് കൊല്‍ക്കത്തയുടെ തകര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.

ഷഹബാസ് അഹമ്മദിനു പകരമാണ് മുഹമ്മദ് സിറാജിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. 13 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ആദ്യ ബോളറാണ് മുഹമ്മദ് സിറാജ്; അതും രണ്ട് വിക്കറ്റ് മെയ്ഡന്‍ ഓവറുകള്‍. സിറാജ് ആകെ എറിഞ്ഞ 24 പന്തുകളില്‍ 16 പന്തിലും കൊല്‍ക്കത്ത ബാറ്റ്സ്ന്മാര്‍ക്ക് റണ്ണൊന്നുമെടുക്കാനായില്ല. മത്സരത്തില്‍ സിറാജിന്റെ ഇക്കണോമി റേറ്റായ 2.00 ഈ സീസണില്‍ ഇതേവരെയുള്ള ഏറ്റവും മികച്ച ഇക്കണോമി റേറ്റാണ്. ഈ മത്സരത്തിനു മുന്‍പ് ഐപിഎല്‍ കരിയറില്‍ സിറാജിന്റെ ഇക്കണോമി റേറ്റ് 9.30 ആയിരുന്നു.

രണ്ടാം ഓവറിലാണ് സിറാജ് കളിയുടെ ഗതിതന്നെ തിരിച്ചുവിട്ട ബോളിങ് പ്രകടനം കാഴ്ചവച്ചത്. മൂന്നാം പന്തിലായിരുന്നു ആദ്യ പ്രഹരം. പന്ത് തേഡ് മാനിലേക്ക് തട്ടിയകറ്റാന്‍ ശ്രമിച്ച രാഹുല്‍ ത്രിപാഠിക്കു പിഴച്ചു. വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്സ് ഡൈവ് ചെയ്ത് പന്ത് കൈകളിലൊതുക്കി. തുടര്‍ന്നെത്തിയ നിതീഷ് റാണയെ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി സിറാജ് കൊല്‍ക്കത്തയെ വീണ്ടും ഞെട്ടിച്ചു. ആ ഓവറില്‍ റണ്ണൊന്നും വിട്ടുകൊടുക്കാതെ രണ്ട് നിര്‍ണായക വിക്കറ്റുകളാണ് സിറാജ് നേടിയത്. സിറാജ് എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ടു റണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നേടിയത്. തന്റെ നാലാം ഓവറില്‍ ആറു സിംഗിളുകള്‍ മാത്രമാണ് സിറാജ് വഴങ്ങിയത്.

ബുധനാഴ്ച്ച രാത്രിയില്‍ നടത്തിയ അവിസ്മരണീയ പ്രകടനത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് മുഹമ്മദ് സിറാജ്. കൊല്‍ക്കത്തയ്ക്ക് എതിരെ വിരാട് കോലി ന്യൂ ബോള്‍ ഏല്‍പ്പിക്കുമെന്ന് ഒട്ടും കരുതിയില്ലെന്ന് സിറാജ് പറയുന്നു. 'ന്യൂ ബോള്‍ വെച്ച് കാര്യമായ പരിശീലനം ഞാന്‍ നെറ്റ്‌സില്‍ നടത്തിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഞാന്‍ ഓപ്പണ്‍ ചെയ്യുമെന്ന് ഒട്ടും കരുതിയില്ല. ക്രിസ് മോറിസിന്റെ ആദ്യ ഓവര്‍ കഴിയുമ്പോഴേക്കും തയ്യാറായി നില്‍ക്കാന്‍ വിരാട് കോലി പെട്ടെന്നാണ് ആവശ്യപ്പെട്ടത്', സിറാജ് അറിയിച്ചു.

ഇതേസമയം, കോലി ആവശ്യപ്പെട്ട പ്രകാരമല്ല താന്‍ പന്തെറിഞ്ഞതെന്ന് താരം വെളിപ്പെടുത്തുന്നുണ്ട്. ബൗണ്‍സറുകള്‍ എറിയാനാണ് പന്തുകൊടുക്കുമ്പോള്‍ കോലി സിറാജിനോട് ആവശ്യപ്പെട്ടത്. പക്ഷെ ബൗണ്‍സറുകള്‍ എറിയാന്‍ സിറാജിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഗുഡ് ലെങ്തില്‍ പന്തെറിഞ്ഞാല്‍ കാര്യമുണ്ടാകുമെന്ന ഉള്‍വിളിക്ക് പിന്നാലെ താരം പോയി. 'രണ്ടാമത്തെ ഓവറില്‍ പന്തുതരുമ്പോള്‍ ബൗണ്‍സറുകള്‍ വേണമെന്നാണ് വിരാട് ഭായി ആവശ്യപ്പെട്ടത്. ഇപ്രകാരം പന്തെറിയാനും ആദ്യം തീരുമാനിച്ചു. പക്ഷെ റണ്ണപ്പ് തുടങ്ങിയപ്പോള്‍ ഉള്‍വിളിയുണ്ടായി. ബൗണ്‍സറിന് പകരം ഗുഡ് ലെങ്ത് പരീക്ഷിച്ചു. ഓവറിലെ മൂന്നാം പന്തില്‍ ഈ ശ്രമം വിജയിച്ചു. ആദ്യ വിക്കറ്റ് കിട്ടി', സിറാജ് സൂചിപ്പിച്ചു. സിറാജിന് പന്തുകൊടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടര്‍ മൈക്ക് ഹെസ്സനും മനസ്സുതുറക്കുന്നുണ്ട്.

'ക്രിസ് മോറിസിന്റെ ആദ്യ ഓവറില്‍ പന്ത് സ്വിങ് ചെയ്യുന്നതു കണ്ടപ്പോഴാണ് അടുത്ത ഓവര്‍ സിറാജിന് കൊടുക്കാമെന്ന തീരുമാനമുണ്ടായത്. സിറാജ് മികച്ച സീം പൊസിഷന്‍ പാലിക്കാറുണ്ട്. താരം ഗുഡ് ലെങ്ത് കൂടി കണ്ടെത്തിയതോടെ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമായി', മൈക്ക് ഹെസ്സന്‍ പറഞ്ഞു. നിലവില്‍ 30 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളാണ് സിറാജിന്റെ സമ്പാദ്യം. ഇക്കോണമി നിരക്കാകട്ടെ, 9.02 റണ്‍സും.

ഹൈദരാബാദ് നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ്. സാമ്പത്തിക പരാധീനതകളില്‍ വട്ടം കറങ്ങിയാണ് സിറാജ് ക്രിക്കറ്റിലേക്ക് വന്നത്. 2017 നവംബറില്‍ ന്യൂസിലാന്‍ഡിനെതിരെ രാജ്കോട്ടില്‍ നടന്ന ട്വന്റി-20 മത്സരത്തിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. മൂന്ന് മത്സരങ്ങള്‍ കളിച്ചെങ്കിലും ഒരു വിക്കറ്റാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആസ്ട്രലിയയ്ക്ക് എതിരെ ഒരു ഏകദിനത്തില്‍ കളിച്ചശേഷം പിന്നെ ഇന്ത്യന്‍ ടീമിലെത്തിയിട്ടില്ല.

2017ലാണ് ഇതിന് മുമ്പ് സിറാജ് ന്യൂബാള്‍ കൈകാര്യം ചെയ്തത്. സണ്‍റൈസേഴ്സിനായി ഐ.പി.എല്ലില്‍ അരങ്ങേറിയ വര്‍ഷമായിരുന്നു അത്. ഐ.പി.എല്‍ 13- ാം സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറും ഐ.പി. എല്‍ ചരിത്രത്തില്‍ 20 ഓവറും ബാറ്റ് ചെയ്ത ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറുമാണ് കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category