1 GBP = 98.80INR                       

BREAKING NEWS

ബീഹാറില്‍ പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി; അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണമെന്ന് മുന്നറിയിപ്പ്; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സസാറാമില്‍ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി

Britishmalayali
kz´wteJI³

പാട്‌ന: ബീഹാറില്‍ എന്‍ഡിഎ സഖ്യത്തെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ നരേന്ദ്ര മോദിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സസാറാമില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ ആദ്യതെരഞ്ഞെടുപ്പ് റാലി പറഞ്ഞത്. പുല്‍വാമയും ഗല്‍വാനും ഉയര്‍ത്തിക്കാട്ടിയ പ്രസംഗത്തില്‍ മോദി കോവിഡിനെതിരായ സര്‍ക്കാരിന്റെ നേട്ടങ്ങളും എടുത്ത് പറഞ്ഞു. സസാറാമിലെ ബിയാഡ മൈദാനില്‍ നടക്കുന്ന റാലിയില്‍ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും പങ്കെടുക്കുന്നുണ്ട്.

നിരവധിപ്പേരാണ് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയത്. ''രോഗം പടര്‍ന്നുപിടിക്കുന്നതിനിടയിലും ഇത്രയധികം പേര്‍ റാലിക്ക് എത്തിയതില്‍ ജനങ്ങളോട് നന്ദി. പ്രധാനമന്ത്രിക്ക് സ്വാഗതം'', നിതീഷ് കുമാര്‍ പറഞ്ഞു.തന്റെ റാലികളിലെ ജനപങ്കാളിത്തം കുറഞ്ഞതില്‍ ഖിന്നനായിരുന്ന ജെഡിയു നേതാവിന് ആശ്വാസമേകുന്നതായിരുന്നു ഇന്നത്തെ റാലി.

കേന്ദ്രത്തില്‍ സഖ്യകക്ഷിയാണെങ്കിലും ബിഹാറില്‍ ഉടക്കി നില്‍ക്കുന്ന എല്‍ജെപിയുടെ നേതാവും അന്തരിച്ച കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന, ഈയിടെ അന്തരിച്ച രഘുവംശപ്രസാദിനും മോദി ആദരാഞ്ജലികള്‍ നേര്‍ന്നു. കോവിഡിനെ ബിഹാറിലെ ജനങ്ങള്‍ നേരിട്ട മാതൃക അനുകരണീയമാണെന്നും, അഭിനന്ദനാര്‍ഹമാണെന്നും മോദി പറഞ്ഞു. നിതീഷ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ്, സംസ്ഥാനത്ത് കോവിഡ് പിടിച്ചുനിര്‍ത്താനായത്. അതിന് സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു - മോദി പറഞ്ഞു.

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിലും, പുല്‍വാമ ഭീകരാക്രമണത്തിലും വീരമൃത്യു വരിച്ച ബിഹാര്‍ സ്വദേശികളായ സൈനികര്‍ക്കും മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണവര്‍ - മോദി പറഞ്ഞു. ആരാണ് സംസ്ഥാനത്തെ പിന്നോട്ടടിച്ചതെന്ന് തിരിച്ചറിയണം. അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. അത് മാറ്റിയത് നിതീഷാണ് - മോദി പറഞ്ഞു. അതിര്‍ത്തിയിലേക്ക് സ്വന്തം പുത്രന്മാരെയും പുത്രിമാരെയും പോരാടാന്‍ അയച്ചവരാണ് ബിഹാറുകാര്‍. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ സര്‍ക്കാരാണിത്. ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ അധികാരത്തില്‍ വന്നാല്‍ കശ്മീരിന് പ്രത്യേകാധികാരം തിരികെ നല്‍കുമെന്നാണ് പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവര്‍ ഇവിടെ വന്ന് വീണ്ടും വോട്ട് ചോദിക്കുന്നത് എന്ന് മോദി.

ഇടനിലക്കാരില്‍ നിന്ന് കര്‍ഷകച്ചന്തകളെ രക്ഷിക്കാനാണ്, കര്‍ഷകനിയമം സര്‍ക്കാര്‍ പാസ്സാക്കിയതെന്ന് മോദി പറയുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചതിനെ പല രീതിയില്‍ പ്രതിപക്ഷം തടസ്സപ്പെടുത്താന്‍ നോക്കിയെന്ന് മോദി ആരോപിക്കുന്നു. റഫാല്‍ വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഇടനിലക്കാരുടെയും അട്ടിമറിക്കാരുടെയും ഭാഷയിലാണ് പ്രതിപക്ഷം സംസാരിച്ചതെന്നും മോദി ആരോപിച്ചു.

സസാറാം, ഗയ, ഭാഗല്‍പുര്‍ എന്നിവിടങ്ങളിലാണു ഇന്നു മോദിയുടെ റാലികള്‍. ഇന്നത്തെ റാലികള്‍ക്കു ശേഷം ബിഹാറില്‍ ആദ്യ രണ്ടു ഘട്ട തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന 28, നവംബര്‍ 3 തീയതികളിലും മോദിയുടെ റാലികളുണ്ട്. ഫലത്തില്‍ ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലും വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്കു പോകുമ്പോള്‍ ടിവി ചാനലുകളില്‍ മോദി റാലിയുടെ തത്സമയ സംപ്രേഷണമുണ്ടാകും.

ലക്ഷ്യം മോദി തരംഗം
നിതീഷ് കുമാറിനോടുള്ള ബീഹാറികളുടെ മമത കുറഞ്ഞെങ്കിലും ഇന്നും ബീഹാറില്‍ മോദി തന്നെയാണ് താരം. തീഷിന്റെ ജനപിന്തുണ കുറയുന്നു എന്നാണ് സര്‍വ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേര്‍ പിന്തുണക്കുന്നതായും പറയുന്നു. ആ കച്ചിത്തുരുമ്പില്‍ പിടിച്ച് കയറി തരംഗമുണ്ടാക്കി അധികാരം നിലനിര്‍ത്താനുള്ള സാധ്യതകളാണ് എന്‍ഡിഎ തേടുന്നത്. അതുകൊണ്ട് തന്നെ മോദിയുടെ റാലികള്‍ ബീഹാറിലെ ഭരണകക്ഷിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബീഹാറില്‍ ഭരണം എന്‍ഡിഎ നിലനിര്‍ത്തും എന്നാണ് പുറത്ത് വരുന്ന അഭിപ്രായ സര്‍വെ ഫലം. ലോക്നീതി- സിഎസ്ഡിഎസ് അഭിപ്രായ സര്‍വെയിലാണ് ദേശീയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് വിലയിരുത്തുന്നത്. ജെഡിയു- ബിജെപി സഖ്യം 133 മുതല്‍ 144 വരെ സീറ്റുകള്‍ നേടും എന്നാണ് സര്‍വെ പറയുന്നത്. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സര്‍വെ പ്രവചിക്കുന്നു.

പ്രതിപക്ഷ മഹാസഖ്യത്തിന് 88 മുതല്‍ 98 വരെ സീറ്റുകള്‍ ലഭിക്കും. എല്‍ജെപിക്ക് രണ്ടുമുതല്‍ ആറ് സീറ്റുകളും മറ്റുള്ളവര്‍ക്ക് 6 സീറ്റുകള്‍ വരെ ലഭിക്കാമെന്നും അഭിപ്രായ സര്‍വെ പറയുന്നു.മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന്റെത് സംതൃപ്തി നല്‍കുന്നുവെന്ന് 52 ശതമാനം പേര്‍ പറയുന്നു. മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ പിന്തുണച്ചവര്‍ 61 ശതമാനം പേരാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അധികം പേര്‍ പിന്തുണക്കുന്നത് നിതീഷ് കുമാറിനെ തന്നെയാണ്. 31 ശതമാനം പേര്‍ നിതീഷ് കുമാറിനെ അനുകൂലിച്ചപ്പോള്‍ 27 ശതമാനം പേര്‍ മാത്രമാണ് തേജസ്വി യാദവിനെ പിന്തുണച്ചത്. ചിരാഗ് പസ്വാന് അഞ്ച് ശതമാനം പേരുടെ പിന്തുണയും ഉണ്ട്. നിതീഷിന്റെ ജനപിന്തുണ കുറയുന്നു എന്നാണ് സര്‍വ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേര്‍ പിന്തുണക്കുന്നതായും പറയുന്നു.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള എന്‍ഡിഎ സംഖ്യവും കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപക്ഷപാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. പ്രതിപക്ഷ സഖ്യത്തില്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോണ്‍ഗ്രസ് 70, സിപിഐ-എംഎല്‍ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറില്‍ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികള്‍ക്കും ആര്‍ജെഡിയുടെ 144 സീറ്റുകളില്‍ നിന്ന് നല്‍കാനും ധാരണയായിരുന്നു. ഇടത് പാര്‍ട്ടികള്‍ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category