1 GBP = 98.80INR                       

BREAKING NEWS

ഗുണ്ടയും റൗഡിയുമായി ആരേയും ജയിലില്‍ അടയ്ക്കാം; കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണമെന്ന ആവശ്യത്തെ ഐഎഎസുകാര്‍ അംഗീകരിക്കില്ല; ഭരണം മാറിയാല്‍ സഖാക്കളേയും ഒരു കൊല്ലം അഴിക്കുള്ളിലാക്കാന്‍ സാധിക്കുന്ന നിയമം പൊലീസ് ഉപയോഗിക്കുമോ എന്ന ഭയം സിപിഎമ്മിലും സജീവം; കാപ്പയില്‍ പൊലീസിന് കൂടുതല്‍ അധികാരം കിട്ടുമോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: കുറ്റവാളികള്‍ക്കെതിരേ സമൂഹവിരുദ്ധനിയമം (കാപ്പ) ചുമത്തുന്നതിനുള്ള അധികാരം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് പൊലീസ്, ജയില്‍ പരിഷ്‌കരണസമിതി റിപ്പോര്‍ട്ട് വിവാദമാകും. ഇതോടെ ഇഷ്ടമില്ലാത്ത ആരേയും പൊലീസിന് ദീര്‍ഘകാലം ജയിലില്‍ അയ്ക്കാനാകും. കളക്ടര്‍മാരുടെ ജോലിഭാരം കൂടിയ സാഹചര്യത്തിലും കാപ്പ ചുമത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നതിനാലും ഡി.ഐ.ജി. മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ചുമത്തുന്നതിനുള്ള അധികാരം നല്‍കണമെന്നാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ.

കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ മഹാരാഷ്ട്രയിലുള്ളതുപോലെ സംസ്ഥാനത്തും സംഘടിത കുറ്റകൃത്യനിയന്ത്രണനിയമം നിര്‍മ്മിക്കണമെന്നും പൊലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കഴിവില്ലാത്തവരെയും പിരിച്ചുവിടണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇതൊന്നും നടത്താതെ കാപ്പയിലെ ശുപാര്‍ശമാത്രം നടപ്പാക്കാനാണ് നീക്കം. ഇതാണ് വിവാദത്തിന് സാധ്യത ഒരുക്കുന്നത്. 16 ലക്ഷത്തിലേറെ കേസുകളാണു സംസ്ഥാനത്തു തെളിയിക്കാനുള്ളതെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യം തടയുന്നതും കേസുകള്‍ തെളിയിക്കുന്നതുമാണു പൊലീസിന്റെ പ്രധാന കടമ. അതിനു സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കു സമയം നല്‍കണം. കുറ്റകൃത്യം മുന്‍കൂട്ടി കണ്ടെത്തി തടയുന്നതിനു തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സേവനം പൊലീസ് തേടണമെന്നും ശുപാര്‍ശയുണ്ട്.

എന്നാല്‍ ജില്ല കളക്ടര്‍മാരില്‍ നിന്ന് കാപ്പ അധികാരം എടുത്തു കളയാനുള്ള നീക്കത്തെ ഐഎഎസുകാര്‍ അനുകൂലിക്കാന്‍ ഇടയില്ല. നേരത്തെ തിരുവനന്തപുരത്ത് കമ്മീഷര്‍ക്ക് അമിതാ അധികാരം നല്‍കാനുള്ള നീക്കത്തേയും ഇവര്‍ പൊളിച്ചിരുന്നു. ഇതിന് സമാനമായ സാഹചര്യം വീണ്ടും ഉണ്ടാക്കും. പൊലീസ് ഏകാധിപത്യ സ്വഭാവത്തോടെ പ്രവര്‍ത്തിക്കാതിരിക്കാനാണ് കാപ്പയിലെ അധികാരം ജില്ലാ ഭരണകൂടത്തിന് നല്‍കുന്നത്. ഇതു മാറ്റുന്നതുള്‍പ്പെടെ പല പരിഷ്‌കാരങ്ങളും കമ്മീഷന്‍ റിപ്പര്‍ട്ടിലുണ്ട്. ഇപ്പോള്‍ പൊലീസിന് കാപ്പ ചുമത്താനുള്ള അധികാരം നല്‍കിയാല്‍ ഭരണമാറ്റമുണ്ടായാല്‍ അത് സിപിഎം നേതാക്കള്‍ക്കെതിരേയും പ്രവര്‍ത്തകര്‍ക്കെതിരേയും ഉപയോഗിക്കാനുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ സര്‍ക്കാരും തീരുമാനം എടുക്കൂ

2007- ലാണ് കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) നിലവില്‍ വന്നത്. പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്നവരെ ഈ നിയമം ചുമത്തി ഒരുവര്‍ഷംവരെ ജയിലിലടയ്ക്കാം. ഗുണ്ട, റൗഡി എന്നീ വിഭാഗമായി പരിഗണിച്ചാണ് ശിക്ഷ തീരുമാനിക്കുന്നത്. കേസില്‍ ഉള്‍പ്പെടുത്താവുന്നവരെ സംബന്ധിച്ച് 2014-ല്‍ നിയമഭേദഗതി വന്നു. ഒരാള്‍ക്കുമേല്‍ ജില്ലാ പൊലീസ് മേധാവി കളക്ടര്‍ക്ക് നല്‍കുന്ന ശുപാര്‍ശയോടെയാണ് നടപടികള്‍ക്ക് തുടക്കമാകുന്നത്. സാമൂഹികസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരക്കാരെ കാപ്പനിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ കളക്ടറാണ് ഉത്തരവിടുന്നത്. ഈ ചുമതല പൊലീസിന് നല്‍കണമെന്നാണ് ആവശ്യം.

തടവുകാരെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിക്കണം. എല്ലാ കോടതിവളപ്പുകളിലും ജയില്‍സെല്ലുകള്‍ ആരംഭിക്കണമെന്നും മുന്‍ ജയില്‍മേധാവി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ അംഗങ്ങളായ സമിതി റിപ്പോര്‍ട്ടിലുണ്ട്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരശേഖരണവും ബോധവത്കരണവും നടത്തണം. കേസ് ഡയറികള്‍ പൂര്‍ണമായും ഡിജിറ്റലാക്കണം. കെട്ടിക്കിടക്കുന്ന കേസുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കണം. ക്രമസമാധാനപാലനവും അന്വേഷണവും രണ്ടുവിഭാഗമാക്കണം. വസ്തുതര്‍ക്കം, കുടുംബതര്‍ക്കം തുടങ്ങിയ ചെറിയതര്‍ക്കങ്ങള്‍ സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുമായി ചേര്‍ന്ന് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വേണമെന്നും ആവശ്യപ്പെടുന്നു.

സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായി കേരള പൊലീസില്‍ ഒരു സാമ്പത്തിക നിരീക്ഷണ വിഭാഗം രൂപവത്കരിക്കണം. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവ നിയമാനുസൃതമാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുകയും വേണം. പൊലീസ് നിയമത്തിന്റെ ചട്ടങ്ങള്‍ എത്രയുംവേഗം പ്രസിദ്ധപ്പെടുത്തണം. കേസന്വേഷണങ്ങള്‍ക്ക് സൈബര്‍ തെളിവുകള്‍, സൈബര്‍ പരിശോധനകള്‍ തുടങ്ങിയവ ശക്തമാക്കണം. ജയിലുകളില്‍ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. പുരുഷനഴ്‌സുമാരുടെ കുറവ് ഉള്‍പ്പടെയുള്ളവ വര്‍ധിപ്പിക്കണം. ജയിലുകളില്‍ കൃഷി, ഭക്ഷണ നിര്‍മ്മാണം എന്നിവയിലെ ഉത്പാദനം വര്‍ധിപ്പിക്കണം. തടവുകാര്‍ക്ക് ഇന്‍സെന്റീവ് നല്‍കണം.

സംസ്ഥാന തലത്തില്‍ ജയില്‍ ഉപദേശകസമിതി രൂപവത്കരിക്കണമെന്നും വിരമിച്ച ജഡ്ജിയെ സമിതിയുടെ അധ്യക്ഷനാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. എല്ലാ ജില്ലകളിലും മൊബൈല്‍ ഫൊറന്‍സിക് ലാബുകള്‍ ആരംഭിക്കുന്നതിനൊപ്പം വിരലടയാള പരിശോധനാ ബ്യൂറോകള്‍ ആധുനികവത്കരിക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category