1 GBP = 98.80INR                       

BREAKING NEWS

അപ്പുറവും ഇപ്പുറവും ഇരിക്കാതെ ഒന്നായി വരാന്‍ ദള്ളിനോട് പിണറായി; പാര്‍ട്ടി തീരുമാനം പോലും സൂചിപ്പിക്കാത്തെ റെഡ് കാര്‍പ്പറ്റ് വിരിച്ചത് സിപിഐ; പതിവില്ലാത്ത വേഗത്തില്‍ ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതോടെ മുന്നണി എംഎല്‍എമാരുടെ എണ്ണം 94 ആയി ഉയര്‍ന്നു; ലോക്സഭയില്‍ എല്‍ഡിഎഫ് അംഗബലവും ഇരട്ടിയായി

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ഇനി ഇടതുമുന്നണിയില്‍, ജോസ് കെ. മാണിയുടെ നേതൃത്വത്തിലെ കേരളാ കോണ്‍ഗ്രസ് അടുത്ത ഇടതു മുന്നണി യോഗത്തില്‍ പങ്കെടുക്കും. തോമസ് ചാഴികാടന്‍ എംപി കൂടി ചേരുന്നതോടെ കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫ് എംപിമാരുടെ എണ്ണം ഇരട്ടിയായി. നിലവില്‍ ആലപ്പുഴയില്‍ നിന്ന് ജയിച്ച സിപിഎം അംഗം മാത്രമായിരുന്നു ലോക്സഭയിലെ ഇടതു പക്ഷ അംഗബലം. ഒന്നില്‍ നിന്നു 2. എംഎല്‍എമാരായ എന്‍. ജയരാജും റോഷി അഗസ്റ്റിനും ഉള്‍പ്പെടുമ്പോള്‍ എല്‍ഡിഎഫ് നിയമസഭാകക്ഷിയുടെ അംഗബലം 94 ആയി ഉയരും. 2016 ല്‍ അധികാരത്തിലെത്തിയത് 91 എംഎല്‍എമാരുമായിട്ടായിരുന്നു.

ജോസ് കെ മാണി വന്നതോടെ എല്‍ഡിഎഫിന് കരുത്തു കൂടുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. മധ്യകേരളത്തിലെ സ്വാധീനം കൂടും. സിപിഎമ്മിന്റെ ഈ മനസ്സ് തിരിച്ചറിഞ്ഞാണ് സിപിഐയും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നത്. സിപിഐയുടെ യോഗത്തില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും മുന്നണി യോഗത്തില്‍ സിപിഐ നേതാക്കള്‍ പറഞ്ഞില്ല. ജോസ് കെ മാണിയെ സ്വാഗതം ചെയ്യുകയാണ് അവര്‍ ചെയ്തത്. ഇതോടെ മുന്നണിയിലെ പ്രധാനികളില്‍ ഒരാളായി കേരളാ കോണ്‍ഗ്രസ് മാറുകയാണ്. ്ആരും വരവിനെ എതിര്‍ത്തതുമില്ല.

കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ തങ്ങളുടെ ആശങ്കയില്‍ വ്യക്തതതേടി എന്‍.സി.പി. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്കുവരുന്നതിന് എന്തെങ്കിലും ഉപാധിവെച്ചിട്ടുണ്ടോയെന്ന് ടി.പി.പീതാംബരന്‍ ചോദിച്ചു. ഉണ്ടെങ്കില്‍ അക്കാര്യം പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപാധികളില്ലെന്ന് അവര്‍തന്നെ വ്യക്തമാക്കിയതാണല്ലോയെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ ആ ചാപ്റ്ററും അവസാനിച്ചു. ഇതിനിടെ എല്‍.ഡി.എഫ്. എടുക്കുന്ന പൊതുതീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്ന് സിപിഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.

ജോസിന്റെ കാര്യത്തില്‍ ഇടഞ്ഞുനിന്ന സിപിഐ മയപ്പെട്ടതോടെ എല്ലാം സിപിഎം ആഗ്രഹ പ്രകാരമായി. കേരളാ കോണ്‍ഗ്രസിനെ തല്‍ക്കാലം സഹകരിപ്പിച്ചശേഷം പിന്നീടു ഘടകകക്ഷിയാക്കാമെന്ന സിപിഐ നേതൃയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം പോലും എല്‍ഡിഎഫ് യോഗത്തില്‍ കാനം പറഞ്ഞുമില്ല. പുതിയ കക്ഷികള്‍ വരുമ്പോള്‍ നേരത്തെ യുഡിഎഫ് വിട്ടുവന്ന തങ്ങളെ തഴയരുതെന്ന് എല്‍ജെഡി പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. അപ്പുറത്തും ഇപ്പുറത്തുമായി ഇരിക്കാതെ നിങ്ങള്‍ക്കു യോജിക്കാന്‍ നോക്കിക്കൂടേ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കമന്റ്. ദളിലെ ഇരുവിഭാഗങ്ങളും ഒറ്റപ്പാര്‍ട്ടിയാകണമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിനെയും സിപിഐയെയും പോയി കണ്ട ജോസ് കെ. മാണി മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ സന്ദര്‍ശിക്കാത്തതു മോശമായിപ്പോയെന്ന് അവരുടെ പ്രതിനിധി പറഞ്ഞു. പിള്ളയോ ഗണേശോ യോഗത്തിനുണ്ടായില്ല. ജോസിന്റെ വരവിനെ എല്ലാവരും അനുകൂലിച്ചപ്പോള്‍ ഇപ്പോള്‍ തന്നെ തീരുമാനിക്കാമെന്നായി സ്‌കറിയ തോമസ്. ഇതോടെ തീരുമാനം വന്നു. 4 കേരള കോണ്‍ഗ്രസുകളും ഒരുമിച്ചുകൂടേയെന്ന അഭിപ്രായം മുന്നണിയിലുണ്ടെങ്കിലും അത്തരം ചര്‍ച്ചകളൊന്നും എല്‍ഡിഎഫിനു മുന്നിലില്ലെന്നു കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കി. ആര്‍എസ്പി (ലെനിനിസ്റ്റ്) തുടര്‍ന്നും എല്‍ഡിഎഫിനോടു സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന മറുപടിയിലൂടെ ഘടകകക്ഷിയാക്കണമെന്ന അവരുടെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന സൂചനയും കണ്‍വീനര്‍ നല്‍കി.

കക്ഷിനേതാക്കള്‍ക്കുശേഷമാണ് മുഖ്യമന്ത്രി സംസാരിച്ചത്. നിയമസഭാസീറ്റുകളുടെ കാര്യത്തില്‍ കാനം പറഞ്ഞതാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു. ജനതാദള്‍(എസ്.), എല്‍.ജെ.ഡി. എന്നീ രണ്ട് ജനതാദളുകള്‍ ലയിക്കുന്നത് സീറ്റുപ്രശ്നം ലഘൂകരിക്കുമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. എല്‍.ജെ.ഡി. ഉന്നയിച്ച ആശങ്കയ്ക്ക് മറുപടിയായിട്ടായിരുന്നു ഇത്. സീറ്റുസംബന്ധിച്ച് കക്ഷിനേതാക്കള്‍ക്ക് പ്രശ്നമുള്ള സ്ഥിതിക്ക് നിയമസഭാതിരഞ്ഞെടുപ്പിന് ഒരുമാസംമുമ്പ് ഇതേകുറിച്ച് ചര്‍ച്ചനടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി പ്രകടനപത്രിക അവതരിപ്പിക്കണമെന്നായിരുന്നു യോഗത്തിലുയര്‍ന്ന മറ്റൊരഭിപ്രായം. ഇതിനായി 10 ഘടകകക്ഷികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി എല്‍.ഡി.എഫ്. കണ്‍വീനറുടെ നേതൃത്വത്തില്‍ ഉപസമിതിക്ക് രൂപം നല്‍കി. ഉപസമിതിയില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.

കേരള കോണ്‍ഗ്രസ് കൂടി വരുന്നതോടെ സിപിഎമ്മും സിപിഐയും ഒഴിച്ച് എല്‍ഡിഎഫിലെ 9 ഘടകകക്ഷികളും ജനാധിപത്യ, സോഷ്യലിസ്റ്റ് ചേരികളില്‍ നിന്നായി മാറി. മറുഭാഗത്ത് ഇടതുപാര്‍ട്ടികളായ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും സിഎംപിയും യുഡിഎഫ് ഘടകകക്ഷികളാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫ് ഘടക കക്ഷിയാക്കാനുള്ള തീരുമാനം രാഷ്ട്രീയ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. കെ.എം. മാണിയുടെ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണ് തീരുമാനം. ഞങ്ങളെ യുഡിഎഫില്‍നിന്നു പുറത്താക്കിയവര്‍ക്കുള്ള പ്രഹരമാണിത് അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category