1 GBP = 98.00INR                       

BREAKING NEWS

ഇതുപോലുള്ള ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ചര്‍ച്ചകളിലേക്ക് പറഞ്ഞുവിടരുത്; വീണ്ടും വിനു വി ജോണ്‍; സിപിഎമ്മിനെ ബോധപൂര്‍വ്വം അപമാനിച്ചെന്ന് സൈബര്‍ സഖാക്കള്‍; ഏഷ്യാനെറ്റ് ന്യൂസിനെ ഇനിയും സിപിഎം ബഹിഷ്‌കരിക്കുമോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: വീണ്ടും സിപിഎമ്മും ഏഷ്യാനെറ്റ് ന്യൂസും തമ്മില്‍ നിസഹകരണ തര്‍ക്കമുണ്ടാകുമോ എന്ന സംശയവുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചര്‍ച്ചയ്ക്കിടെ സിപിഎം പ്രതിനിധി മോശം പദപ്രയോഗം നടത്തിയതില്‍ പ്രേക്ഷകരോട് ക്ഷമാപണവുമായി ഏഷ്യാനെറ്റ് ന്യൂസ് എത്തിയിരുന്നു. ബുധനാഴ്ചയിലെ ന്യൂസ്അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന സിപിഎം പ്രതിനിധി മോശം പദപ്രയോഗം നടത്തിയതെന്നും, രണ്ടാമത്തെ പദം വായിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇടപെടുകയും പ്രക്ഷകരോട് മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി. ജോണ്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ ചാനലിനെ സിപിഎം ബഹിഷ്‌കരിക്കില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചനകള്‍.

ന്യൂസ് അവറില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു, അതിന് പ്രേക്ഷകരോട് അപ്പോള്‍ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ഒരുപാട് ആളുകള്‍ വിളിച്ചും, നേരിട്ട് ഓഫീസിലെത്തിയും സിപിഎം പ്രതിനിധി ചര്‍ച്ചയില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന ഉപയോഗിച്ച അശ്ലീല പദങ്ങളെ കുറിച്ച് പരാതി പറഞ്ഞുവെന്നും വിശദീകരണത്തില്‍ പറയുന്നു. ഈ മാപ്പു പറച്ചിലാണ് പുതിയ ചര്‍ച്ചകളിലേക്ക് എത്തിക്കുന്നത്. ഇതുപോലുള്ള ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ചര്‍ച്ചകളിലേക്ക് പറഞ്ഞുവിടരുത്', വിനു വി ജോണ്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് സിപിഎമ്മിന് കൊള്ളുന്നത്. ഇത് സിപിഎമ്മിനെ കളിയാക്കാന്‍ വേണ്ടി മാത്രമാണെന്ന അഭിപ്രായമാണ് സൈബര്‍ സഖാക്കളും മറ്റും ഉയര്‍ത്തുന്നത്.

'ഒരിക്കലും ഒരു സ്ഥാപനത്തിലും ഒരു വാര്‍ത്താ മാധ്യമത്തിലും ഉണ്ടായിക്കൂടാത്തതാണ് ഇത്. പക്ഷെ ഞങ്ങളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തായിരുന്നു അത്. ഒരു രാഷ്ട്രീയപാര്‍ട്ടി അവരുടെ ഭാഗം പറയാന്‍ പാര്‍ട്ടി സെന്ററില്‍ നിന്ന് നിയോഗിക്കുന്ന ഒരാള്‍ , ഇങ്ങനെ അവിവേകത്തോടെ സംസ്‌കാരശൂന്യമായി ഇടപെടുമെന്നോ പെരുമാറുമെന്നോ നമുക്ക് ഊഹിക്കാനാകില്ലല്ലോ, അങ്ങനെയുള്ള അശ്ലീലപദം ഉപയോഗിച്ചു, രണ്ടാമത്തെ പദം വായിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ഇടപെട്ടു, ആവര്‍ത്തിക്കരുതെന്ന് പറഞ്ഞു. പിന്നീട് പലതവണ അതേകുറിച്ച് ആ ചര്‍ച്ചയില്‍ സൂചിപ്പിച്ചു. ഏറ്റവും ഒടുവില്‍ പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു. ഇത് ആളുകളെ ബാധിച്ചു, അമ്പരപ്പിച്ചു എന്നത് അത്യന്തം ദുഃഖകരമായ കാര്യമാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതുപോലുള്ള ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ചര്‍ച്ചകളിലേക്ക് പറഞ്ഞുവിടരുത്'-ഇതായിരുന്നു വിവാദത്തില്‍ വിനു വി ജോണിന്റെ പ്രതികരണം.

ഈ അഭിപ്രായം പങ്കുവച്ചപ്പോള്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസിന് മറുപടിയുമായി ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി ഡോ.വി.പി.പി.മുസ്തഫ രംഗത്തെത്തി. മന്ത്രി കെ.ടി.ജലീലിനെതിരായ തികച്ചും അടിസ്ഥാന രഹിതമായ ചര്‍ച്ചയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നടത്തിയിരുന്നതെന്നും, അങ്ങനെ ഒരു വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന്, ഏഷ്യാനെറ്റിനെ അതിന് പ്രേരിപ്പിച്ചതിന്റെ രാഷ്ട്രീയം വിശദീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും വി.പി.പി.മുസ്തഫ പറഞ്ഞു. 'മാന്യനായ ഒരു പ്രവാസിയെ കെ.ടി.ജലീല്‍ അന്യായമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍, സ്വാഭാവികമായും അവര്‍ മാന്യനായ പ്രവാസിയായി അവതരിപ്പിക്കുന്നയാള്‍ അത്തരത്തില്‍ ഒരു മാന്യനല്ലെന്നും ഒരു പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പോലും പറ്റിയ ആളല്ലെന്നും വിശദീകരിക്കേണ്ടത് സിപിഐ.എമ്മിനെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയില്‍ എന്റെ ചുമതലയായിരുന്നു. അയാള്‍ എത്രമാത്രം സ്ത്രീവിരുദ്ധനാണ്, സാമൂഹ്യവിരുദ്ധനാണ് എന്നത് സ്ഥാപിച്ചിട്ടല്ലാതെ ഈ ചര്‍ച്ച തുടരാനാകുമോ?-ഇതായിരുന്നു മുസ്തഫയുടെ ചോദ്യം.

എന്നാല്‍ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ പോകുമ്പോള്‍ ആരേയും പിണക്കേണ്ടെന്നതാണ് സിപിഎമ്മിന്റെ പൊതു തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ സിപിഎം നേതാക്കളില്ലാത്തത് ചര്‍ച്ചകളെ ഏകപക്ഷീയമാക്കും. അതുകൊണ്ട് തന്നെ ബഹിഷ്‌കരണത്തെ മുതിര്‍ന്ന നേതാക്കള്‍ അനുകൂലിക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ സിപിഎമ്മിനെ ബോധപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചത് ശരിയാണെന്ന വിലയിരുത്തല്‍ ഉണ്ടെങ്കിലും കരുതലോടെ മാത്രമേ സിപിഎം തീരുമാനം എടുക്കൂ.

യാസിര്‍ എടപ്പാളിന്റെ ശരിയായ മുഖം പ്രേക്ഷകര്‍ക്ക് മനസിലാകാന്‍ അയാളുടെ പോസ്റ്റുകളില്‍ ഒരെണ്ണം, അതും പൂര്‍ണമായല്ല ആദ്യത്തെ മൂന്നോ നാലോ വരികളെ ഞാന്‍ വായിച്ചിട്ടുള്ളൂ, ഇതാണ് ഉണ്ടായത്. ഏഷ്യാനെറ്റും വിനു വി ജോണും അവകാശപ്പെടുന്നത് അവര്‍ നിക്ഷ്പക്ഷ മാധ്യമമാണെന്നാണ്. പക്ഷെ അങ്ങനെ ഒരു ചര്‍ച്ചയാണോ നടത്തിയതെന്നും വി.പി.പി.മുസ്തഫ ചോദിക്കുന്നു. ഇതേ വികാരമാണ് സൈബര്‍ സഖാക്കളും ഉയര്‍ത്തുന്നത്. സിപിഎമ്മിനെ കരിവാരി തേയ്ക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ അവര്‍ ഉയര്‍ത്തുന്ന വികാരം. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിപിഎം പ്രതിനിധികള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച സിപിഎം ബഹിഷ്‌കരിച്ചിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ എകെജി സെന്ററില്‍ എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് പ്രതിനിധികളെ ചര്‍ച്ചയ്ക്ക വിട്ടു കൊടുത്തത്. അത് ഇങ്ങനേയും ആയി. ജലീലിന്റെ നയതന്ത്ര ഇടപെടലുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് വിവാദങ്ങള്‍ക്ക് കാരണം. കൊണ്ടോട്ടി അബു എന്ന മുസ്ലിം ലീഗ് സൈബര്‍ പോരാളിയെ സ്വപ്നാ സുരേഷിന്റെ സഹായത്തോടെ നാട്ടില്‍ എത്തിക്കാന്‍ ജലീല്‍ നീക്കം നടത്തിയതാണ് വിവാദത്തിന് കാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category