1 GBP = 98.00INR                       

BREAKING NEWS

പാലാ സീറ്റില്‍ ജോസ് കെ മാണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് മാണി സി കാപ്പന്‍; മാണിയുടെ മരുമകന്റേത് നയപരമായ തീരുമാനമെന്ന് പിജെ ജോസഫ്; പാലായില്‍ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി സിപിഎമ്മും സിപിഐയും; നിര്‍ണ്ണായക നീക്കവുമായി സുരേഷ് ഗോപിയും; പാലായിലെ മാണിക്യമാകാന്‍ 'ത്രികോണ പോര്'

Britishmalayali
kz´wteJI³

കോട്ടയം: കെ എം മാണിയുടെ വിയോഗമുണ്ടാക്കിയ ഒഴിവില്‍ അട്ടിമറി വിജയം നേടിയ എന്‍സിപി നേതാവാണ് മാണി സി കാപ്പന്‍. പാലായെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് പാരമ്പര്യം അവിടെ തോറ്റു. എന്നാല്‍ യുഡിഎഫിലെ തമ്മിലടിയായിരുന്നു കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. അതുകൊണ്ട് തന്നെ ഇടതു പക്ഷത്ത് ജോസ് കെ മാണി എത്തുമ്പോള്‍ പാല വീണ്ടും കേരള കോണ്‍ഗ്രസിന് സ്വന്തമാകുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ജോസ് കെ മാണിക്ക് വിട്ടുകൊടുക്കാന്‍ മാണി സി കാപ്പന് ഇനിയും മനസ്സു വന്നിട്ടില്ല. എന്നാല്‍ ജോസ് കെ മാണി തന്നെയാകും പാലായിലെ സ്ഥാനാര്‍ത്ഥിയെന്ന സൂചന ഇടതു നേതാക്കളും പ്രത്യേകിച്ച് സിപിഎമ്മും നല്‍കുന്നു. ഇതിനിടെയിലും പാലാ സീറ്റില്‍ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം എല്‍എ മാണി സി കാപ്പന്‍ പ്രതികരിക്കുന്നത് രാഷ്ട്രീയ കൗതുകമാകുകയാണ് . സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളില്‍ എന്‍സിപി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇടതു മുന്നണിയില്‍ വിശ്വാസമെന്നും മാണി സി കാപ്പന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. 'പാലാ'യില്‍ വിട്ടുവീഴ്ചയില്ലെന്നാണ് മാണി സി കാപ്പന്‍ ആവര്‍ത്തിക്കുന്നത്. പാലാ കിട്ടിയില്ലെങ്കില്‍ ഒരു ഘട്ടത്തില്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി മാണി സി കാപ്പനെ സന്ദര്‍ശിച്ചതും ചര്‍ച്ചയാകുന്നു. തുടക്കത്തില്‍ കാപ്പനോട് യുഡിഎഫിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് മാറി. മാണിയുടെ മരുമകനായ എംപി ജോസഫ് മത്സര സന്നദ്ധത അറിയിച്ചതോടെയാണ് ഇത്.

ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചരടു വലിക്കുന്നത് പിജെ ജോസഫാണ്. മാണി വികാരം യുഡിഎഫിന് ഒപ്പം നിര്‍ത്താനുള്ള തന്ത്രം. അതിനിടെ ജോസ് കെ. മാണിയുടെ സഹോദരി ഭര്‍ത്താവ് എംപി. ജോസഫ് ഐഎഎസ് യുഡിഎഫിന് പിന്തുണയുമായി എത്തിയത് നയപരമായ തീരുമാനമാണെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ മണിയുടെ നിലപാടില്‍ കേരള കോണ്‍ഗ്രെസ്സില്‍ ഭൂരിപക്ഷംപേര്‍ക്കും അതൃപ്തിയാണ്. കൂടുതല്‍ പേര്‍ ജോസ് കെ മാണി വിഭാഗം വിട്ട് പുറത്ത് വരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ആദ്യ പരിഗണന നല്‍കേണ്ടത് തങ്ങള്‍ക്കാണ് എന്നും പി ജെ ജോസഫ് പറഞ്ഞു.

എം പി ജോസഫുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്. എപ്പോഴും എന്നും യുഡിഎഫിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്നും അത് തുടരുമെന്നും എം പി ജോസഫ് പ്രതികരിച്ചു. കെ എം മാണി ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്നയാളാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് മാണി സാര്‍. അദ്ദേഹം എല്‍ഡിഎഫിലേക്ക് പോകാന്‍ താല്പര്യപ്പെട്ടിരുന്നില്ല. പാലായില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും എം പി ജോസഫ് പറഞ്ഞു. എംപി. ജോസഫ് ഇന്ന് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാകും കൂടിക്കാഴ്ച്ച. ഇതോടെ തന്റെ യുഡിഎഫ് സാധ്യത അവസാനിച്ചുവെന്ന് മാണി സി കാപ്പന്‍ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം.

മാണി സി കാപ്പന്‍ അറിയപ്പെടുന്ന സിനിമാ നിര്‍മ്മതാവാണ്. സുരേഷ് ഗോപിയുമായി അടുപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ ഇടപെടലുകള്‍. മാണി സി കാപ്പനെ എന്‍ഡിഎയില്‍ എത്തിക്കാന്‍ കഴിയുമോ എന്നതാണ് പരിശോധിക്കുന്നത്. പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ അവതരിപ്പിക്കാനാണ് നീക്കം. ഇതിലൂടെ പാലായില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും വിലയിരുത്തുന്നു. കോട്ടയത്ത് ക്രൈസ്ത സ്ഥാനാര്‍ത്ഥികളെ പരമാവധി മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. എന്നാല്‍ മാണി സി കാപ്പന്‍ മനസ്സ് തുറന്നിട്ടില്ല.

ഇടതുമുണണിയിലേക്കെന്ന് പ്രഖ്യാപിച്ച് ഒന്‍പതാം ദിവസമാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായത്. വ്യാഴാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനം. നിലവില്‍ പത്തുകക്ഷികളുള്ള ഇടതുമുന്നണിയില്‍ പതിനൊന്നാമത്തെ കക്ഷിയായാണ് ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) എത്തുന്നത്. കണ്‍വീനര്‍ എ വിജയരാഘവനാണ് ജോസ് പക്ഷം യുഡിഎഫ് വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു കത്തുനല്‍കിയതായി അറിയിച്ചത്. കത്ത് ലഭിച്ച സാഹചര്യത്തില്‍ അവരെ മുന്നണിയോട് സഹകരിപ്പിക്കുന്നതില്‍ ഘടകകക്ഷികള്‍ അഭിപ്രായം അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.

ജോസ് വിഭാഗം പ്രഖ്യാപിച്ച രാഷ്ട്രീയനിലപാട് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഇടതുസര്‍ക്കാരിന്റെ നയസമീപനങ്ങളോട് അവര്‍ യോജിക്കുന്ന സാഹചര്യവും ഇരുവരും വിശദീകരിച്ചു. ആദ്യം പ്രതികരിച്ചത് സിപിഐ. മുന്നണി പൊതുവായെടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. മുന്നണിയിലെ പ്രധാന കക്ഷികള്‍ നിലപാട് വ്യക്തമാക്കിയതോടെ പൊതുവികാരം വ്യക്തമായി. പിന്നാലെ സംസാരിച്ച ഘടകകക്ഷികളെല്ലാം ജോസ് വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണച്ചു. ഘടകകക്ഷിയായിത്തന്നെ അവരെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം യോഗം അംഗീകരിച്ചു.

ഇതിനിടെ, പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്ന തരത്തിലുള്ള പത്രവാര്‍ത്തകളില്‍ തങ്ങള്‍ക്കാശങ്കയുണ്ടെന്ന് എന്‍സിപി പ്രസിഡന്റ് ടി പി പീതാംബരന്‍ പറഞ്ഞു. പറഞ്ഞ് അവസാനിപ്പിക്കും മുമ്പുതന്നെ മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. ഇതൊക്കെ വെറും ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗം ഒരു തരത്തിലുമുള്ള ഡിമാന്‍ഡോ അവകാശവാദമോ ഉന്നയിച്ചിട്ടല്ല വരുന്നത്. പിന്നെയെന്തിന് നിങ്ങള്‍ അനാവശ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതോടെ എന്‍സിപി പിന്‍വാങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category