1 GBP = 98.00INR                       

BREAKING NEWS

ലൈംഗിക ചുവയുള്ള സംസാരവും ചേഷ്ടകളും; ജോലി തെറുപ്പിച്ച് കളയും കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുന്ന സഹജീവനക്കാരും; ലൈംഗിക താത്പര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥനെതിരെ പരാതി കൊടുത്ത് ജീവനക്കാരി പെട്ടു; 'പീഡകന്‍ സഖാവിന്' സുഖവാസം; കയര്‍ ബോര്‍ഡിലെ മന്ത്രി ഐസക്കിന്റെ വിശ്വസ്തനെതിര കേസുമില്ല നടപടിയുമില്ല; സ്ത്രീ സുരക്ഷയുടെ കേരളാ മോഡലിന് ഇത് കളങ്കം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് മുന്നില്‍ സ്ത്രീ സുരക്ഷ കടങ്കഥയാകുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും മേലുദ്യോഗസ്ഥരുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് അരുനില്‍ക്കേണ്ട അവസ്ഥയാണെന്നുമുള്ള വിവരമാണ് വെളിയില്‍ വരുന്നത്. കയര്‍ ഡയറക്ടറേറ്റ് ജീവനക്കാരിയാണ് മേലുദ്യോഗസ്ഥനില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരാതി മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും കൈമാറിയത്.

പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പരാതിപ്പെട്ടാലും ഒരു നടപടിയും ഇല്ലെന്ന അവസ്ഥയാണ് ഈ സര്‍ക്കാരില്‍ വനിതാ ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി മുഖ്യമന്ത്രി ഭരണം തുടരുമ്പോള്‍ ഉദ്യോഗസ്ഥരും നിലവിലെ അവസ്ഥ ഭംഗിയായി ചൂഷണം ചെയ്യുന്നു എന്നാണ് വനിതാ ജീവനക്കാരിയുടെ പരാതി വെളിപ്പെടുത്തുന്നത്. പരാതി നല്‍കിയതിന്റെ പേരില്‍ ആരോപണവിധേയനായ കയര്‍ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയ തോമസ് ജോണ്‍ നേരിട്ടിടപെട്ടാണ് ഇവരെ സ്ഥലം മാറ്റിയത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ടുള്ള പ്രതികാര സ്ഥലം മാറ്റം ആണെന്ന് അറിയാമായിരുന്ന എന്‍ജിഒ യൂണിയന്‍ കഴിഞ്ഞ പതിനാറിന് ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കയര്‍ ഡയറക്ടറെറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രശ്നത്തില്‍ എന്‍ജിഒ യൂണിയന്‍ ഇപ്പോഴും പ്രക്ഷോഭത്തിലാണ്.

രണ്ടു വര്‍ഷമായി കയര്‍ വികസന ഡയരക്ടറെറ്റിലാണ് യുവതി ജോലി ചെയ്യുന്നത്. കയര്‍ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയ തോമസ് ജോണിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പറയുന്നത് ഇങ്ങനെ: ലൈംഗിക ചുവയുള്ള സംസാരവും ചേഷ്ടകളുമാണ് തോമസ് ജോണില്‍ നിന്നും നേരിടേണ്ടി വരുന്നത്. നിലവില്‍ ഞാന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ചൂഷണം ചെയ്യാനുള്ള ശ്രമമാണ് തോമസ് ജോണ്‍ നടത്തുന്നത്. ഈ കൊറോണ കാലത്തും തോമസ് ജോണ്‍ താമസിക്കുന്നത് ഓഫീസ് കെട്ടിടത്തില്‍ തന്നെയാണ്. അഞ്ചു മണി കഴിഞ്ഞും ഇരിക്കാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിക്കാറുണ്ട്. ചില ദിവസങ്ങളില്‍ നേരത്തെ എത്താനും പറയാറുണ്ട്. അദ്ദേഹത്തിന്റെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വേണ്ടി എന്നെ നിര്‍ബന്ധിക്കുകയാണ്.

മേലുദ്യോഗസ്ഥനു ഞാന്‍ പരാതി നല്‍കി. ഒരു നടപടിയും വന്നില്ല. ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാറും സീനിയര്‍ ക്ലാര്‍ക്ക് പ്രസന്നകുമാറും നീ തോമസ് ജോണിനെതിരെ പരാതി കൊടുക്കുമോടീ എന്ന് ചോദിച്ച് കൊണ്ട് നിന്റെ ജോലി തെറുപ്പിച്ച് കളയും കൊന്നു കളയും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇവര്‍ മൂന്നു പേരും ചേര്‍ന്ന് എന്നെ ജീവിക്കാന്‍ സമ്മതിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. എന്റെ ജീവന് ഭീഷണി നേരിടുന്നു. ജീവനും സ്വത്തിനും സംരക്ഷണം തരുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കണം-മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

'കയര്‍ വികസന ഡയറക്ടര്‍ക്ക് യുവതി ആദ്യമേ പരാതി നല്‍കിയെങ്കിലും തോമസ് ജോണും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് അത് മുക്കുകയായിരുന്നു. യുവതിയെ സ്ഥലം മാറ്റണം എന്നാവശ്യപ്പെട്ടു ഓഫീസില്‍ നിന്ന് വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും രാത്രി എട്ടു മണിക്ക് തന്നെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കുകയും ചെയ്തു. ലൈംഗിക താത്പര്യങ്ങള്‍ക്ക് യുവതി വഴങ്ങാത്തതിന്റെ പേരില്‍ വന്ന തോമസ് ജോണിന്റെ പ്രതികാരബുദ്ധിയായിരുന്നു ഇതിനു പിന്നില്‍ എന്നാണ് ആരോപണം. കയര്‍ വകുപ്പ് ഡയറക്ടരുടെ ചുമതല കിട്ടിയ തോമസ് ജോണ്‍ തന്നെയാണ് സ്വന്തമായി ഫയല്‍ എഴുതി ഇവരെ റിലീവ് ചെയ്തത്.

യുവതി പരാതി നല്‍കിയെങ്കിലും ഉന്നത സ്വാധീനം കാരണം തോമസ് ജോണിനെതിരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ധനമന്ത്രി തോമസ്ഐസക്കിന്റെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറിന്റെയും അടുപ്പക്കാരനാണ് തോമസ് ജോണ്‍ എന്നാണ് വകുപ്പിലെ സംസാരം. ഇതുകൊണ്ടാണ് തോമസ് ജോണിനെതിരെ ഒരു നടപടിയും വരാത്തത് എന്നാണ് അറിയാന്‍ കഴിയുന്നത്.

കയര്‍ ഡയരക്ടറെറ്റിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ് നടക്കുന്നത് എന്ന ആരോപണം മുന്‍പേ തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. കയര്‍ ഡയരക്ടറെറ്റ് ധനകാര്യ വകുപ്പിന്റെ കീഴിലാണെങ്കിലും അഡ്മിനിസ്ട്രേഷന്‍ വ്യവസായ വകുപ്പാണ് നടത്തുന്നത്. ധാരാളം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന വകുപ്പ് ആണിത്. ധനകാര്യമന്ത്രി നേരിട്ടാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കയര്‍ കേരളയുടെ കോടികളുടെ ഫണ്ട് ഉപയോഗിക്കുന്നതും ഇതേ വകുപ്പാണ്. കയര്‍ ഡയരക്ടര്‍ ആണ് കയര്‍ കേരള സംഘടിപ്പിക്കാറ്. എന്നാല്‍ ധനമന്ത്രിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ തോമസ് ജോണാണ് കയര്‍ കേരള നടത്തിയത്. ഇതിന്റെ പേരില്‍ വന്‍ ഫണ്ട് വെട്ടിപ്പും തോമസ് ജോണും കൂട്ടാളികളും നടത്തിയതായുള്ള ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

ഓഫീസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കാന്‍ പാടില്ല എന്നാണ് ചട്ടം. ഈ ചട്ടം കാറ്റില്‍പ്പറത്തിയാണ് ഓഫീസില്‍ തന്നെ തോമസ് ജോണ്‍ താമസിക്കുന്നത്. തോമസ് ജോണും മന്ത്രിയുടെ പിഎയും ഇവിടെ വന്നു മദ്യപിക്കാറുണ്ട് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വകുപ്പിന്റെ കാര്‍ ഉപയോഗിച്ച് തോമസ് ജോണും അഡീഷണല്‍ കയര്‍ ഡയരക്ടറും വീട്ടില്‍ പോകുന്നു എന്ന പരാതിയും ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. കൊല്ലത്തും പരവൂരുമാണ് ഇവരുടെ വീടുകള്‍. ഡ്രൈവറുടെ ടിഎ ബില്ലും വാഹനത്തിന്റെ ലോഗ് ബുക്ക് പരിശോധിച്ചാല്‍ ഈ വിവരം വെളിയില്‍ വരും എന്നും ജീവനക്കാര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category