1 GBP = 98.10INR                       

BREAKING NEWS

ഗുണ്ട കാറില്‍ അനുഗമിച്ചത് ഗൂഢാലോചനയ്ക്ക് തെളിവ്; ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകും; യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഹ്യ ലക്ഷ്മിക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി മെന്‍സ് റൈറ്റ്സ് ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍; ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം ഉടന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിയുടെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാല്‍പ്പതിമൂന്നാം ഐറ്റമായി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിര്‍ത്ത് മെന്‍സ് റൈറ്റ്സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിന്‍കര. പി.നാഗരാജ് ഹൈക്കോടതിയില്‍ കൗണ്ടര്‍ ഹര്‍ജി സമര്‍പ്പിച്ചു. നാഗരാജിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ രമേശ് നമ്പീശന്‍ ഹാജരാകും.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡില്‍ ചോദ്യം ചെയ്ത് ഗുണ്ട കാറില്‍ അനുഗമിച്ചതടക്കമുള്ള ഗൂഢാലോചനയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടക്കേണ്ടതായുണ്ട്. അതിനാല്‍ പ്രതികളെ മുന്‍കൂര്‍ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടും. തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും അത് സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ ജാമ്യഹര്‍ജിയില്‍ തമ്പാനൂര്‍ പൊലീസ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ജില്ലാ കോടതി ജീവനക്കാരിക്കെതിരെ അസോസിയേഷന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് പരാതി സമര്‍പ്പിച്ചു. പകര്‍പ്പപേക്ഷയില്‍ പറഞ്ഞിട്ടും ക്ലര്‍ക്ക് റിപ്പോര്‍ട്ട് കോപ്പിയിങ് സെക്ഷന്‍ ക്ലാര്‍ക്കിന് നല്‍കാതെ പൂഴ്ത്തിവച്ചെന്ന് പരാതിയില്‍ പറയുന്നു. ഹൈക്കോടതിയില്‍ കക്ഷി ചേരാനായാണ് ഒക്ടോബര്‍ 12 ന് ആപ്ലിക്കേഷന്‍ നമ്പര്‍ എ 1449/2020 നവരായി ജാമ്യ ഹര്‍ജി തള്ളിയ ഉത്തരവിന്റെയും തമ്പാനൂര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും അടയാള സഹിതം പകര്‍പ്പിന് ജില്ലാ കോടതിയില്‍ പകര്‍പ്പപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ ജാമ്യഹര്‍ജി പരിഗണിച്ച രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി വനിതാ സെക്ഷന്‍ ക്ലര്‍ക്ക് റിപ്പോര്‍ട്ട് പൂഴ്ത്തിയ ശേഷം ജാമ്യഹര്‍ജി തള്ളിയ ഉത്തരവ് മാത്രം ഫെയര്‍ കോപ്പി സൂപ്രണ്ടിന് കൈമാറി. ജില്ലാ കോടതിയില്‍ ജാമ്യത്തെ എതിര്‍ത്താണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈക്കോടതിയില്‍ ജാമ്യത്തെ അനുകൂലിച്ച് ജില്ലാക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വിരുദ്ധമായാണെങ്കില്‍ അത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനായാണ് അസോസിയേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അപേക്ഷിച്ചത്. റിപ്പോര്‍ട്ടു പൂഴ്ത്തിയതില്‍ ഫെമിനിസ്റ്റുകളുമായോ പൊലീസുമായോ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് അസോസിയേഷന്‍ പരാതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളുന്ന പക്ഷം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം വിചാരണ കോടതിയായ മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് ഹര്‍ജി സമര്‍പ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹി അഡ്വ.നെയ്യാറ്റിന്‍കര. പി. നാഗരാജ് പറഞ്ഞു. പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്യുന്ന പക്ഷം ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന് ഹര്‍ജിയെ എതിര്‍ക്കുമെന്നും അറിയിച്ചു.

പ്രതികളെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്ത് പ്രതികള്‍ കൃത്യത്തിനുപയോഗിച്ച വാഹനം വീണ്ടെടുക്കണം . പ്രതിയെ കൃത്യ സ്ഥലത്തെത്തിച്ച വാഹനം ഡ്രൈവ് ചെയ്ത കൊലക്കേസ് പ്രതിയായ ശ്യാം ആന്റണി എന്ന ഗുണ്ടയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യണം. കൃത്യസ്ഥലത്ത് എത്തുംവരെയുള്ള സി സി റ്റി വി ഫൂട്ടേജ് പിടിച്ചെടുക്കണം. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ കരി ഓയില്‍ വാങ്ങിയ കട, ചൊറിഞ്ഞണം പറിച്ചെടുത്ത സ്ഥലം എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കണം-എന്നിവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category