1 GBP = 98.10INR                       

BREAKING NEWS

കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ച് മാറ്റണമെന്ന് കോഴിക്കോട് നഗരസഭ; കെട്ടിടനിര്‍മ്മാണച്ചട്ടം ലംഘിച്ചാണ് വീട് നിര്‍മ്മിച്ചതെന്നും നോട്ടീസ്; അഴിമതി ആരോപണം നേരിടുന്ന കെ എം ഷാജിക്കെതിരെ അപ്രതീക്ഷിതമായി വീണുകിട്ടിയ സുവര്‍ണാവസരം ഉപയോഗിക്കാന്‍ സിപിഎം; കോഴിക്കോട്ടെ നീക്കങ്ങളെല്ലാം ഉന്നത സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചും

Britishmalayali
kz´wteJI³

കോഴിക്കോട്: അനധികൃത നിര്‍മ്മാണം എന്ന കണ്ടെത്തലിനെ തുടര്‍ന്ന് കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ചുമാറ്റുന്നതിനും നീക്കം. എംഎല്‍എയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് നഗരസഭ നോട്ടീസ് നല്‍കി. കെട്ടിടനിര്‍മ്മാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയെന്ന് കാട്ടിയാണ് നഗരസഭ ഷാജിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ ഉന്നത സിപിഎം നേതാക്കളുടെ നിര്‍ദ്ദേശത്തോടെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഷാജിക്കെതിരായ ഓരോ നീക്കവും നടത്തുന്നത്. അഴിമതി ആരോപണത്തിന്റെ പേരില്‍ എന്‍ഫോന്‍്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനിടെ, കെ എം ഷാജിക്കെതിരായ പ്രതികാര നീക്കങ്ങള്‍ക്ക് സിപിഎമ്മിനും അവസരം ലഭിക്കുകയായിരുന്നു. 3200 ചതുരശ്രയടി വീട് പണിയാന്‍ കോര്‍പ്പറേഷന്‍ അനുമതി വാങ്ങിയ എംഎല്‍എയുടെ വീടിന് 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരിക്കുന്നത്.

അനധികൃത നിര്‍മ്മാണം വെളിപ്പെട്ടതോടെ, അഴിമതിയാരോപണത്തിന് പിന്നാലെ നികുതികുരുക്കും ഷാജിക്ക് നേരെ വരാന്‍ സാധ്യത തെളിയുകയാണ്. അനുവദിച്ച അളവിലും അധികമായി വീട് നിര്‍മ്മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ഉണ്ടായേക്കും എന്ന് ഉറപ്പായി. കെ.എം. ഷാജി എം.എല്‍.യുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ അളന്നത്. കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്ന ഇ.ഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വീട് അളന്നത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍കുന്നിനു സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്. 27-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മ്മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന്റെ ഭാഗമായി കെ.എം. ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ പരിശോധന നടത്തിയത്. നഗരസഭാ ഉദ്യോഗസ്ഥരെ നിയോഗിച്ച് എംഎല്‍എയുടെ വീടും സ്ഥലവും അളന്നെടുക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ എംഎല്‍എ സ്ഥലത്തുണ്ടായിരുന്നില്ല.

എംഎല്‍എയുടെ ചേവായൂരിലെ വീട്ടില്‍ കോഴിക്കോട് നഗരസഭ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന 15 മിനിറ്റ് നീണ്ടു. സ്ഥലവും വീടും അളന്നെടുത്ത് തിരിച്ചുപോയി. തൊട്ടുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സംഘമെത്തി. എന്നാല്‍ എംഎല്‍എ സ്ഥലത്തില്ലാതിരുന്നതിനാല്‍ വീട്ടിലേയ്ക്ക് കയറിയില്ല. ഇഡിക്ക് ആദ്യഘട്ടത്തില്‍ നല്‍കിയ സ്വത്തുവിവരവും യഥാര്‍ഥത്തിലുള്ള കണക്കും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന സംശയം ദുരീകരിക്കാനായിരുന്നു പരിശോധന. സ്വത്തിന്റെ അളവുകള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം വീണ്ടുമെത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category