1 GBP = 98.50INR                       

BREAKING NEWS

ഈച്ച കടക്കാത്ത സുരക്ഷയൊക്കെ അമേരിക്കയുടെ വെറും ഗീര്‍വാണം; കൊമേഡിയന്‍ ബൊറാറ്റ് സച്ച തന്റെ മകളെന്ന് പറഞ്ഞയച്ച മോഡല്‍ വൈറ്റ് ഹൗസില്‍ കയറി സകലയിടത്തും കറങ്ങി നടന്നു; ട്രംപിന്റെ മകനുമായി കൂടിക്കാഴ്ച നടത്തി; സുരക്ഷാ വീഴ്ചയില്‍ നാണംകെട്ട് ലോക പോലീസ്

Britishmalayali
kz´wteJI³

പുതിയ ബൊറാറ്റ് സിനിമയില്‍ കൊമേഡിയന്‍ സച്ചാ ബാരോണ്‍ കോഹെന്റെ മകളായി അഭിനയിക്കുന്ന നടിക്ക് കഴിഞ്ഞമാസം വൈറ്റ്ഹൗസിലേക്ക് പ്രവേശനം ലഭിച്ചു. ഓവല്‍ ഓഫീസില്‍ നിന്നും പത്രസമ്മേളനം നടക്കുന്ന ഹോള്‍ വരേയും വൈറ്റ്ഹൗസിന്റെ വടക്കുഭാഗത്തെ മുറ്റത്തും എല്ലാം കറങ്ങിനടന്നു അവര്‍. ചിത്രം റിലീസ് ആയതിന് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോള്‍ വീഡീയോ ഫൂട്ടേജ് സഹിതം കൊമേഡിയന്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇതില്‍ ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗിലിയാനി, ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം ഇരിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു. ഇത് ഒരു തേന്‍ കെണിയായിരുന്നു എന്നാണ് കോഹന്‍ അവകാശപ്പെട്ടത്.

നടി വൈറ്റ്ഹൗസില്‍ പ്രവേശിച്ചതിനെസുരക്ഷാ വീഴ്ച്ച എന്ന നിലയിലാണ് കൊമേഡിയന്‍ ട്വീറ്റ് ചെയ്തത്. തന്റെ ഓഫീസിലേക്കു പരിപാടികളിലേക്കും എത്തിച്ചേരുന്നവര്‍ ആരെല്ലാം എന്ന കാര്യത്തില്‍ ട്രപിന് അതീവ ശ്രദ്ധയുണ്ട്. കോവിഡ് പരിശോധനയുടെ ആവശ്യമില്ല എന്നായിരുന്നു ട്വീറ്റ്.സിനിമയില്‍ ബൊറാറ്റിന്റെ മകളായ ടുട്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബള്‍ഗേറിയന്‍ നടി മാരാ ബക്കലോവയുമായി ഒ എ എന്‍ പ്രതിനിധി റിയോണ്‍ നടത്തിയ ഇന്റര്‍വ്യുവിന്റെ ഫൂട്ടേജും അദ്ദേഹം നല്‍കിയിരുന്നു.

വളരെ യാഥാസ്ഥിതികരായ ന്യുസ് നെറ്റ് വര്‍ക്കായ ഒ എ എന്നിനെ അമേരിക്കയുടെ വാര്‍ത്തകളുടെ ഏറ്റവും കഠിനമായ സ്രോതസ്സ് എന്നാണ് ബൊറാറ്റ് കളിയാക്കുന്നത്. ബിഡനും കുടുംബവും ഉക്രെയിനില്‍ നടത്തിയ പല കുറ്റകൃത്യങ്ങളുംവെളിച്ചത്തു കൊണ്ടുവന്ന ചാനല്‍ എന്നും അദ്ദേഹം ഇവരെ വിശേഷിപ്പിക്കുന്നു. ഫെബ്രുവരി മാസത്തില്‍ ഫീനിക്സില്‍ നിന്നുള്ള അണികള്‍ക്ക് സ്വീകരണം നല്‍കിയ വേളയില്‍ ഈ നടി വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നു. അതുപോലെ ഇതേ മാസം മറ്റൊരു അവസരത്തില്‍ സി പി എ സി കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സ് വേളയില്‍ ട്രംപിന്റെ മകനുമായി ഹസ്തദാനം നടത്തുന്നുമുണ്ട്.

ഈ അവസരത്തില്‍ ഇരുണ്ടനിറക്കാരിയായ ബാക്കലോവ പിന്നീട് സ്വര്‍ണ്ണവര്‍ണ്ണ മുള്ള മുടിയുമായി സെപ്റ്റംബറിലാണ് വൈറ്റ്ഹൗസ് സന്ദര്‍ശനം നടത്തുന്നത്. ഇത് ഗിലിയാനിയെ ഹണി ട്രാപ്പില്‍ കുടുക്കിയതിന് ശേഷം രണ്ടു മാസം കഴിഞ്ഞായിരുന്നു. ഇവരും ട്രംപിന്റെ കുടുംബാംഗങ്ങളു ഒത്തുള്ള ചിത്രങ്ങളും വീഡിയോകളും ട്വീറ്ററിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇവയൊന്നും സിനിമയിലെ രംഗങ്ങള്‍ അല്ലതാനും. അതായത് ബാരോണ്‍ കോഹന്റെ കൈവശം ഇനിയും പല സ്ഫോടനാത്മകമായ വിവരങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന സുരക്ഷയുള്ള എക്സിക്യുട്ടിവ് മാന്‍ഷന്‍ വരെ ഒരു നടിക്ക്, അതും ബള്‍ഗേറിയന്‍ നടിക്ക്, എങ്ങനെ പോകാന്‍ ആയി എന്നത് ഗൗരവമുള്ള ഒരു ചോദ്യം തന്നെയാണ്. പല കോണുകളില്‍ നിന്നും ഈ ചോദ്യം ഉയരുന്നുണ്ടെങ്കിലും ഇതിനെ കുറിച്ച് ഇതുവരെ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category