1 GBP = 98.50INR                       

BREAKING NEWS

ബ്രിട്ടനില്‍ മരണം വീണ്ടും 200 കടന്നു; രോഗികളുടെ എണ്ണം 20,000 ത്തിന് മുകളില്‍; സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം നിലവില്‍ വന്നു; ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളിലൂടെ ബ്രിട്ടന്‍ മുന്‍പോട്ട്

Britishmalayali
kz´wteJI³

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ ഇരുണ്ടദിനങ്ങളുടെ, ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ട് വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്നു. ഇന്നലെ 20,530 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 224 കോവിഡ് മരണങ്ങളാണ് ഇന്നലെ ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയിലേതിനേക്കാള്‍ രോഗവ്യാപനത്തില്‍ 35 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മരണ നിരക്കില്‍ 65% വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

അതേസമയം വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആര്‍ നിരക്ക് ചെറുതായി കുറഞ്ഞിട്ടുണ്ടെന്നും, പഴയ അത്ര വേഗത്തില്‍ രോഗവ്യാപനം നടക്കുന്നില്ല എന്നുമാണ് സര്‍കാരിന്റെ ശാസ്ത്രോപദേശകര്‍ പറയുന്നത്. 1.3 മുതല്‍ 1.5 വരെ ഉണ്ടായിരുന്ന ആര്‍ നിരക്ക് 1.2 മുതല്‍ 1.4 വരെ ആയി എന്നാണ് ഇവര്‍ പറയുന്നത്. ഇത് 1 ന് താഴെ കൊണ്ടുവന്നാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രണാധീനമാക്കാന്‍ കഴിയുകയുള്ളു. ഇംഗ്ലണ്ടിലെ ലോക്കല്‍ അഥോറിറ്റികളില്‍ പകുതിയിലും കഴിഞ്ഞയാഴ്ച്ച രോഗവ്യാപന നിരക്കില്‍ കുറവുണ്ടായിട്ടുള്ളതായി ഇവര്‍ പറയുന്നു. വളരെയധികം വൈറസ് വ്യാപനമുള്ള ന്യുകാസിലിലും നോട്ടിംഗ്ഹാമിലും വരെ കഴിഞ്ഞയാഴ്ച്ച വ്യാപനത്തില്‍ കുറവ് ദര്‍ശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായും പലയിടങ്ങളിലും രോഗവ്യാപനത്തില്‍ കുറവുണ്ടാകുന്നതായും കഴിഞ്ഞയാഴ്ച്ച പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സ് പറഞ്ഞതിനെ ശരിവയ്ക്കുന്നതാണ് ശസ്ത്രജ്ഞന്മാരുടെ വെളിപ്പെടുത്തലുകള്‍.

അതേസമയം വെയില്‍സ് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍, അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആംഗ്ലോ-വെല്ഷ് അതിര്‍ത്തിയില്‍ പോലീസ് പട്രോളിംഗ് ആരംഭിക്കാനും പദ്ധതിയുണ്ട്. വെയില്‍സില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ വാരാന്ത്യ ഒഴിവുദിനങ്ങള്‍ ആഘോഷിക്കുവാന്‍ വെയില്‍സിലേക്ക് എത്തുന്നവരെ തടയുവാനാണ് ഇത്. വെയില്‍സില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് വരുന്ന വാഹനങ്ങളും തടയും.

എന്നാല്‍ ഇത്തരത്തില്‍ വരുന്നവരെ നിയമപരമായി തടയുവാന്‍ കഴിയില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. അവര്‍ക്ക് പിഴ ചുമത്താനും കഴിയില്ല. അതേസമയം, വെയില്‍സില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍, വെയില്‍സില്‍ നിന്നെത്തുന്നവരുടെ കാര്യം വെയില്‍സ് പോലീസിനെ അറിയിച്ച്, ലോക്ക്ഡൗണ്‍ ലംഘനത്തിനുള്ള ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയും. വെയില്‍സില്‍, യു കെയുടെ മറ്റുഭാഗങ്ങളിലേക്ക് പോകുന്നതിന് നിരവധി നിയന്ത്രണങ്ങള്‍ ഉണ്ട്.

നിങ്ങള്‍ താമസിക്കുന്നത് രോഗവ്യാപനം ഉള്ള ഇടത്താണെങ്കില്‍ പ്രത്യക്ഷമായ യാത്രാ വിലക്കുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യമില്ലാത്ത ഇടത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍, യുകെയിലെ രോഗവ്യാപനം കൂടുതലുള്ള മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കരുത് എന്ന വെല്‍ഷ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദമായിരിക്കുകയാണ്. ഏതെല്ലാമാണ് അത്യാവശ്യ സാധനങ്ങളില്‍ ഉള്‍പ്പെടാത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category