1 GBP = 98.80INR                       

BREAKING NEWS

കോവിഡിന്റെ രണ്ടാം വേട്ടയില്‍ തളര്‍ന്ന് വീണു സകല യൂറോപ്യന്‍ രാജ്യങ്ങളും; 70 കഴിഞ്ഞവര്‍ക്ക് വീട്ടില്‍ ഭക്ഷണവും മരുന്നും എത്തിച്ച് പോളണ്ട്; നേപ്പിള്‍സില്‍ പോലീസിനെ നേരിടാന്‍ ജനം തെരുവില്‍; കൊറോണ നിയന്ത്രണത്തിന്റെ പേരില്‍ യൂറോപ്പ് കത്തുന്നു

Britishmalayali
kz´wteJI³

കൊറോണയുടെ രണ്ടാം തേരോട്ടം ആരംഭിച്ചതോടെ യൂറോപ്പില്‍ വീണ്ടും ഭീതിയുടെ കരിനിഴല്‍ പടരുന്നു. നിലവില്‍, സമ്പര്‍ക്കം പരമാവധി ഒഴിവാക്കുകയല്ലാതെ കൊറോണയെ തടയാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍, ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കേണ്ട ഗതികേടിലാണ് മിക്ക ഭരണകൂടങ്ങളും. എന്നാല്‍, ഒന്നാം ലോക്ക്ഡൗണില്‍ തകര്‍ന്ന സമ്പദ്വ്യവസ്ഥ, നേരെ നില്‍ക്കാന്‍ പെടാപാടുപെടുന്ന സമയത്ത് മറ്റൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക എന്നത് സര്‍വ്വനാശകാരിയായിരിക്കും എന്ന ബോദ്ധ്യവും ഭരണകൂടങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ പരമാവധി ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇത്തവണ സര്‍ക്കാരുകള്‍ ആലോചിക്കുന്നത്.

പോളണ്ട് പുതിയൊരു സമീപനവുമായി എത്തിയത് ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. 70 കഴിഞ്ഞവരും, കോവിഡ് ബാധിച്ചാല്‍ അപകടസാധ്യത വളരെയധികം ഉണ്ടാകാന്‍ ഇടയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടുവാനുള്ള നിര്‍ദ്ദേശമാണ് അതിലൊന്ന്. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള അത്യാവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ കരുതല്‍ സേനാംഗങ്ങളെ ഉപയോഗിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ടാഴ്ച്ച കൊണ്ട് രോഗവ്യാപനം ഇരട്ടിയാവുകയും മരണം 168-ല്‍ എത്തുകയും ചെയ്തതോടെ രാജ്യം മുഴുവന്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

യൂറോപ്പ്, ഒരു മേഖലയെന്ന രീതിയില്‍ നോക്കിയാല്‍, പ്രതിദിനം പുതിയതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നിരിക്കുകയാണ്. വിവിധ സര്‍ക്കാരുകളാണെങ്കില്‍, കോവിഡ് നിയന്ത്രണം, സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കല്‍ എന്നിങ്ങനെ രണ്ടു ലക്ഷ്യങ്ങളോടെയുള്ള പോരാട്ടത്തിലും. പോളണ്ടിലെ ഓരോ പത്തു മരണങ്ങളിലും ഏഴുപേര്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആയതിനാലാണ് ഇത്തരക്കാര്‍ വീടിന് വെളിയില്‍ ഇറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. കരുതല്‍ സേനാംഗങ്ങള്‍ക്ക് പുറമേ, വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേവകര്‍ എന്നിവരെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും മുതിര്‍ന്ന പൗരന്മാരെ സഹായിക്കുവാനുള്ള ഈ പദ്ധതി നടപ്പാക്കുക.

റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതോടെ രാജ്യത്തെ സ്‌കൂളുകള്‍ എല്ലാം അടച്ചു പൂട്ടി. ഓണ്‍ലൈന്‍ പഠനമായിരിക്കും ഇനി പോളണ്ടില്‍. വളരെ നേരത്തേ മുന്‍കരുതല്‍ എന്ന നിലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍, കോവിഡിന്റെ ഒന്നാം വരവില്‍ കാര്യമായ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ട രാജ്യമാണ് പോളണ്ട്. എന്നാല്‍, ആ ലോക്ക്ഡൗണ്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനാല്‍, വീണ്ടും അത്തരമൊരു സാഹസത്തിന് മുതിരാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല.

അതേസമയം ഫ്രാന്‍സില്‍ ഇന്നലെ 41,622 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തും കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. പ്രതിദിന മരണ സംഖ്യയും 150 ന് മുകളിലായി. ഇന്നലെ 10,000 ല്‍ അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ജര്‍മ്മനിയില്‍, സ്വിറ്റ്സര്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, പോളണ്ട്, ആസ്ട്രിയയുടെ മിക്ക ഭാഗങ്ങള്‍, ഇറ്റലിയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജര്‍മ്മന്‍ ആരോഗ്യ മന്ത്രി കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ ആണ്.

നെതര്‍ലാന്‍ഡിലും ഇന്നലെ 9,000 ത്തില്‍ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗ്രീസില്‍, ഏഥെന്‍സിലും, രോഗവ്യാപനം കൂടുതലുള്ള മറ്റിടങ്ങളിലും, അര്‍ദ്ധരാത്രിക്ക് ശേഷം രാവിലെ 5 മണിവരെ ജനങ്ങള്‍ തെരുവിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. മാത്രമല്ല, പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഗ്രീസും കടന്നു വന്നു. റോമില്‍ നിലവില്‍ കര്‍ഫ്യൂ ഉണ്ട്. നേപ്പിള്‍സില്‍ രാത്രി 11 മണിക്ക് ശേഷം ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തുടരണമെന്ന് നിര്‍ദ്ദേശമിറക്കിയിട്ടുണ്ട്. മിലനില്‍ രോഗവ്യാപനം വര്‍ദ്ധിച്ചതോടെ ലൊംബാര്‍ഡിയില്‍ പഴയ നിയന്ത്രണങ്ങള്‍ തിരിച്ചുവരികയാണ്.

അതേസമയം, ഒന്നാം വരവിന്റെ കാലത്ത് നടപ്പിലാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ ചെക്ക് റിപ്പബ്ലിക്ക് വീണ്ടും നടപ്പിലാക്കിയിരിക്കുകയാണ്. മിക്ക കടകളും ഷോപ്പിംഗ് മാലുകളൂം നവംബര്‍ 3 വരെ അടച്ചിടും. പ്രാദേശിക യാത്രകള്‍ക്ക് പോലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ട്. ഹാലോവീന്‍ ദിനവും ഓള്‍ സെയിന്റ്സ് ദിനവും വരുന്ന വാരാന്ത്യത്തില്‍ മറ്റു രാജ്യങ്ങളിലേക് ജനങ്ങള്‍ പോകുന്നതിനെ വിലക്കിയിരിക്കുകയാണ് പോര്‍ച്ചുഗല്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രോഗവ്യാപനം നിയന്ത്രണാതീതമായതോടെ സ്പെയിനും പുതിയ നിയന്ത്രണങ്ങളുമായി എത്തുകയാണ്.

ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ രോഗവ്യാപനമുള്ള നവാര മേഖലയില്‍ ബാറുകളും റെസ്റ്റോറന്റുകളും അടക്കമ്നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മേഖലയുടെ അകത്തും പുറത്തേക്കും ഉള്ള അനാവശ്യ യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയായി മാഡ്രിഡും ഏതാണ്ട് ഇതേ സ്ഥിതിവിശേഷത്തിലാണ്. അയര്‍ലന്‍ഡില്‍ അടുത്ത ആറ് ആഴ്ച്ചത്തേക്ക് അത്യാവശ്യമില്ലാത്ത സാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാം അടച്ചുപൂട്ടും. റെസ്റ്റോറന്റുകള്‍ക്ക് ടേക്ക് എവേ സേവനം നല്‍കാന്‍ മാത്രമേ അനുവാദമുള്ളു. അതുപോലെ സ്വന്തം വീടുകളില്‍ നിന്നും മൂന്ന് മൈല്‍ ദൂരത്തിലധികം സഞ്ചരിക്കാനും അനുവാദമില്ല.

നിയന്ത്രണങ്ങള്‍ നിലവില്‍ വരികയും, നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്യുന്നതിനോടൊപ്പം പലയിടങ്ങളിലും ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. നേപ്പിള്‍സില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനെതിരെ ഒരു കൂട്ടം ജനങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ചവറ്റുകൊട്ടകള്‍ക്ക് തീവയ്ക്കുകയും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു. മുഖം മൂടിയെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇന്നലെ കര്‍ഫ്യൂവിനെതിരെ തെരുവില്‍ ഇറങ്ങിയത്.

ബേസ്ബോള്‍ ബാറ്റുകള്‍ ഉപയോഗിച്ച് പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പികളും കല്ലും വലിച്ചെറിയുകയും ചെയ്ത അക്രമികളെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടതായി വന്നു. കോവിഡ് കാലത്ത് ഇറ്റലിയില്‍ ഇത്തരമൊരു പ്രതിഷേധം ഇതാദ്യമായാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category