1 GBP = 98.20INR                       

BREAKING NEWS

കോവിഡ് മാര്‍ഷല്‍ എന്ന വ്യാജ വിസിബിലിറ്റി ജാക്കറ്റും ധരിച്ച് അവര്‍ നിങ്ങളുടെ വീട്ടിലെത്തും; കോവി ഡ് നിയന്ത്രണത്തിന്റെ മറവില്‍ കള്ളന്മാരെ വീട്ടില്‍ കയറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക

Britishmalayali
kz´wteJI³

നസാക്ഷിയില്ലാത്ത തട്ടിപ്പുകാര്‍ക്ക്, മനുഷ്യരുടെ ഏതൊരു ദുരന്തവും അവര്‍ക്ക് ലാഭമുണ്ടാക്കാനുള്ള അവസരങ്ങളണ്. ഇത്തരത്തിലുള്ള മനുഷ്യമൃഗങ്ങള്‍, ഈ കോവിഡ് പ്രതിസന്ധിയിലും രംഗത്തിറങ്ങിയിട്ടുണ്ട്. കൊറോണ വൈറസ് മാര്‍ഷല്‍ എന്ന വ്യാജേന യൂണിഫോമിലായിരിക്കും ഇവര്‍ വീടുകള്‍ സന്ദര്‍ശിക്കുക. കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ എത്തിയതാണെന്നായിരിക്കും വീട്ടുകാരെ വിശ്വസിപ്പിക്കുക. ഒരിക്കല്‍ ഇവരെ വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചാല്‍, സൗകര്യപൂര്‍വ്വം വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചുകൊണ്ടേ ഇവര്‍ സ്ഥലം വിടുകയുള്ളൂ.

വീടുകള്‍ക്കുള്ളില്‍ കയറി പരിശോധിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട് എന്ന വ്യാജേനയാണ് ഇവര്‍ വീടുകള്‍ക്കുള്ളില്‍ കയറിപ്പറ്റുക. ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന വ്യാജേന ചില തട്ടിപ്പുകാര്‍, സൗജന്യ കോവിഡ് പരിശോധന വാഗ്ദാനം ചെയ്ത് വീടിനകത്ത് കയറാന്‍ ശ്രമിച്ചതോടെയാണ് ഈ പുതിയ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. കോവിഡ്-19 മാര്‍ഷല്‍ എന്നു വിളിക്കുന്ന ഇക്കൂട്ടര്‍ക്ക് സത്യത്തില്‍ വീടുകള്‍ക്കുള്ളില്‍ കയറി സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടേയുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ചുമതലയോ അതിനുള്ള അധികാരമോ ഇല്ല.

കഴിഞ്ഞ മാസം ഡണ്‍സ്റ്റേബിളില്‍ രണ്ടുപേര്‍ ഇത്തരത്തില്‍ ഒരു വീടിനുള്ളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചു. മാര്‍ഷല്‍മാരാണെന്നും വീടിനുള്ളില്‍ കയറി പരിശോധിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് രണ്ടുപേര്‍ ഈ വീട്ടില്‍ എത്തുകയായിരുന്നു. തങ്ങളുടെ ജോലി തടസ്സപ്പെടുത്തിയാല്‍ ഭീമമായ തുക പിഴയായി ഒടുക്കേണ്ടിവരുമെന്ന ഭീഷണിയും ഇവര്‍ മുഴക്കി. എന്നാല്‍, വീട്ടുടമസ്ഥന്‍ അവരോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ അവര്‍ക്ക് അത് കാണിക്കാന്‍ ആയില്ല. അതിനാല്‍ അവരെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. എന്നാല്‍, അതില്‍ ഒരാള്‍, തന്റെ കാല് വാതിലിനിടയില്‍ വച്ച് അത് അടയ്ക്കുന്നതില്‍ നിന്നും വീട്ടുടമസ്ഥനെ തടഞ്ഞു. കുറച്ചു സമയം കഴിഞ്ഞ് അവര്‍ മടങ്ങി പോവുകയും ചെയ്തു.

ഇത്തരത്തില്‍ കോവിഡ് മാര്‍ഷലുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നൊക്കെ ഭാവിച്ച് പല വീടുകളിലും തട്ടിപ്പുകാര്‍ കയറിപറ്റാന്‍ ശ്രമിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചാര്‍ട്ടേര്‍ഡ് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍സ്റ്റിറ്റിയുഷന്‍ (സി ടി എസ് ഐ) പറഞ്ഞു. ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം ഇത്തരത്തില്‍ പല വിധത്തിലുള്ള തട്ടിപ്പുകളും വര്‍ദ്ധിച്ചിട്ടുണ്ടെന്നും സെ ടി എസ് ഐ വക്താവ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തന്നെ വിവിധ രൂപത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. കോവിഡ് ഭീതിയും, അതിനെ നേരിടാന്‍ നടപ്പിലാക്കിയിട്ടുള്ള വിവിധ നടപടികളെ കുറിച്ച് വേണ്ടത്ര അവബോധം ജനങ്ങള്‍ക്കില്ലാത്തതുമാണ് ഈ തട്ടിപ്പുകാര്‍ക്ക് അനുഗ്രഹമാകുന്നത്. ഇത്തരത്തിലുള്ള കോവിഡ്-19 മാര്‍ഷലുകള്‍ക്ക് മുന്‍കൂട്ടി അറിയിക്കാതെ നിങ്ങളുടെ വീടുകളില്‍ വരാന്‍ ആകില്ല. മാത്രമല്ല, നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുവാനുള്ള അധികാരം അവര്‍ക്കില്ല. അതുപോലെ ഏന്തിന്റെ പേരിലായാലും നിങ്ങളില്‍ നിന്നും പിഴ ഈടാക്കാനുള്ള അധികാരവും അവര്‍ക്കില്ല.

ഫ്ളൂവിന്റെ കാലം ആരംഭിക്കാന്‍ ഇരിക്കുന്നതോടെ ഫ്ളൂ വാക്സിനേഷന്‍ എന്ന പേരിലും തട്ടിപ്പുകാര്‍ ഇറങ്ങിയിട്ടുണ്ട്. വീടുകളില്‍ ഒറ്റയ്ക്കുള്ള പ്രായമായവരേയും അവശരേയുമാണ് ഇവര്‍ ഉന്നം വയ്ക്കുന്നത്. വീടുകളില്‍ കയറിപ്പറ്റി മോഷണവും കൊള്ളയും നടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category