1 GBP = 98.50INR                       

BREAKING NEWS

ലെസ്റ്ററില്‍ കത്തി കാട്ടി വീണ്ടും സ്വര്‍ണ കവര്‍ച്ച; സ്വര്‍ണം തന്നാല്‍ ഉപദ്രവിക്കില്ലെന്നു കുട്ടികളുടെ കഴുത്തില്‍ കത്തി വച്ച് മോഷ്ടാക്കളുടെ ഭീഷണി; ഭയന്ന് വിറച്ച മലയാളി യുവതി ട്രോമാ കെയര്‍ ചികിത്സ തേടി; ലെസ്റ്റര്‍ മലയാളികള്‍ വീണ്ടും ഭീതിയുടെ നാളുകളിലേക്ക്; അന്വേഷണങ്ങള്‍ പ്രഹസനമാകുമ്പോള്‍ നിരാശയോടെ മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരിടവേളക്ക് ശേഷം ലെസ്റ്ററില്‍ വീണ്ടും സ്വര്‍ണ കവര്‍ച്ച. കത്തി കാണിച്ചു സ്വര്‍ണം തട്ടിയെടുക്കുന്ന ലെസ്റ്ററിലെ പതിവ് മോഷണ രീതി ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മടങ്ങി എത്തുന്നുവെന്നതാണ് നാലു ദിവസം മുന്‍പ് നടന്ന സംഭവം തെളിയിക്കുന്നത്. യുകെയുടെ മറ്റു ഭാഗങ്ങളില്‍ കാണാത്ത കവര്‍ച്ചാ രീതിയാണ് ലെസ്റ്റര്‍ മലയാളികള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി നേരിടുന്നത്.

കൗണ്‍സില്‍ അധികാരികളെയും പോലീസിനെയും കണ്ടു നടത്തിയ പരാതികള്‍ക്കൊക്കെ വെറും വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ പോലീസ് അന്വേഷണം ഒരു പുരോഗതിയും നേടിയില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായി ഒരു ഡസനിലേറെ മലയാളി വീടുകള്‍ കവര്‍ച്ചക്ക് ഇരയായപ്പോള്‍ നല്‍കിയ പരാതികളില്‍ ഒന്നിലും പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ് നിസ്സഹായമായപ്പോഴാണ് അന്വേഷണം ഒക്കെ വെറും പ്രഹസനം മാത്രമാണെന്ന് മലയാളി സമൂഹത്തിനു ബോധ്യമായത്. 

മലയാളികള്‍ ഇടകലര്‍ന്നു താമസിക്കുന്ന പ്രദേശത്തു തന്നെയാണ് ഇത്തവണയും അക്രമികള്‍ ലക്ഷ്യമിട്ടത്. വീട്ടുമുറ്റത്തു കാര്‍ കാണാതെ വന്നതോടെ വീട്ടില്‍ ആരും കാണില്ല എന്ന ഉദ്ദേശവും അക്രമികള്‍ക്ക് ഉണ്ടായെന്നു വീട്ടുകാര്‍ സംശയിക്കുന്നു. എന്നാല്‍ ആളുണ്ടായാലും കൂസല്‍ ഇല്ലാതെ കവര്‍ച്ച നടത്തുന്ന രീതിയുള്ള ലെസ്റ്റര്‍ മോഷ്ടാക്കള്‍ അറിഞ്ഞു കൊണ്ട് നടത്തിയ അക്രമം ആകാം എന്ന് കരുതുന്നവരുമുണ്ട്. വീടിന്റെ കണ്‍സര്‍വേറ്ററിയുടെ ഗ്ലാസ് ഇടിച്ചു തകര്‍ത്താണ് അക്രമികള്‍ അകത്തു കയറിയത്. വീട്ടുടമ നൈറ്റ് ഷിഫ്റ്റില്‍ ജോലിയില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.

ശബ്ദം കേട്ട് താഴെയിറങ്ങി വന്ന കുട്ടി കണ്ടത് മാസ്‌ക് ധരിച്ച മൂന്നു കവര്‍ച്ചക്കാരെയാണ്. ശബ്ദം വയ്ക്കരുതെന്ന് ഇവര്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇതിനിടയില്‍ വീട്ടമ്മ താഴെ ഇറങ്ങി വന്നപ്പോള്‍ മൂത്ത കുട്ടിയുടെ കഴുത്തില്‍ കത്തി വച്ച് സ്വര്‍ണം ആവശ്യപ്പെടുന്ന കവര്‍ച്ചക്കാരെയാണ് കണ്ടത്. ഇതില്‍ ഒരാള്‍ ഏഷ്യന്‍ വംശജന്‍ ആണെന്നും വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതോടെ ഭയന്ന് വിറച്ച വീട്ടമ്മ മുകള്‍ നിലയിലെത്തി, ഒരു ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണവുമായി മോഷ്ടാക്കളുടെ അരികിലെത്തി. എന്നാല്‍ ഇത് വ്യാജം ആണെന്ന് തിരിച്ചറിഞ്ഞ മോഷ്ടാക്കള്‍ ഒറിജിനല്‍ സ്വര്‍ണ ആഭരണം ആവശ്യപ്പെടുക ആയിരുന്നു. നിവൃത്തിയില്ലാതെ ആഭരണങ്ങള്‍ വീട്ടമ്മ കൈമാറുകയും ചെയ്തു. ഇതിനിടയിലും സ്വര്‍ണം നല്‍കിയാല്‍ ഉപദ്രവിക്കാതെ വിട്ടേക്കാം എന്ന നയം മോഷ്ടാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്തു. 

സ്വര്‍ണം കൈയ്യില്‍ കിട്ടിയതോടെ മോഷ്ടാക്കള്‍ സ്ഥലം വിടുകയും വീട്ടുകാര്‍ ഉടന്‍ പോലീസില്‍ ബന്ധപെടുകയുമായിരുന്നു. പോലീസ് സമയം കളയാതെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമാകുക ആയിരുന്നു. ഇതിനിടയില്‍ വീടിനകത്തു മോഷ്ടാക്കള്‍ കുട്ടിയുടെ കഴുത്തില്‍ കത്തി വച്ച് നില്‍ക്കുന്ന ഭയാനക കാഴ്ച കാണേണ്ടി വന്ന വീട്ടമ്മക്ക് അടുത്ത ദിവസം ആശുപത്രിയില്‍ ട്രോമാറ്റിക് ഷോക്കിന് ചികിത്സ നേടേണ്ടി വന്നു എന്നാണ് സൂചന. ഇപ്പോള്‍ കുട്ടികള്‍ അടക്കം വീട്ടുകാര്‍ സാധാരണ നിലയിലേക്ക് സാവധാനം മടങ്ങുകയാണ്. 

മുന്‍പ് ഒന്നിലേറെ കവര്‍ച്ച നടന്ന സ്ഥലത്തു തന്നെയാണ് വീണ്ടും കവര്‍ച്ച എന്നതും മലയാളികളെ തേടി മോഷ്ടാക്കള്‍ സജീവമായി എന്നതിന്റെ സൂചനയാണ്. ഇപ്പോള്‍ കവര്‍ച്ചയ്ക്ക് ഇരയായ കുടുംബം താമസിക്കുന്നതിന് നേരെ എതിര്‍വശത്തുള്ള കുടുംബവും കവര്‍ച്ചയ്ക്കിരയായതാണ്. ലെസ്റ്ററില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഇവരുടെ വീട്ടില്‍ നിന്നും കവര്‍ച്ചക്കാര്‍ സ്വര്‍ണം തന്നെയാണ് കൈക്കലാക്കിയത്.

ലെസ്റ്ററിലെ ഉയര്‍ന്ന ഏഷ്യന്‍ സാന്നിധ്യം കവര്‍ച്ചക്കാര്‍ക്ക് ആകര്‍ഷക ഘടകം ആണെന്ന് പോലീസ് തന്നെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഏത് ഏഷ്യന്‍ വീടുകളില്‍ കയറിയാലും മോഷ്ടാക്കള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അധികം സ്വര്‍ണം ലഭിക്കുന്നുവെന്നതാണ് കൂടുതല്‍ ഏഷ്യാക്കാര്‍ കവര്‍ച്ചയ്ക്ക് ഇരയാകാന്‍ കാരണവും. പോലീസും കൗണ്‍സിലും നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച സുരക്ഷാ സ്വര്‍ണ ഭ്രമം ഉപേക്ഷിച്ച് ഏഷ്യാക്കാര്‍ സ്വന്തം നിലയില്‍ കണ്ടെത്തണമെന്നാണ് ഓരോ കേസിലും പോലീസ് നടത്തുന്ന ഓര്‍മ്മപ്പെടുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category