1 GBP = 98.00INR                       

BREAKING NEWS

'സേവ് ദി ഡേറ്റ്' ആഘോഷമാക്കുന്ന മലയാളി സമൂഹം അടുത്ത നിമിഷത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ വിലാപവു മായി എത്തുന്നത് സാംസ്‌കാരിക ആഭാസമല്ലേ? തുറന്ന ചര്‍ച്ചയുമായി ലണ്ടനിലെ നഴ്സിങ് പിജി വിദ്യാര്‍ത്ഥിനി ജോസ്ന രംഗത്ത്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരു വശത്തു സേവ് ദി ഡേറ്റ് ആഘോഷങ്ങള്‍. മറുവശത്തു പെണ്‍കുട്ടികളും സ്ത്രീകളും കാമഭ്രാന്തന്മാരാല്‍ പിച്ചി ചീന്തപ്പെടുന്നതിന്റെ രോദനം. രണ്ടും സംഭവിക്കുന്നത് ഒരേ സമൂഹത്തില്‍ നിന്നും. രണ്ടു വശത്തും അതേ സമൂഹത്തില്‍ തന്നെയുള്ളവര്‍. രണ്ടും തമ്മില്‍ നേരിട്ടൊരു ബന്ധവുമില്ല. എന്നാല്‍ മറ്റൊന്നിനു പരോക്ഷമായി എങ്കിലും കാരണമാകുന്നുണ്ടോ? എന്തുകൊണ്ടാണ് നമ്മുടെ സമൂഹം അത്തരം ചര്‍ച്ചകളിലേക്ക് കണ്ണ് തുറക്കാത്തത്?

എന്തെങ്കിലും മോശം കാര്യം സംഭവിക്കുമ്പോള്‍ വിലാപവുമായി രംഗത്ത് വരുന്നവര്‍ എന്ത് ആഭാസം കണ്ടാലും അതിനു കയ്യടിക്കുന്നുവെന്ന പ്രവണതയും മലയാളികള്‍ക്കിടയില്‍ വളരുകയാണോ? ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും തുറന്നു കാട്ടിയാല്‍ അവര്‍ പിന്നെ പിന്തിരിപ്പന്മാരുമായി. ഈ കാപട്യം തുറന്നു കാട്ടുകയാണ് തന്റെ സോഷ്യല്‍ മീഡിയ കുറിപ്പുകളിലൂടെ ലണ്ടന്‍ മലയാളിയായ ജോസ്ന സാബു സെബാസ്റ്റിയന്‍. 

താന്‍ എഴുതിയ കുറിപ്പുകളോട് ഫെമിനിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ കൂട്ടമായി എത്തി മോശം കമന്റുകള്‍ നല്‍കിയതോടെ അത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പേജ് അഡ്മിന്‍ പിന്‍വലിക്കുക ആയിരുന്നുവെന്ന് ജോസ്ന പറയുന്നു. എന്നാല്‍ താന്‍ ഫെമിനിസ്റ്റുകള്‍ക്ക് എതിരല്ലെന്നും ചിലര്‍ തങ്ങളാണ് സമൂഹത്തെ നേര്‍വഴിക്ക് നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍ എന്ന മട്ടില്‍ തങ്ങളുടെ അജണ്ട മറ്റുള്ളവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നും ജോസ്ന ചൂണ്ടിക്കാട്ടുന്നു.

സേവ് ദി ഡേറ്റ് പോലെ ഉള്ള കാര്യങ്ങള്‍ ചെയ്യുന്നവര്‍ തങ്ങളുടെ പൗര ബോധത്തെ കുറിച്ച് ഉദഘോഷം നടത്തുമ്പോള്‍ സമൂഹത്തില്‍ പലര്‍ക്കും അവരെ ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടെന്നതും അംഗീകരിക്കാന്‍ മടി എന്തെന്നും ന്യൂട്രീഷനിസ്റ്റ് കൂടിയായ ജോസ്ന ഉയര്‍ത്തുന്ന സമകാലിക ചിന്തയാണ്. ഇപ്പോള്‍ നഴ്സിംഗില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ ഇവര്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. 

കോവിഡ് ലോക്ക്ഡൗണിനു ശേഷം സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ കണക്കിലെടുത്തു വിവാഹങ്ങള്‍ വീണ്ടും ആരംഭിച്ചതോടെയാണ് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. എന്നാല്‍ അടുത്തിടെ പുറത്തു വന്ന ചില ചിത്രങ്ങള്‍ സഭ്യതയുടെ സകല അതിര്‍വരമ്പുകളും കടന്നു പോയതാണ് എന്ന വിമര്‍ശക ശബ്ദമാണ് ജോസ്നയെയും ഈ വിഷയത്തില്‍ ഇടപെടാന്‍ പ്രേരണ നല്‍കിയത്.

ജോസ്ന എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ: 
ചിലതൊക്കെ കാണുമ്പോള്‍ കണ്ണിനു അരോചകമാകും ..പ്രതികരിച്ചില്ലങ്കില്‍ എന്തോ ഒരു വീര്‍പ്പുമുട്ടല്‍ ..ഇതിപ്പോ ഒന്നോ രണ്ടോ അല്ല പല കല്യാണഷൂട്ടുകളും ഇങ്ങനായ്‌കൊണ്ടിരിക്കുന്നു അതും നമ്മുടെ പുതു തലമുറ തന്നെ ഇങ്ങനത്തെ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുമ്പോള്‍ എന്ത് മാനസിക സന്തോഷമാണ് അവര്‍ക്കു കിട്ടുന്നത്.

അവരുടെ ഇഷ്ടം അവരുടെ സ്വാതന്ത്ര്യം എന്നൊക്കെ മുറവിളി കൂട്ടുമ്പോളും ഒരാളുടെ പ്രൈവസി മറ്റൊരാളുടെ മുമ്പില്‍ തുറന്നു കാണിച്ചു അത് സമൂഹത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവരുടെ ചിന്താഗതി അല്ല മറ്റൊരാള്‍ക്ക് എന്നും ചില സാമൂഹിക രോഗികള്‍ക്കും മറ്റു പലര്‍ക്കും അതൊരു ക്യൂരിയോസിറ്റിക്കു ഇടവരുത്തുമെന്നും  അത് തീര്‍ക്കാന്‍ അവര്‍ പല നിര്‍ധനരായ പെണ്കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഇരയാക്കുമെന്നും എന്നിവര്‍ക്ക് മനസിലാകും .

ഇത്ര അധികം സ്ത്രീ പീഡനങ്ങള്‍ നമുക്ക് ചുറ്റും നടക്കുമ്പോളും ..പലവിധ പീഠങ്ങള്‍ക്കു പിഞ്ചു കുഞ്ഞുങ്ങള്‍ വരെ കരുവാക്കപ്പെടുമ്പോളും, സ്ത്രീകള്‍ തന്നെ മറ്റുള്ളവര്‍ക്ക് ഒരു ആകാംഷ കഥാപാത്രമായി മാറുമ്പോള്‍ അവരിലൂടെ അവര്‍ മറ്റുള്ളവരില്‍ ജനിപ്പിക്കുന്ന ഞിന്‍ഞാസക്കു ഇരയാകേണ്ടി വരുന്നത് പലപ്പോളും സമൂഹത്തിന് താഴെകടയുള്ളവരും പിഞ്ചു കുഞ്ഞുങ്ങളുമാണെന്നു നമ്മുടെ സമൂഹം മനഃപൂര്‍വം മറക്കുകയാണോ?

സ്ത്രീ സമസത്വത്തിനു മുറവിളികൂട്ടുമ്പോളും.. ഒരുഭാഗം സ്ത്രീകള്‍ തന്നെ അതിനു വേറൊരു മാനദണ്ഡം സമൂഹത്തില്‍ വിളമ്പുന്നത് കണ്ടിരിക്കാന്‍ സാമൂഹിക പ്രതിബദ്ദതയുള്ളൊരു സമൂഹത്തിനാകുമോ?

ജോസ്ന സാബു സെബാസ്റ്റ്യന്‍

സേവ് ദി ഡേറ്റ് ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുക: [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category