1 GBP = 98.00INR                       

BREAKING NEWS

മലയാളികള്‍ ശ്രദ്ധിക്കുക; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റ ഭക്ഷണ സാധനങ്ങളില്‍ രോഗാണുക്കള്‍; ടെസ്‌കോയും സെയിന്‍സ്ബറിയും ആള്‍ഡിയും ലിഡിലും അടക്കം മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും പല സാധനങ്ങളും തിരിച്ചു വിളിച്ചു

Britishmalayali
kz´wteJI³

കോവിഡ് വ്യാപനം തടയാന്‍ ബുദ്ധിമുട്ടുന്ന നേരത്താണ് കൂനിന്മേല്‍ കുരു എന്നതുപോലെ മറ്റൊരു അപകടം സംഭവിക്കുന്നത്. ടെസ്‌കോ, ആള്‍ഡി, ലിഡില്‍, വെയ്റ്റ്റോസ് എന്നിവയടക്കമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വിതരണംചെയ്ത പല ഭക്ഷ്യ പദാര്‍ത്ഥങ്ങളിലും സാല്‍മോണെല്ല എന്ന രോഗകാരിയായ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരികെ വിളിച്ചു. ചിക്കന്‍, ചീസ്, ബര്‍ഗറുകള്‍ എന്നിവയുള്‍പ്പടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ് ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. മുന്‍പ് പറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപഭോക്താക്കളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ അവ ഉപയോഗിക്കരുതെന്നും എത്രയും പെട്ടെന്ന് സ്റ്റോറുകളില്‍ തിരികെ ഏല്‍പ്പിക്കണമെന്നും അവര്‍ ആശ്യപ്പെട്ടിട്ടുണ്ട്.

സാധാരണയായി ഭക്ഷണം വഴി പകരുന്ന രോഗകാരിയായ ബാക്ടീരിയയാണ് സാല്‍മൊണല്ല. പനി, അതിസാരം, വയറുവേദന തുടങ്ങിയവയാണ് ഇവ ബാധിച്ചാല്‍ ലക്ഷണങ്ങളായി പ്രകടമാവുക. വിവിധ സ്റ്റോറുകളില്‍ നിന്നും പോയ രോഗണു അടങ്ങിയ പദാര്‍ത്ഥങ്ങളുടെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.

സെയ്ന്‍ബറീസ്
300 ഗ്രാം പാക്കേജുകളായി നല്‍കിയവയിലാണ് ഇവിടെ അണുബാധ ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. ബാച്ച് കോഡ് 2653152 ആയിട്ടുള്ള 2021 സെപ്റ്റംബര്‍ 8 ന് മുന്‍പ് ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള ഈ പദാര്‍ത്ഥങ്ങള്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഉപയോഗിക്കാതെ സ്റ്റോറില്‍ തിരിച്ചു നല്‍കുക. അതിന്റെ വില മടക്കി നല്‍കുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ സെയ്ന്‍ബറീസ് സ്റ്റോറുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാചകം ചെയ്ത മസ്സിലിന്റെ 300 ഗ്രാം പാക്കറ്റിലാണ് ഇവിടെ അണുബാധ കണ്ടുപിടിച്ചത്.

ആള്‍ഡി
റൂസ്റ്റേഴ്സ് സതേണ്‍ ഫ്രൈഡ് പോപ്പിന്‍ ചിക്കന്‍, റൂസ്റ്റേഴ്സ് ബ്രീഡഡ് പോപ്പിന്‍ ചിക്കന്‍ എന്നിവയിലാണ് ഇവിടെ അണുബാധ കണ്ടുപിടിച്ചത്. ഇവയുടെ ചില പ്രത്യേക ബാച്ച് നമ്പറുകളിലുള്ള ഉദ്പന്നങ്ങള്‍ നേരത്തേ തിരികെ വാങ്ങിയിരുന്നതായി ആള്‍ഡി വക്താക്കള്‍ വ്യക്തമാക്കി. മറ്റു ബാച്ച് നമ്പറുകള്‍ വഹിക്കുന്ന പാക്കറ്റുകളിലും അണുബാധ ഉണ്ടായേക്കാം എന്ന സംശയത്തിലാണ് എല്ലാ ബാച്ചുകളിലും പെട്ട 210 ഗ്രാം പാക്കറ്റുകള്‍ തിരികെ എടുക്കുന്നത്. ഉപഭോക്താക്കള്‍ ഇത് വാങ്ങിയിട്ടുണ്ടെങ്കില്‍ ഭക്ഷിക്കരുതെന്നും തിരിച്ച് സ്റ്റോറില്‍ നല്‍കി പണം തിരികെ വാങ്ങണമെന്നും ആള്‍ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ടെസ്‌കോ
ടെസ്‌കോയില്‍, സെറില്‍ ബാറിലാണ് അണുബാധ ദൃശ്യമായത്. ഈറ്റ് നാച്ചുറല്‍ ബ്രസീല്‍ & സുല്‍ത്താന വിത്ത് പീനട്ട്സ് ആന്‍ഡ് അല്‍മോണ്ട്സിന്റെ 50 ഗ്രാം ബാറുകളിലാണ് ഇവിടെ രോഗാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. 2020, ഒക്ടോബര്‍, 2020 നവംബര്‍, 2020 ഡിസംബര്‍, 2021 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന പാക്കറ്റുകളിലാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്. ഈ കൂട്ടത്തില്‍ പെട്ടവ നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ടെസ്‌കോയുടെ അടുത്തുള്ള സ്റ്റോറില്‍ എത്തിക്കുക. റെസീപ്റ്റിന്റെ ആവശ്യമില്ല.

ലിഡില്‍
സിംപ്ലി മച്ചുര്‍ വൈറ്റ് ചെദ്ദര്‍ ചീസ് ആണ് ലിഡില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍, ഇവിടെ രോഗാണുവല്ല പ്രശ്നം പകരം ഉദപ്പന്നങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയ ചെറിയ പ്ലാസ്റ്റിക് കഷണങ്ങളാണ് പ്രശ്നം.പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യം ഉള്ളതുകൊണ്ടുതന്നെ ഇവ ഭക്ഷ്യയോഗ്യമല്ല. ഡിസംബര്‍ 26 വരെ കാലാവധിയുള്ള 900 ഗ്രാം പാക്കറ്റുകളിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. ഇവ കൈവശം ഉണ്ടെങ്കില്‍, ഉപയോഗിക്കാതെ എത്രയും പെട്ടെന്ന് ലിഡില്‍ സ്റ്റോറുകളില്‍ തിരിച്ചേല്പ്പിക്കുക.

ഇതിനു പുറമേ, ലേബലില്‍ വെളിപ്പെടുത്താത്ത ഒരു ഘടകത്തിന്റെ സാന്നിദ്ധ്യം വ്യക്തമായതിനെ തുടര്‍ന്ന് കൊളോഗ്രാന്‍ സ്റ്റെവിയ സ്വീറ്റ്നര്‍ ടാബ്ലറ്റുകളും സിഡില്‍ തിരികെ എടുക്കുകയാണ്. ഇതില്‍, ഫീനൈലലൈനിന്റെ സ്രോതസ്സായ ആസ്പാര്‍ടെയ്ം അടങ്ങിയിട്ടുണ്ടെന്ന ഫൂഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഈ രാസപദാര്‍ത്ഥം ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. ഭക്ഷണത്തിലും പാനീയങ്ങളിലും പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്നതാണ് ഈ സ്വീറ്റ്നര്‍ ടാബ്ലറ്റുകള്‍.

വെയ്റ്റ്റോസ്
നമ്പര്‍ 1 ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് മില്‍ക്ക് ചോക്കലേറ്റ് ആണ് വെയ്റ്റ്റോസ് പിന്‍വലിക്കുന്നത്. ലേബലില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് പിന്‍വലിക്കുന്നത്. ഇതില്‍ ചില ഉദ്പന്നങ്ങളില്‍ ബദാം, ചെമ്പങ്കായ, സോയ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും അത് ലേബലില്‍ വെളിപ്പെടുത്തിയിട്ടില്ല. 2021 നവംബര്‍ വരെ കാലാവധിയുള്ള ഇവ ഉപയോഗിക്കരുതെന്നും സ്റ്റോറുകളി തിരികെ ഏല്പിച്ച് പണം മടക്കി വാങ്ങണമെന്നും സൂപ്പര്‍മാര്‍ക്കറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category