1 GBP = 98.50INR                       

BREAKING NEWS

ഇന്ന് ഒരു മണിക്കൂര്‍ വൈകി കിടന്നാല്‍ മതി; ക്ലോക്ക് പിറകോട്ട് മാറ്റാന്‍ മറന്നില്ലെങ്കില്‍ നാളെ എല്ലാം നേരത്തെയാവും: യൂറോപ്യന്‍ വിന്റര്‍ ടൈമിനു നാളെ തുടക്കം

Britishmalayali
kz´wteJI³

ര്‍ഷത്തില്‍ ഒരിക്കല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ കിട്ടുന്ന ദിവസമാണ് ഇന്ന്. സാധാരണ രാത്രി പത്തിനാണ് കിടക്കുന്നതെങ്കില്‍ ഇന്ന് പതിനൊന്നിനു കിടന്നാല്‍ മതി. പക്ഷെ, കിടക്കാന്‍ നേരം ക്ലോക്ക് പത്താക്കി വച്ചേക്കണമെന്നു മാത്രം. മൊബൈല്‍ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ മിക്കവാറും സ്വയം മാറുന്നതിനാല്‍ വിഷമിക്കേണ്ടതില്ല. യൂറോപ്പിലെ വിന്റര്‍ ടൈം നാളെ തുടങ്ങുമ്പോള്‍ ഇന്ന് ലഭിക്കുന്ന ഒരു മണിക്കൂര്‍ അധികമാണ്.

ഇന്ന് നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ അധികം ജോലി ചെയ്യേണ്ടി വരും. ജോലിയില്‍ പ്രവേശിക്കേണ്ടത് സമ്മര്‍ ടൈമിനും ഡ്യൂട്ടി കഴിയുന്നതു വിന്റര്‍ ടൈമിലും ആയതിനാല്‍ ആണ് ഒരു മണിക്കൂര്‍ നഷ്ടമാകുന്നത്. മഞ്ഞുകാലത്തെ ഓര്‍മ്മിപ്പിക്കുന്ന വലിയ സൈറന്‍ ആണ് വാസ്തവത്തില്‍ ഈ ിന്റര്‍ ടൈം മാറ്റം. സമ്മറില്‍ മുമ്പോട്ട് വച്ച സൂചിയാണ് ഇപ്പോള്‍ പിറകോട്ട് വയ്ക്കുന്നത്.

വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയിലൂടെയാണ് ഇന്ന് നാം കടന്ന് പോകുന്നത്. ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്ര സാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. 1980 മുതലാണ് ജര്‍മനിയില്‍ സമയമാറ്റ പ്രകിയ ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ഇത്തരത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണ ക്ലോക്ക് തിരിച്ച് വയ്ക്കുന്നതിന് ഡേലൈറ്റ് സേവിംഗ് ടൈം എന്നാണറിയപ്പെടുന്നത്. 1907 മുതലാണീ പരിപാടി തുടങ്ങിയത്. വേനല്‍ക്കാലത്ത് വെളിച്ചം നാലു മണി മുതല്‍ അഞ്ചു മണിവരെയുള്ള സമയത്തിനിടെയെത്തുന്നതിനാല്‍ ക്ലോക്കുകള്‍ പ്രസ്തുത സമയത്തിന് പുറകിലാണെങ്കിലും ആളുകള്‍ നേരത്തെ എഴുന്നേല്‍ക്കുന്നതിന് വേണ്ടി ക്ലോക്ക് മുന്നോട്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വിന്ററില്‍ രാത്രി വേഗമെത്തുന്നതിനാല്‍ ക്ലോക്കുകള്‍ വീണ്ടും പിന്നോട്ടാക്കി വയ്ക്കുകയും ചെയ്യുന്നു.

ശൈത്യത്തില്‍ ജര്‍മന്‍ സമയവും ഇന്‍ഡ്യന്‍ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മര്‍ടൈമില്‍ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. ഇറ്റലി ജര്‍മന്‍ സമയം ഒരുപോലെയാണെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, അയര്‍ലണ്ട് എന്നിവ ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category