1 GBP = 98.80INR                       

BREAKING NEWS

രണ്ടു തലയുള്ള പാമ്പ് വെറും ഒരു കെട്ടുകഥയല്ല; ഫ്ളോറിഡയില്‍ കണ്ടെത്തിയ രണ്ട് തലകളും തലച്ചോറുമുള്ള പാമ്പിന് എങ്ങോട്ട് നീങ്ങണമെന്നോ എപ്പോള്‍ കഴിക്കണമെന്നോ അറിയില്ല; പുരാണങ്ങളില്‍ മാത്രം വായിച്ചു ശീലിച്ച ഇരുതല നാഗം യാഥാര്‍ത്ഥ്യമാകുമ്പോള്‍

Britishmalayali
kz´wteJI³

പൗരാണിക ഐതിഹ്യങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഇരുതല നാഗം ഒരു സാങ്കല്‍പിക കഥാപാത്രം മാത്രമാണെന്നായിരുന്നു ഇപ്പോള്‍ വരെയുള്ള ധാരണ. പഴയതെന്തിനേയും തള്ളിക്കളയുന്ന ആധുനികതയ്ക്ക് കളിയാക്കുവാനുള്ള മറ്റൊരു കാരണം മാത്രം. എന്നാല്‍, ഈ ധാരണ തെറ്റെന്ന് തെളിയിച്ചുകൊണ്ട് ഫ്ളോറിഡയില്‍ ഒരു ഇരുതല നാഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൊള്യുബര്‍ കോണ്‍സ്ട്രിക്ടര്‍ പരിയാപ്പസ് എന്ന ശാസ്ത്രീയ നാമമുള്ള സതേണ്‍ ബ്ലാക്ക് റേസര്‍ എന്ന ഇനത്തില്‍ പെട്ട പാമ്പിനെയാണ് രണ്ടു തലകളുമായി വന്യജീവി സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ഇതിന് രണ്ട് വ്യത്യസ്ത ശിരസ്സുകളും വ്യത്യസ്ത രീതിയില്‍ ചലിക്കുന്ന നാവുകളുമുണ്ട്. ഭ്രൂണം വളരുന്ന കാലഘട്ടത്തില്‍, ഏകാണ്ഡത്തില്‍ നിന്നും വളര്‍ച്ച പ്രാപിക്കുന്ന ഇരട്ടകുട്ടികള്‍ വേര്‍പെടാതിരിക്കുമ്പോള്‍ സംജാതമാകുന്ന ബൈസെഫാലി എന്ന അവസ്ഥയാണ് ഈ പാമ്പിനുള്ളത്. ഇതിന്റെ ഫലമായാണ് രണ്ട് ശിരസ്സുകളും ഒരു ശരീരവുമായുള്ള ജനനം. രണ്ട് വ്യത്യസ്ത തലച്ചോറുകള്‍ ഉള്ളതിനാല്‍ ഒരു കാര്യത്തിലും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുന്ന അവസ്ഥയല്ല ഈ പാമ്പിനുള്ളതെന്ന് വന്യജീവി വിദഗ്ദര്‍ പറയുന്നു. എപ്പോള്‍ ഭക്ഷണം കഴിക്കണമെന്നോ, ശത്രുക്കളില്‍ നിന്ന് എങ്ങനെ രക്ഷനേടണമെന്നോ പോലും തീരുമാനിക്കാന്‍ ആകുന്നില്ല. അതിനാല്‍ ഇതിനെ കൂട്ടിലടച്ച് പരിപാലിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ഒരു വീടിനു ചുറ്റും കറങ്ങി നടക്കുന്നതായി കണ്ടു എന്ന കുറിപ്പോടെ ഫ്ളോറിഡഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്റെ ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. പാം ഹാര്‍ബറിലുള്ള ഒരു വീട്ടിലായിരുന്നു ഇതിനെ കണ്ടെത്തിയത്. രണ്ട് തലകളിലുമുള്ള നാവുകള്‍ ഓരോ നീക്കത്തിനെതിരെയും പ്രതികരിക്കുന്നുണ്ട്, എന്നാല്‍ എപ്പോഴും ഒരേ രീതിയില്‍ അല്ല എന്നു മാത്രം. ഇത്തരത്തിലുള്ള സ്വഭാവ വിശേഷം ഉള്ളതിനാല്‍ ഇവയ്ക്ക് വനാന്തരങ്ങളില്‍ ജീവിയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും വനപാലകര്‍ പറയുന്നു.

ഇവിടെ ഈ പാമ്പിന്റെ രണ്ടു തലയും പരസ്പരം വേര്‍പ്പെട്ടിരിക്കുകയാണ്. ഉടല്‍ മാത്രമാണ് ഒന്നിച്ചിട്ടുള്ളത് എന്നാല്‍ കഴിഞ്ഞവര്‍ഷം ബാലിയിലെ ഒരു ഗ്രാമത്തില്‍ കണ്ട ഇരുതല നാഗത്തിന് ഇതുപോലെ ആയിരുന്നില്ല. കണ്ണുകളുടെ ഭാഗം കഴിഞ്ഞാല്‍ പിന്നെയെല്ലാം ഒന്നിച്ചായിരുന്നു. ഫ്ളോറിഡയിലെ പാമ്പിന് വിപരീതമായി ഈ പാമ്പിന് ശിരസ്സ് ചലിപ്പിക്കാനും ബുദ്ധിമുട്ടായിരുന്നു. ഏതാണ്ട് ഒത്തുചേര്‍ന്ന വിധത്തിലുള്ള തലകളുടെ അമിതഭാരം ആ ഉടലിന് താങ്ങാവുന്നതിലും അപ്പുറമായതു കൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category