1 GBP = 98.20INR                       

BREAKING NEWS

യു കെ നവരാത്രി ഇന്നത്തെ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത് ന്യൂപോര്‍ട്ടിലെ ജിഷ മധുവും മക്കളും

Britishmalayali
kz´wteJI³

യുകെ നവരാത്രി സംഗീതോത്സവം എട്ടാം ദിവസമായ ഇന്ന് ശനിയാഴ്ച വൈകുന്നേരം 7.30നു സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത് ന്യൂപോര്‍ട്ട് സൗത്ത് വെയില്‍സ് നിന്നുമുള്ള ജിഷ മധുവും ഒപ്പം മക്കള്‍ പൂജ മധുമോഹന്‍, ആതിര മധുമോഹന്‍ എന്നിവരുമാണ്.

പട്ടാമ്പി സ്വദേശിനി ജിഷാ മധു, 2005 മുതല്‍ ജിഷ സംഗീത നൃത്ത കല അക്കാദമി എന്ന സ്ഥാപനം വെയില്‍സില്‍ നടത്തിവരുന്നു. അവരുടെ അഞ്ചാമത് വയസ്സുമുതല്‍ കര്‍ണാടക സംഗീതം, ഭാരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ പരിശീലനം തുടങ്ങി. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി തലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കാര്‍ഡിഫ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായ പൂജ മധുമോഹന്‍ സ്വന്തം അമ്മയില്‍ നിന്ന് (ജിഷ) കര്‍ണാടക സംഗീതം ശിക്ഷണം നടത്തുന്നു. കര്‍ണാടക സംഗീതത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കുകയും, കര്‍ണാടക വയലിന്‍ അഞ്ചാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയുമാണ്. റൂപ്‌മോണ്ട് സ്‌കൂളില്‍ പഠിക്കുന്ന ആതിര മധുമോഹന്‍, ഗ്രേഡ് 7 കര്‍ണാടക സംഗീത വിദ്യാര്‍ത്ഥിനിയുമാണ്. 

യുക്മ സാംസ്‌കാരിക വേദി 'Let's Break It Together' ല്‍ പൂരാട നാളില്‍ പാട്ടിന്റെ പൂരമായ് സംഗീതപരിപാടി അവതരിപ്പിച്ചു പൂജ, ആതിര സഹോദരിമാര്‍ സംഗീതാസ്വാദകരുടെ അഭിനന്ദനം നേടിയിരുന്നു. 

യുകെ നായര്‍ നെറ്റ്വര്‍ക്ക് നവരാത്രി സംഗീതഗോത്സവം www.facebook.com/UKNavarathriSangeetholsavam പേജിലൂടെ വൈകുന്നേരം 7.30 മുതല്‍ 8 .30 വരെ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category