1 GBP = 98.50INR                       

BREAKING NEWS

സ്പീഡ് ബോട്ടില്‍ കയറിയാല്‍ എത്തുന്നത് ദ്വീപില്‍; ദ്വീപില്‍ നിന്നും കടലിലേക്ക് ഒരു കൂറ്റന്‍ മരപ്പാലം; അതിന് ചുറ്റും അതിസുന്ദരമായ വില്ലകള്‍; ഒരോ വില്ലകള്‍ക്കും കടലിലേക്ക് വാട്ടര്‍ സ്ലൈഡറും സ്വിമ്മിംഗ് പൂളും; ഒരു ദിവസത്തേക്ക് രണ്ട് ലക്ഷം മുടക്കാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ സ്വര്‍ഗ്ഗത്തിലെ അതിഥിയാകാം

Britishmalayali
kz´wteJI³

ഴിവുകാല യാത്രകള്‍ എന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കുവാനുള്ളതാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള സ്വകാര്യ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം, അതിന് പ്രചോദനമാകുന്ന അന്തരീക്ഷവും നമ്മിലെ ആ ഓര്‍മ്മകളെ എന്നും ഉണര്‍ത്തിയിരുത്തും. അത്തരമൊരു യാത്ര മനസ്സില്‍ സൂക്ഷിക്കുന്നു എങ്കില്‍, ഇനി മറ്റൊരിടം തേടി പോകേണ്ടതില്ല. മാലിദ്വീപിന്റെ മാസ്മരിക സൗന്ദര്യം നിങ്ങളിലെ കാമുകനെ തൊട്ടുണര്‍ത്തും. ഇപ്പോഴിതാ, ഈ സൗന്ദര്യധാമത്തിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ പോലെ സൊനേവ ഫുഷി എന്ന വില്ല സമുച്ചയവും.

വിമാനയാത്രയുടെ ക്ഷീണമൊന്നകറ്റി, ഒരു സ്പീഡ് ലോഞ്ചില്‍ കടല്‍ത്തിരകളെ വക്ഞ്ഞ് മാറ്റി കന്‍ഫനാധൂ ദ്വീപിലെത്താം. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയയ ജലോപരിതല വില്ലകള്‍ സ്ഥിതിചെയ്യുന്നത്. ഒരു കിടപ്പുമുറി മാത്രമുള്ള വില്ലകള്‍ 6,285 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളവയാണെങ്കില്‍ ഇരട്ട മുറികളുള്ള വില്ലകള്‍ക്ക് 9,224 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുണ്ട്.

എട്ടു വില്ലകളില്‍ ഓരോന്നിലും ഉള്ള വാട്ടര്‍ സ്ലൈഡുകള്‍ നിങ്ങള്‍ക്ക് വ്യത്യസ്ത അനുഭവം പ്രദാനം ചെയ്യുന്നു. സമുദ്രത്തിലേക്ക് ഇറങ്ങിയെത്തുന്ന വാട്ടര്‍ സ്ലൈഡുകള്‍, ഇളംവെയില്‍ നിറഞ്ഞ പകലുകളിലും നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന രാത്രികളിലും നല്‍കുന്നത് വ്യത്യസ്ത അനുഭവങ്ങളായിരിക്കും. സ്വകാര്യ നീന്തല്‍ക്കുളം ആസ്വാദ്യതയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. സുതാര്യമായ ഗ്ലാസ്സ് വിരിച്ച നിലം താഴെയുള്ള സമുദ്ര ജീവിതം കാണാന്‍ സഹായിക്കുന്നു.

ദ്വീപിലെ പച്ചപ്പിനിടയില്‍ നിരവധി വില്ലകള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ഒരു ജീവിതം നയിക്കുവാന്‍ സഹായിക്കുന്ന വില്ലകള്‍. പിന്നെയും വില്ലകള്‍ പണിയുവാന്‍ സ്ഥലം അന്വേഷിക്കുമ്പോഴായിരുന്നു കടലിനു മീതെയുള്ള വില്ലകള്‍ എന്ന ആശയം കടന്നുവരുന്നത്. കടല്‍ത്തീരത്തെ പൂഴിമണല്‍ അതിഥികള്‍ക്ക് വിശ്രമിക്കാനുള്ളതാണെന്ന തിരിച്ചറിവായിരുന്നു, തീരത്തെ സ്വന്തമാക്കാതെ കടലിലേക്ക് കളംമാറിച്ചവിട്ടാന്‍ ഉടമകളെ പ്രേരിപ്പിച്ചത്.

തീരത്തണഞ്ഞ് ഇല്ലാതെയാകുന്ന തിരകള്‍ക്ക് മീതെ വളഞ്ഞുപുളഞ്ഞും പോകുന്ന ഒരു മരപ്പാലം. നീളന്‍ തടിക്കഷണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ പാലത്തിലൂടെ മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുന്നത് ആസ്വാദ്യകരം മാത്രമല്ല, ഒരു വെല്ലുവിളി കൂടിയാണ്. ഈ പാലത്തിന് ഇരുവശവുമായി, തൊട്ടടുത്തല്ലാതെ ചിതറിക്കിടക്കുന്ന എട്ട് വില്ലകള്‍. ഭൂമിയില്‍ നിന്നും അകന്നുള്ള ജീവിതം ഒരു രാത്രി ആസ്വദിക്കാന്‍ നല്‍കേണ്ടത് 2,952 ഡോളര്‍ മുതല്‍ 7,336 ഡോളര്‍ വരെ.

വിസ്തൃതമായ ഒരു ലിവിംഗ് ഏരിയയ്ക്ക് പുറമേ വിസ്തൃതിയാര്‍ന്ന ഒരു ഡെക്ക്. ഇളം വെയില്‍ കാഞ്ഞ് മധുരസ്വപ്നങ്ങള്‍ പങ്കുവയ്ക്കാന്‍ ഏറ്റവും സുന്ദരമായ ഒരിടം തന്നെയാണ്. കടലിലേക്ക് തുറക്കുന്നകുളിമുറിയും മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല നല്ലോരു ഊണ്‍മുറിയും. പ്രകൃതിദത്തമായ മരത്തടികള്‍ ഉപയോഗിച്ചാണ് വില്ലകളുടെ അകംഭാഗത്തെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത്. ഇളം നീല, പച്ച, മൃദുവായ ബീജസ് നിറങ്ങളിലുള്ള ചുമരുകള്‍, നിങ്ങളുടെ ഒഴിവുകാല മാനസികാവസ്ഥക്ക് ഏറ്റവും അനുയോജ്യമായതു തന്നെയാണ്.

ഇത് കുടുംബവുമായുള്ള താമസത്തിന് ഏറ്റവും യോജിച്ച ഒരിടം കൂടിയാണ്. മാസ്റ്റര്‍ ബെഡ്റൂമിന് പുറകിലായി കുട്ടികള്‍ക്കായുള്ള മുറിയുമുണ്ട്. ഇതിന്റെ പുറത്തേക്കുള്ള വാതില്‍ ലോക്ക് ചെയ്യുവാന്‍ കഴിയുന്ന വിധത്തില്‍ ഉള്ളതായതിനാല്‍, ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന ഒന്നാണ്. സമുദ്രത്തില്‍ നിന്നും ഏറെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍, തിരകളുടെ ഹുങ്കാരം, ഒരു മൂളിപ്പാട്ടായി മാത്രമേ കേള്‍ക്കാന്‍ കഴിയു. തിരകളുടെ താരാട്ട് കേട്ട് ഒരു രാത്രി മുഴുവന്‍ സുഖസുഷുപ്തി വാഗ്ദാനം ചെയ്യുന്നു ഈ അപൂര്‍വ്വ വില്ലകള്‍.

മാത്രമല്ല, റീസൈക്കിള്‍ ചെയ്ത സ്‌റ്റൈറോഫോം ഉപയോഗിച്ചുള്ള ഇന്‍സുലേഷന്‍ ഉള്ളതിനാല്‍, മുറിക്കുള്ളില്‍ എപ്പോഴും ഇളം തണുപ്പ് നിലനില്‍ക്കും, അതുപോലെ കാറ്റിന്റെയും തിരകളുടെയും ശബദത്തിന്റെ കാഠിന്യം കുറയ്ക്കുകയും ചെയ്യും. ദ്വീപിലെ വില്ലയിലും അതോടൊപ്പം സമുദ്രോപരിതല വസതിയിലും താമസിക്കാം എന്നതാണ് ഈ റിസോര്‍ട്ടിന്റെ പ്രത്യേകത. മനംകവരുന്ന രണ്ട് വ്യത്യസ്ത അനുഭവങ്ങള്‍ ഒരേയാത്രയില്‍ അനുഭവിക്കാന്‍ കഴിഞ്ഞ ഒഴിവുകാലം ഓര്‍മ്മകളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category