1 GBP = 98.40INR                       

BREAKING NEWS

നാലുമാസം ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് രക്തസ്രാവത്തെ തുടര്‍ന്ന്; മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിലൂടെ പുറത്തെടുക്കാമെന്ന് ആശുപത്രി അധികൃതര്‍; അദ്ധ്യാപികയായ ജിജി ജോര്‍ജ്ജിന്റെ മരണകാരണം അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കളും

Britishmalayali
kz´wteJI³

വണ്ടന്മേട്: രക്തസ്രാവത്തെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍. ഇടുക്കി കട്ടപ്പന സുവര്‍ണഗിരി കരോടന്‍ ജോജിന്‍ ജോസഫിന്റെ ഭാര്യ ജിജി ജോര്‍ജാണ് കഴിഞ്ഞ ദിവസം പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. നാലുമാസം ഗര്‍ഭിണിയായിരുന്നു ജിജി ജോര്‍ജ്ജ്. 30 വയസുള്ള ജിജിയെ രക്തസ്രാവത്തെ തുടര്‍ന്ന് പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

കട്ടപ്പന ഓക്സീലിയം സ്‌കൂളിലെ അദ്ധ്യാപികയാണ് ജിജി. വെള്ളിയാഴ്ച പുലര്‍ച്ചെ രക്തസ്രാവം ഉണ്ടായതോടെയാണ് ജിജിയെ പുറ്റടിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയതെന്ന് ഭര്‍ത്താവ് ജോജിന്‍ പറഞ്ഞു. ഡോക്ടര്‍ സ്‌കാനിങ് നിര്‍ദ്ദേശിച്ചു. സ്‌കാനിങ്ങിനു ശേഷം, ശിശു മരിച്ച അവസ്ഥയിലാണെന്നും പ്രസവത്തിലൂടെ പുറത്തെടുക്കാമെന്നും അറിയിച്ചു. ആവശ്യമെങ്കില്‍ മറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകാമെന്ന് അറിയിച്ചെങ്കിലും പ്രശ്നമില്ലെന്നു ഡോക്ടര്‍ പറഞ്ഞതായി ജോജിന്‍ ആരോപിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ അടക്കമുള്ളവര്‍ സ്ഥലത്ത് തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

അതേസമയം, ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് പുറ്റടി ലൈഫ് ബ്ലൂം ആശുപത്രി മാനേജര്‍ ജയസാഗര്‍ പറഞ്ഞു. ജിജിക്ക് ആദ്യ കുട്ടി ജനിച്ചത് സാധാരണ പ്രസവത്തിലൂടെ ആയിരുന്നതിനാല്‍, വേദന ഉണ്ടായി ശിശു പുറത്തുവരാനുള്ള ചികിത്സ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അനസ്തീസിയ ഡോക്ടറെ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് നടപടി തുടങ്ങി. ഇതിനിടെ ഒരു കുപ്പി രക്തം നല്‍കി. എന്നാല്‍ അനസ്തീസിയ നല്‍കുന്നതിനു മുന്‍പുതന്നെ മരിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വണ്ടന്മേട് പൊലീസ് കേസെടുത്തു. അട്ടപ്പള്ളം പഴയമ്പള്ളില്‍ ജോര്‍ജ്-മോളി ദമ്പതികളുടെ മകളാണ് ജിജി. മരിയ റോസ് ഏക മകളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category