1 GBP = 98.80INR                       

BREAKING NEWS

ഇന്ദിരാ ഗാന്ധിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മലയാളി; എ.ആര്‍. ശങ്കരനാരായണന്‍ വിടപറയുമ്പോള്‍ വിരാമമാകുന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്ന ജീവിതത്തിന്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ എ ആര്‍ ശങ്കരനാരായണന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. ഡല്‍ഹി ലോഥി റോഡ് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മലയാളിയായിരുന്നു എ.ആര്‍. ശങ്കരനാരായണന്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ, പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റില്‍ ഡയറക്ടര്‍ ആയും എ.ആര്‍. ശങ്കരനാരായണന്‍ സേവനം അനുഷ്ടിച്ചിരുന്നു.

തന്റെ 94മത്തെ വയസില്‍ ന്യൂഡല്‍ഹി അരബിന്ദോ മാര്‍ഗിലെ ആസാദ് അപ്പാര്‍ട്‌മെന്റ് ബി-5/72-ല്‍ ആയിരുന്നു അന്ത്യം. തൃശൂര്‍ തൃപ്രയാര്‍ പെരിങ്ങോട്ടുകര സ്വദേശിയായ ശങ്കരനാരായണന്‍ ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുള്ള മലയാളി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.

കുറച്ചുകാലം കേരള ഹൗസില്‍ പ്രത്യേക പ്രതിനിധിയും ആയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി, വ്യവസായ വികസന ഡയറക്ടര്‍, സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍, കേരളത്തില്‍ വ്യവസായ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, കേരള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍, ബാങ്കിങ് സര്‍വീസ് റിക്രൂട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

ഭാര്യ: എം.കെ.ശാരദ. മക്കള്‍:ഡോ.എ.എസ്.ലത (എന്‍ഡോക്രനോളജിസ്റ്റ്,ഡല്‍ഹി), സുധാശങ്കര്‍ (സര്‍ട്ടിഫൈഡ് നോണ്‍വയലന്റ് കമ്മ്യൂണിക്കേഷന്‍ ട്രെയിനര്‍, ഡല്‍ഹി). മരുമക്കള്‍: ഡോ.എ.പി.മിശ്ര (ഡല്‍ഹി), ഡോ.ദിപാങ്കര്‍ റോയ് (ഓര്‍ഗനൈസേഷന്‍ ഡെവലപ്മെന്റ് കണ്‍സള്‍ട്ടന്റ്, ഡല്‍ഹി). ഡല്‍ഹിയില്‍ മകള്‍ ഡോ.എ.എസ്.ലതയ്‌ക്കൊപ്പമായിരുന്നു താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category