1 GBP = 98.00INR                       

BREAKING NEWS

സ്ത്രീ തടവുകാരെ വിവസ്ത്രരാക്കി നിരത്തിനിര്‍ത്തി; ജയിലിനുള്ളിലെ വിവേചനം ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയത് സ്വപ്ന സുരേഷ് മാത്രവും; ഷെമീറിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ നിര്‍ബന്ധിച്ചെന്നും സുമയ്യ; ജയില്‍ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന്റെ ഭാര്യയുടെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തൃശൂര്‍: കേരള പൊലീസിന്റെ ക്രൂരതകള്‍ക്ക് കോവിഡ് കാലത്തും ശമനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ജയില്‍ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന്റെ ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. ഷെമീറിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചെന്നും സുമയ്യ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്നും സുമയ്യ ചൂണ്ടിക്കാട്ടി. കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലും ജയിലിലും തനിക്കും ഷെമീറിനും അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.


കഴിഞ്ഞ 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാന്‍ഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ ക്രൂര മര്‍ദനമേറ്റത്. പിറ്റേന്ന് മരിച്ചു. മര്‍ദനത്തിനു സാക്ഷിയായിരുന്നു സുമയ്യ. 'അപസ്മാരമുള്ളയാളാണ്, മര്‍ദിക്കരുത്' എന്ന് പ്രതികളെ കൈമാറുമ്പോള്‍ പൊലീസ് പറഞ്ഞതു ജയില്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും 'ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ' എന്നു ചോദിച്ചു മര്‍ദിച്ചു. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി. ഇതിനെ എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മര്‍ദിച്ചതായും അവര്‍ പറഞ്ഞു.

 'അമ്പിളിക്കലയില്‍ എത്തുന്നവരെ തവളച്ചാട്ടം ചാടിച്ചാണ് അകത്തുകൊണ്ടു പോകുന്നത്. ഷെമീറിനെ പാര്‍പ്പിച്ചിരിക്കുന്ന മുറിയുടെ എതിര്‍വശത്തായിരുന്നു തന്റെ മുറിയും. വാതില്‍ അടച്ചിരുന്നില്ല. അതിനാല്‍ എല്ലാം കണ്ടു. ചായ നല്‍കുന്ന ജഗ്ഗ് ഉപയോഗിച്ചാണ് ഷെമീറിനെ മര്‍ദ്ദിച്ചത്. ഗ്ലാസ് നിലത്തിട്ട് അത് എടുക്കാന്‍ പറഞ്ഞു. കുനിയുമ്പോള്‍ മുതുകത്ത് കുത്തി. അഞ്ച് ജയില്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. രാത്രി ഒമ്പത് മുതല്‍ പന്ത്രണ്ടുമണി വരെ ഷെമീറിനെ തല്ലിച്ചതച്ചു. രാത്രിയിലും പകലും ഷെമീര്‍ കരയുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു. മര്‍ദ്ദിച്ചവര്‍ക്ക് യൂണിഫോം ഉണ്ടായിരുന്നില്ല. അമ്പിളിക്കലയില്‍ മദ്യപാനവും ഉണ്ടായിരുന്നു'' - സുമയ്യ പറയുന്നു.

കാക്കനാട് ജയിലില്‍ ചെന്നപ്പോള്‍ തന്നെ കാണാനെത്തിയ ബന്ധുക്കളെ അകത്തേക്കു കടത്തിവിട്ടില്ലെന്നും സുമയ്യ പറയുന്നു. അതേസമയം, ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തി അകത്തുകടന്നു. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെട്ടു. ' ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ' എന്ന് ഉദ്യോഗസ്ഥരോടു സ്വപ്ന ചോദിച്ചെന്നും സുമയ്യ വെളിപ്പെടുത്തുന്നു.

സെപ്റ്റംബര്‍ 29നാണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വിയ്യൂര്‍ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രതി കഞ്ചാവ് കിട്ടാതെ വന്നപ്പോള്‍ അക്രമാസക്തനായെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അബോധാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരിച്ചു. ഈ മാസം ഒന്നിനാണ് ഷെമീര്‍ മരിച്ചത്.

പ്രതിയുടെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇയാളുടെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. നെഞ്ചില്‍ ഏഴിടത്തു മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ദേഹമാസകലം രക്തം കട്ടപിടിച്ചിരിക്കുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടര്‍ച്ചയായി മര്‍ദ്ദിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാര്‍ന്നൊലിച്ചിരുന്നു.

സംഭവത്തില്‍ ആരോപണ വിധേയരായ അമ്പിളിക്കല കോവിഡ് സെന്ററിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാല് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഉത്തരമേഖല ജയില്‍ വകുപ്പ് ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി.2 പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഒരാള്‍ അതിസുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമായി മാറ്റിയിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category