1 GBP = 98.00INR                       

BREAKING NEWS

വഴിമുട്ടിയ ജീവിതങ്ങള്‍ വഴിയരുകില്‍ ആഹാരം വിറ്റ് ജീവിക്കാം എന്ന് കരുതിയോ; ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ ഭക്ഷണം വില്‍ക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ച് ലക്ഷം വരെ പിഴയും ആറു മാസം വരെ തടവും; വന്‍ വ്യവസായങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന നാട്ടില്‍ അത്താഴപട്ടിണിക്കാരന്റെ കീശ തപ്പി സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വദേശത്തും വിദേശത്തുമായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ അനവധിയാണ്. തൊഴില്‍ ഇല്ലാതായതോടെ പലരും പലവിധ സ്വയംതൊഴിലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. മത്സ്യ കച്ചവടം മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരെയാണ് ഇത്തരത്തില്‍ ആളുകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. വീട്ടിലുണ്ടാക്കിയ ഭക്ഷണം കുറഞ്ഞ വില്‍പ്പന നടത്തുന്ന വഴിയോര സ്റ്റാളുകളും സംസ്ഥാനത്ത് സജീവമായി. വനിതകളുടെ ഇഷ്ട മേഖലയായ കേക്ക് നിര്‍മ്മാണവും സജീവമാണ്. എന്നാല്‍, സര്‍ക്കാര്‍ രജിസ്‌ട്രേഷനില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴതുകകളാണ്. ലൈസന്‍സോ രജിസ്‌റ്റ്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് അഞ്ച് ലക്ഷം വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കും.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്. 2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതല്‍ പേര്‍ മനസിലാക്കി തുടങ്ങിയത്.

12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുതാഴെയാണെങ്കില്‍ രജിസ്‌റ്റ്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്തു രജിസ്‌റ്റ്രേഷന്‍ പൂര്‍ത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിര്‍മ്മാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസില്‍നിന്നാണ് ലൈസന്‍സും രജിസ്‌റ്റ്രേഷനും നല്‍കുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.

ലൈസന്‍സോ രജിസ്‌റ്റ്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവുമാണ് നിലവിലെ ശിക്ഷ. മായം ചേര്‍ത്ത ആഹാരം വില്‍പ്പന നടത്തിയാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് ജയില്‍ ശിക്ഷയും പിഴയും അനുഭവിക്കണം. ലേബല്‍ ഇല്ലാതെ വില്‍പ്പന നടത്തിയാല്‍ മുന്നു ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരും. ഗുണമേന്മയില്ലാതെ വില്‍പന നടത്തിയാല്‍ 5 ലക്ഷം രൂപയാണ് പിഴ.

ഭക്ഷണം വില്‍ക്കണമെങ്കില്‍ ലൈസന്‍സ് വേണം
ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട സംരംഭത്തിന് നിര്‍ബന്ധമായും വേണ്ട ഒന്നാണ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (FSSAI) നല്‍കുന്ന സര്‍ട്ടിഫിക്കേഷന്‍. പന്ത്രണ്ടു ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ക്യാറ്റഗറിയില്‍ വരുന്ന സര്‍ട്ടിഫിക്കേഷന്‍ ആണ് എടുക്കേണ്ടത്. ഇത് അക്ഷയ സെന്ററുകള്‍ വഴി എടുക്കാവുന്നതാണ്. പന്ത്രണ്ടു ലക്ഷത്തിന് മുകളില്‍ വിറ്റുവരവ് വരുന്ന സ്ഥാപനങ്ങളെ ലൈസന്‍സിന്റെ പരിധിയില്‍ പെടുത്തിയിരിക്കുന്നു.

പിന്നീട് ആവശ്യമുള്ള ഒന്നാണ് പാക്കേജിങ് ലൈസന്‍സ്. ലീഗല്‍ മെറ്ററോളജി റൂള്‍ പ്രകാരം അളവിലോ തൂക്കത്തിലോ ഒരു ഉത്പന്നം ഉണ്ടാക്കി വില്‍ക്കുന്നതിന് ഈ ലൈസന്‍സ് ആവശ്യമാണ്. അക്ഷയ സെന്റര്‍ വഴി 850 രൂപ ഫീസ് നല്‍കി സ്വന്തമാക്കാവുന്ന ഈ ലൈസന്‍സ് ഇല്ലെങ്കില്‍ നിങ്ങളില്‍ നിന്നും നാലായിരം രൂപ വരെ പിഴ ഈടാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

വേണം നാല് ലൈസന്‍സുകള്‍
ഈ നാലു ലൈസന്‍സുകള്‍ ആണ് ഒരു ചെറുകിട സ്ഥാപനം തുടങ്ങുന്നതിനു അടിസ്ഥാനമായി വേണ്ടത്. ഇത് കൂടാതെ വേണ്ട മറ്റു അടിസ്ഥാന ലൈസന്‍സുകള്‍ ഡേഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ് ലൈസന്‍സ് അഥവാ ഡി ആന്‍ഡ് ഒ ലൈസന്‍സ് എന്ന് അറിയപ്പെടുന്നു. സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപനം നല്‍കുന്ന ലൈസന്‍സ് ആണിത്. ഇതില്‍ ആദ്യം ലഭിക്കേണ്ടത് കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് ആണ്.

സ്ഥാപനത്തില്‍ ഉത്പ്പാദനം ആരംഭിക്കുന്നത് വരെ ആവശ്യമുള്ള ഒന്നാണ് റണ്ണിങ് പെര്‍മിറ്റ്. ഉത്പ്പാദനം ആരംഭിച്ച ശേഷം ലൈസന്‍സ് ആണ് വാങ്ങേണ്ടത്. ഇത് കൂടാതെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് എന്നിവിടങ്ങളില്‍ നിന്നും ലൈസന്‍സ് എടുക്കണം. സ്ഥാപനത്തില്‍ 10 ഹോഴ്‌സ് പവറില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു എങ്കില്‍ ഇലക്ള്‍ട്രിസിറ്റി ബോര്‍ഡില്‍ നിന്നും പവര്‍ അലോക്കേഷന്‍ വാങ്ങിയിരിക്കണം.

വ്യവസായങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ ലൈസന്‍സ് വേണ്ട
വിവിധ ലൈസന്‍സുകള്‍ക്കായി കാത്തുനില്‍ക്കാതെ അപേക്ഷിച്ചയുടന്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി കഴിഞ്ഞ വര്‍ഷം കേരള നിയമസഭ സഭ പാസാക്കിയിരുന്നു. 2019ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്ലാണ് നിയമസഭ പാസാക്കിയത്. കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗര പ്രദേശ വികസനവും ഭേദഗതി ബില്ലും ഇതോടൊപ്പം സഭ പാസാക്കി. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ബില്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ വ്യവസായ മേഖലക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്ന പുതിയ നിയമപ്രകാരം മൂന്നു വര്‍ഷം വരെ പത്തുകോടി രൂപവരെ മുതല്‍മുടക്കുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭം ആരംഭിക്കാന്‍ ലൈസന്‍സുകള്‍ ആവശ്യമില്ല.

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി നിശ്ചിത ഫോറത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തി ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ പരിശോധിക്കുന്ന ബോര്‍ഡ് കൈപറ്റ് രസീത് നല്‍കും. ഇത് ലഭിച്ചാലുടന്‍ സംരംഭം തുടങ്ങാം. മൂന്നു വര്‍ഷമാണ് കാലാവധി. തുടര്‍ന്ന് ആറു മാസത്തിനകം നിയമപരാമായി എടുക്കേണ്ട എല്ലാ ലൈസന്‍സുകളും ക്ലിയറന്‍സുകളും എടുത്തിരിക്കണം. സാക്ഷ്യ പത്രത്തിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ അഞ്ചു ലക്ഷംരൂപവരെ പിഴ, പത്തു കോടി രൂപയില്‍ താഴെയുള്ള സംരംഭങ്ങള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. നോഡല്‍ ഏജന്‍സിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് മുമ്പാകെ അപ്പീല്‍ നല്‍കാം.

1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994ലെ കേരള് മുനിസിപ്പാലിറ്റി ആക്ട്, 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്‌സട്, 2013ലെ കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ആക്ട്, 1955ലെ ട്രവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട്, 1939ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട് എന്നീ നിയമങ്ങളില്‍ ഭേദഗതി വരുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category