1 GBP = 98.00INR                       

BREAKING NEWS

മഹാരാഷ്ട്രയ്ക്കും ബംഗാളിനും ആകാമെങ്കില്‍ കേരളത്തിന് എന്തുകൊണ്ട് ആയിക്കൂടാ? കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങുമ്പോള്‍ സിബിഐയെ പൂട്ടാന്‍ ആലോചിച്ചു പിണറായി സര്‍ക്കാര്‍; ലൈഫ് മിഷനിലെ കലിപ്പു തീര്‍ക്കാന്‍ സിബിഐയെ വിലക്കാന്‍ ആലോചന; അമിത്ഷായോട് നേരിട്ടു മുട്ടുമ്പോള്‍ പിന്‍വലിക്കുന്നത് ലാവലിന്‍ കേസില്‍ പണി കിട്ടുമോയെന്ന ഭയം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോ കോടതി വിധിയോ ഇല്ലാതെ സിബിഐ അന്വേഷണം ഏറ്റെടുത്തത്ത സംസ്ഥാന സര്‍ക്കാറിന് ശരിക്കും തിരിച്ചടിയായിരുന്നു. ഹൈക്കോടതിയെ സമീപിച്ചാണ് ഈ കേസില്‍ നിന്നും താല്‍ക്കാലികമായെങ്കിലും രക്ഷപെട്ടിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പുകാലം കൂടി ആയതോടെ സമാനമായ വിധത്തില്‍ നിരവധി കേസുകള്‍ വന്നേക്കുമെന്ന ഭയത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സംസ്ഥാനത്തെ കേസുകള്‍ അനുമതിയില്ലാതെ ഏറ്റെടുക്കുന്നത് തടയാന്‍ വേണ്ടി സര്‍ക്കാര്‍ സംസ്ഥാനത്ത് സിബിഐയെ വിലക്കിയേക്കും. ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടകം ത്ന്നെ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്ന ആവശ്യം സിപിഎം സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സിബിഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ കേസന്വേഷിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയുടെ പിന്‍ബലത്തിലാണ് സിബിഐ. വരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ.ക്ക് നേരത്തേ ഇതേ നിലപാടാണ്. എല്‍.ഡി.എഫ്. യോഗത്തില്‍ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കുവെച്ചിട്ടുണ്ട്. ഈ സഹാചര്യത്തില്‍ നേരത്തേ നല്‍കിയ അനുമതി പുനഃപരിശോധിക്കണം. രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബിജെപി. ഇതര സര്‍ക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളൊക്കെ സിബിഐ.ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാന സര്‍ക്കരുകള്‍ വിലക്കിയാലും സിബിഐ അന്വേഷിക്കുന്നതിന് വ്യവസ്ഥചെയ്ത കേസുകള്‍ ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ല. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ.ക്ക് അന്വേഷിക്കാം. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ ഏറ്റെടുക്കാതിരിക്കുകയും, മറ്റ് കേസുകള്‍ അന്വേഷിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. ഇതൊരു പ്രശ്നം തന്നെയാണ്. അതാണ് മുന്‍കൂര്‍ അനുമതി പുനഃപരിശോധിക്കണമെന്ന് സിപിഎം. നിര്‍ദേശിക്കാന്‍ കാരണം.

അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിന് തെളിവാണ് ടൈറ്റാനിയം കേസ്. സിബിഐ. അന്വേഷിക്കണമെന്ന് ഒരുവര്‍ഷംമുമ്പ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്. അത് ഏറ്റെടുക്കാനാവില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രം നിലപാടെടുത്തിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പ്രതികളായ കേസാണിത്. മാറാടുകേസ് നാലുവര്‍ഷമായിട്ടും സിബിഐ. അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഒരാളില്‍നിന്ന് മൊഴിയെടുത്തുവെന്നത് മാത്രമാണ് നടന്നത്. അതിനുശേഷം അന്വേഷണം മരവിപ്പിച്ചു. കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ സംരക്ഷിക്കുന്നതിനായുള്ള രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമാണിത്.

തോട്ടണ്ടി അഴിമതിക്കേസില്‍ മുഖ്യ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന സിബിഐയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചതില്‍ ഒരു തെറ്റുമില്ലെന്നു സിപിഎം. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അടക്കമുള്ള പ്രതികളെ എല്‍ഡിഎഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം സിപിഎമ്മില്‍ ഭിന്നത ഉയര്‍ത്തിയതിനിടയിലാണു കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷിച്ചാലേ എല്ലാം തെളിയൂ എന്നുണ്ടോ? അവരുടെ റിപ്പോര്‍ട്ടിന്മേല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ഉചിതമാണ് കോടിയേരി പറഞ്ഞു.

സിബിഐയെ വിലക്കുന്നത് എങ്ങനെ?
ഡല്‍ഹി സ്പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണു രാജ്യത്തെ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. ഇതിനു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്നതിനാല്‍ കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്കു മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഈ അനുമതി പിന്‍വലിക്കാനാണ് കേരളം ഒരുങ്ങുന്നത്. മഹാരാഷ്ട്രയും ബംഗാളും അടക്കമുള്ളവര്‍ സിബിഐയെ നേരിട്ടത് സമാനമായ മാര്‍ഗ്ഗത്തിലൂടെയാണ്. ഈ മാര്‍ഗ്ഗം കേരളവും പയറ്റണമെന്നാണ് ഉയരുന്ന ആവശ്യം.

ഭയക്കുന്നത് അമിത്ഷായുടെ പ്രതികാര ബുദ്ധി
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ നേരിട്ട് സിബിഐക്ക് കേസ് ഏറ്റെടുക്കാനുള്ള അനുമതി എടുത്തു കളഞ്ഞാല്‍ അത് അമിത്ഷായെ സ്വാഭാവികമായും കോപാകുലനാക്കും. ഈ സാഹചര്യത്തില്‍ ലാവലിന്‍ അടക്കമുള്ള കേസുകളില്‍ സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ പിടിക്കുമെന്ന ഭയവും സര്‍ക്കാറിനുണ്ട്. കേരളത്തിനെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊല അടക്കം സിബിഐ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിലാണ് താനും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സിബിഐയുടെ അനുമതി എടുത്തു കളയുന്നതിനെ ഭയക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category