1 GBP = 98.80INR                       

BREAKING NEWS

കടലിലെ ശത്രുവിനെ തുരത്താന്‍ ഇന്ത്യയുടെ ഉന്നം പിഴക്കാത്ത അസ്ത്രം! കപ്പലുകളെ മുക്കാന്‍ കെല്‍പ്പുള്ള 'ഉറാന്‍' മിസൈല്‍ കിറുകൃത്യം; ഇന്ത്യ പസഫിക് സമുദ്ര മേഖലയില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന നടത്തുന്ന നീക്കത്തിന് ഇന്ത്യന്‍ താക്കീതായി ഉറാന്റെ പരീക്ഷണ വിജയം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനയെന്ന പൊതുശത്രുവിനെ നേരിടാന്‍ ഇന്ത്യ ഓരോ ചുവടും കരുതലോടെയാണ് മുന്നോട്ടു നീങ്ങുന്നത്. അതിര്‍ത്തിയില്‍ ഉഗ്രന്‍ ടാങ്കറുകളും മിസൈലുകളും വിന്യയിച്ച ഇന്ത്യ നാവിക സേനയുടെയും കരുത്തു കൂട്ടുകയാണ്. നാവികസേനക്ക് കരുത്തേകുന്ന മറ്റൊരു നേട്ടം കൂടി ഇന്ത്യ കഴിഞ്ഞ ദിവസം കരസ്ഥമാക്കി. ശത്രുവിന്റെ യുദ്ധക്കപ്പലുകള്‍ തകര്‍ക്കുന്ന റഷ്യന്‍ നിര്‍മ്മിത 'ഉറാന്‍' മിസൈല്‍ നാവികസേന അറബിക്കടലില്‍ പരീക്ഷിച്ചു വിജയിച്ചു.

യുദ്ധക്കപ്പലായ ഐഎന്‍എസ് പ്രബലില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. സേനയുടെ കാലഹരണപ്പെട്ട യുദ്ധക്കപ്പലായിരുന്നു ലക്ഷ്യം. പരമാവധി റേഞ്ചില്‍ മിസൈല്‍ കൃത്യമായി ലക്ഷ്യം തകര്‍ക്കുന്നതിന്റെ വിഡിയോ സേന പുറത്തുവിട്ടു. 130 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഉറാന്‍ 145 കിലോ പോര്‍മുന വഹിക്കും. ഇന്ത്യ പസിഫിക് സമുദ്ര മേഖലയില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണു സേന വന്‍ ശക്തി പ്രകടനവും പരീക്ഷണവും നടത്തിയത്. മിസൈല്‍ പരീക്ഷണത്തിനു പുറമേ ഐഎന്‍എസ് വിക്രമാദിത്യ ഉള്‍പ്പെടെ യുദ്ധക്കപ്പലുകള്‍, അറ്റാക്ക് ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍ തുടങ്ങിയവയുടെ പ്രകടനവും നടന്നു.

നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന പടക്കപ്പലുകളുടെ യുദ്ധശേഷിയും മറ്റും വിലയിരുത്തി. ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് ചെന്നൈ തുടങ്ങിയ പോര്‍ക്കപ്പലുകളും രംഗത്തുണ്ടായിരുന്നു. ഐഎന്‍എസ് ചെന്നൈയില്‍നിന്ന് ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം നടത്തി.

ഇന്ത്യന്‍ നിര്‍മ്മിത ഗോദാവരി ക്ലാസ് ഫ്രിഗെറ്റാണ് തകര്‍ത്തത്. 1983ലാണ് ഇത് ആദ്യമായി ഇന്ത്യന്‍ നാവികസേനയില്‍ കമ്മിഷന്‍ ചെയ്തത്. ഇത്തരത്തിലുള്ള മൂന്നു കപ്പലുകളാണ് ഇന്ത്യക്കു സ്വന്തമായിരുന്നത്. ഇതില്‍ രണ്ടെണ്ണം 2015ലും 2018ലും ഡീകമ്മിഷന്‍ ചെയ്തിരുന്നു. ഇവയും സമാനമായി കടലില്‍ മുക്കിക്കളഞ്ഞുവെന്നാണു സൂചന.

വിശാഖപട്ടണത്ത് ശത്രുസേനയുടെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കുന്ന ഐഎന്‍എസ് കവരത്തി യുദ്ധക്കപ്പല്‍ കമ്മിഷന്‍ ചെയ്തിരുന്നു. മുങ്ങിക്കപ്പലുകളെ നേരിടാന്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പല്‍ എന്ന വിശേഷണത്തോടെയാണു കവരത്തി എത്തുന്നത്. ഇന്തോ പസിഫിക് സമുദ്ര മേഖലയില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന നീക്കം നടത്തുന്ന സാഹചര്യത്തില്‍, കവരത്തിയുടെ വരവ് ഇന്ത്യയ്ക്കു കരുത്തു പകരും.

അടുത്തിടെ മിസൈല്‍ പരീക്ഷണത്തില്‍ ഇന്ത്യ ഏറെ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. ശത്രുവിന്റെ മടയില്‍ പോയി യുദ്ധ ടാങ്കുകളെ ഭസ്മമാക്കുന്ന മിസൈല്‍ രണ്ട് ദിവസം മുമ്പ് ഇന്ത്യ വികസിപ്പിച്ചിരുന്നു. ടാങ്കുകള്‍ ആക്രമിച്ച് തകര്‍ക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് ആന്റി ടാങ്ക് മിസൈല്‍ വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കി.

രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയിലെ ഫയറിങ് റേഞ്ചില്‍ നിന്നാണ് പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അറിയിച്ചു.ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പ്പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യതയോടെ ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷി നാഗിനുണ്ട്. നാല് മുതല്‍ ഏഴ് കിലോമീറ്റര്‍ വരെ പ്രഹര പരിധിയുള്ള മിസൈല്‍ ഭൂമിയില്‍ നിന്നും ആകാശത്ത് നിന്നും തൊടുത്തുവിടാന്‍ സാധിക്കും.1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്‌നി, പൃഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ള മിസൈലുകള്‍. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്.

നിര്‍ഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്‌നി, ബ്രഹ്മോസ്... അങ്ങനെ നിരവധി മിസൈലുകളാണ് ഇന്ത്യന്‍ പ്രതിരോധ വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷിച്ചത്. ഒരു മാസത്തിനുള്ളില്‍ 12 പുതിയ മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഈ പരീക്ഷണങ്ങളെല്ലാം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category