1 GBP = 98.80INR                       

BREAKING NEWS

പഞ്ചാബ് മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങളെ സംബന്ധിച്ചും വിശദീകരണം തേടും

Britishmalayali
kz´wteJI³

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയുടെ മകന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ സമന്‍സ്. അമരീന്ദര്‍ സിങ്ങിന്റെ മകന്‍ റനീന്ദര്‍ സിങ്ങ് ഇ.ഡിയുടെ ജലന്ധര്‍ ഓഫീസില്‍ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദേശനാണ്യ വിനിമയ ചട്ടലംഘനം, നികുതിയടയ്ക്കാത്ത വിദേശ ആസ്തി എന്നിവയുടെ പേരിലാണ് റനീന്ദറിന് ഇ.ഡി സമന്‍സ് അയച്ചിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിക്ഷേപമുണ്ടെന്ന ആരോപണത്തെപ്പറ്റി വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ ലക്ഷ്യമിടുന്ന ബില്ലുകള്‍ പഞ്ചാബിലെ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈയാഴ്ച പാസാക്കിയിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന പഞ്ചാബിലെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ആയിരുന്നു ഇത്. തൊട്ടുപിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള ഇ.ഡിയുടെ നീക്കം രാഷ്ട്രീയ വിവാദത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category