1 GBP = 98.40INR                       

BREAKING NEWS

130 കോടി ജനങ്ങള്‍ക്ക് വാക്‌സിനേഷനായി വേണ്ടി വരിക 50,000 കോടി രൂപ; ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക 25 ലക്ഷം പേര്‍ക്ക്; ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാര്‍; കോവിഡ് വാക്‌സിനേഷന് വിപുലമായ മുന്നൊരുക്കങ്ങളുമായി ഇന്ത്യ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ വാക്‌സിനേഷനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 20-25 ലക്ഷം പേര്‍ക്ക് ജൂലായോടെ കോവിഡ് വാക്സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ പണവും വോളണ്ടിയര്‍മാരും ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങള്‍ക്കായുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം, വാക്‌സിനേഷന്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വാക്സീന്‍ സ്വന്തം നിലയ്ക്കു ശേഖരിക്കാനുള്ള ഒരു നീക്കവും പാടില്ലെന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണു സൂചന. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സീന്‍ നല്‍കുന്ന യൂണിവേഴ്സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിനു (യുഐപി) വേണ്ടി നിലവിലുള്ള ഡിജിറ്റല്‍ സംവിധാനവും നടപടിക്രമങ്ങളും കോവിഡ് വാക്സീന്‍ വിതരണത്തിനും ഉപയോഗപ്പെടുത്തും.

ശേഖരണം, സംഭരണം, വിതരണം എന്നിവയ്ക്കും ഇതേ മാര്‍ഗം തന്നെയാവും ഉപയോഗിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സീന്‍ കുത്തിവയ്പ് നല്‍കുന്നവര്‍ക്കു പരിശീലനം നല്‍കാനായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. ഇലക്ട്രോണിക് വാക്സീന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് വഴി വാക്സീന്റെ സ്റ്റോക്ക്, ഏതു താപനിലയില്‍ സൂക്ഷിച്ചിരിക്കുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും.

സര്‍ക്കാരിന്റെ ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായ കോള്‍ഡ് ചെയിന്‍ സംവിധാനങ്ങളുടെ ലഭ്യത സംബന്ധിച്ചും എത്രത്തോളം കൂടുതല്‍ ആവശ്യമായിവരും എന്നതിനെക്കുറിച്ചും വാക്സീന്‍ അഡ്മിനിസ്ട്രേഷന്‍ ദേശീയ വിദഗ്ധസമിതി വിലയിരുത്തി. സ്വകാര്യ മേഖലയുടെ സഹായം തേടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അടുത്ത വര്‍ഷം ജൂലൈയോടെ 40-50 കോടി ഡോസ് വാക്സീന്‍ ലഭ്യമാകുമെന്നും ഏതാണ്ട് 25 കോടി ആളുകള്‍ക്കു നല്‍കാന്‍ കഴിയുമെന്നുമാണു പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ അറിയിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യമെമ്പാടും വാക്സീന്‍ ലഭ്യമാക്കാന്‍ പാകത്തില്‍ കോള്‍ഡ് ചെയിന്‍ സംവിധാനം ഒരുക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി.

വാക്സീന്‍ ലഭ്യമായിക്കഴിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ 30 കോടി ആളുകള്‍ക്കാവും വിതരണം ചെയ്യുക. ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി ഒരു കോടി ആളുകള്‍. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍, പൊലീസ്, സൈനികര്‍, അര്‍ധസൈനികര്‍ തുടങ്ങി രണ്ടു കോടി ആളുകള്‍. 50 വയസിനുമേല്‍ പ്രായമുള്ള 26 കോടി പേര്‍. മറ്റു രോഗങ്ങളുള്ള 50 വയസിനു താഴെയുള്ള പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു കോടി ആളുകള്‍ എന്നിങ്ങനെ നാലു തരത്തിലാണ് ഇവരെ വേര്‍തിരിച്ചിരിക്കുന്നത്. നവംബര്‍ പകുതിയോടെ മുന്‍ഗണനാ പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികയിലുള്ളവരെ തിരിച്ചറിയാനായി ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഏതാണ്ട് 50,000 കോടി രൂപയാണ് കേന്ദ്രം വാക്സീന്‍ ലഭ്യമാക്കാനായി മാറ്റിവച്ചിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഓരോ വ്യക്തിക്കും 400-500 രൂപ ചെലവാകുമെന്നാണു കണക്കുകൂട്ടല്‍. 800 രൂപ വരെ വേണ്ടിവരുമെന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദര്‍ പുനംവാല പറഞ്ഞിരുന്നു. മരുന്നു വാങ്ങുന്നതിനു പുറമേ നിര്‍മ്മാണകേന്ദ്രങ്ങളില്‍നിന്നു വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്നതും ഭാരിച്ച ചുമതലയാണ്. വാക്സീന്‍ ലഭ്യമായിക്കഴിഞ്ഞാല്‍ പ്രത്യേക കോവിഡ്-19 വാക്സിനേഷന്‍ പ്രോഗ്രാമിലൂടെയാകും വിതരണം. കേന്ദ്രം വാക്സീന്‍ നേരിട്ടു സംഭരിച്ച് മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്ന വാക്സീന്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ വഴി ലഭ്യമാക്കുകയാണ് ചെയ്യുക.

കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്സിന്‍ സുരക്ഷിതമാണെന്ന് വ്യക്തമായാലുടന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിവര ശേഖരണം. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവും ആദ്യം വാക്സിന്‍ നല്‍കുക. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്സിന്‍ നല്‍കുക എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category