1 GBP = 98.50INR                       

BREAKING NEWS

ചൈനീസ ചായ്‌വ് പ്രകടിപ്പിച്ച നേപ്പാള്‍ പ്രധാനമന്ത്രിക്ക് ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ല! വരുതിയില്‍ നിര്‍ത്താന്‍ ഡോവല്‍ നേരിട്ടു കളത്തില്‍ ഇറങ്ങിയതോടെ നേപ്പാള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ കലാപം; റോ മേധാവി നേരിട്ടെത്തി കെ പി ഒവി ശര്‍മയെ കണ്ടു

Britishmalayali
kz´wteJI³

കാഠ്മണ്ഡു: ഇടക്കാലം കൊണ്ട് ചൈനീസ് ബാന്ധവത്തിന് കൊതിച്ച നേപ്പാളിന് എട്ടിന്റെ പണിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചൈനയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ബോധ്യമായതിന് പിന്നാലെ അവര്‍ നേപ്പാളിന്റെ കൂടുതല്‍ പ്രദേശങ്ങളും കൈവശപ്പെടുത്തുകയുണ്ടായി. ഇതിനിടെ ചൈനീസ് താല്‍പ്പര്യമുള്ള നേപ്പാള്‍ പ്രധാനമന്ത്രിയെ വരുതിയില്‍ നിര്‍ത്താന്‍ ഇന്ത്യയിലും ശ്രമങ്ങളുണ്ടായി. അജിത് ഡോവല്‍ നേരിട്ടു കളത്തില്‍ ഇറങ്ങിയതോടെ നേപ്പാളില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇതിനിടെ നേപ്പാള്‍ സന്ദര്‍ശിച്ച റോയുടെ തലവന്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി.

ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ചാരസംഘടന റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാര്‍ ഗോയല്‍ നേപ്പാളില്‍ അനൗദ്യോഗിക സന്ദര്‍ശനം നടത്തിയത്. ഒന്‍പതംഗ സംഘത്തിനൊപ്പം ബുധനാഴ്ച നേപ്പാള്‍ തലസ്ഥാനത്ത് എത്തിയ ഗോയല്‍ ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയിലേക്കു മടങ്ങി.

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി, മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പകമല്‍ ദഹല്‍ (പ്രചണ്ഡ), ബഹാദുര്‍ ദുബെ, മാധവ്കുമാര്‍ നേപ്പാള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെന്നാണു റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയെന്ന നിലയിലും പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയിലും ഒലിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ മുതിര്‍ന്ന നേതാക്കളായ പ്രചണ്ഡയും മാധവ്കുമാറും കലാപക്കൊടി ഉയര്‍ത്തിയതോടെയാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായത്.

പ്രചണ്ഡയും ഒലിയും തമ്മില്‍ ഓഗസ്റ്റില്‍ ധാരണയില്‍ എത്തിയിരുന്നെങ്കിലും പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയം വന്നതു വീണ്ടും പ്രശ്‌നങ്ങള്‍ക്കു കാരണമായി. പ്രചണ്ഡയുടെ അടുപ്പക്കാരനായ കര്‍ണാലി പ്രവിശ്യ മുഖ്യമന്ത്രി മഹേന്ദ്ര ബഹാദുര്‍ ഷാഹിക്കെതിരെ ഒലി വിഭാഗവും അവിശ്വാസപ്രമേയം കൊണ്ടുവന്നു. പ്രചണ്ഡയുമായുള്ള അഭിപ്രായഭിന്നതകള്‍ ഇന്ത്യയുടെ സഹായത്തോടെ പരിഹരിക്കണമെന്ന് ഒലി ആഗ്രഹിക്കുന്നുണ്ടെന്നും ആ സാഹചര്യത്തിലാണ് റോ മേധാവി കാഠ്മണ്ഡുവില്‍ എത്തിയതെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

എന്നാല്‍ ഗോയലുമായി ഒലി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സൂര്യ ഥാപ്പ നിഷേധിച്ചു. മറ്റൊരു രാജ്യത്തെ അന്വേഷണ ഏജന്‍സി മേധാവിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതിനെതിരെ നേപ്പാളില്‍ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗോയലിന്റെ സന്ദര്‍ശനം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നു നേപ്പാളി കോണ്‍ഗ്രസ് നേതാവ് ധന്‍രാജ് ഗുരുങ് പറഞ്ഞു.

ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ നവംബര്‍ മൂന്നിന് നേപ്പാള്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായാണ് റോ മേധാവി എത്തിയതെന്നതു ശ്രദ്ധേയമാണ്. നിലവിലെ നേപ്പാള്‍ ഭരണകൂടം ചൈനയുമായി അടുക്കുന്നു എന്നതാണ് ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നത്. ഉത്തരാഖണ്ഡിലെ ദര്‍ചുലയെ ലിപുലേഖ് പാസുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ തന്ത്രപ്രധാന പാത മെയ് എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യ- നേപ്പാള്‍ ബന്ധത്തില്‍ വിള്ളല്‍ വീണത്.

ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ലിപുലേഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടവുമായി നേപ്പാള്‍ രംഗത്തുവന്നു. ഈ മേഖലകള്‍ ഉള്‍പ്പെടുത്തി 2019ല്‍ ഇന്ത്യ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. നേപ്പാളിന്റെ ഏകപക്ഷീയ നടപടിക്കെതിരെ ഇന്ത്യ കടുത്ത എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ ഭൂപടത്തിന് ജൂണില്‍ നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.

ഭൂപട പരിഷ്‌കരണത്തിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ 'സെന്‍സസുമായും നേപ്പാള്‍ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങളില്‍ സെന്‍സസ് നടത്താന്‍ നേപ്പാള്‍ ഒരുങ്ങുകയും ചെയ്തിരുന്നുന്നു. 10 വര്‍ഷം കൂടുമ്പോഴാണു നേപ്പാളില്‍ സെന്‍സസ് നടക്കുന്നത്. അടുത്ത വര്‍ഷം മേയിലാണ് ഇനി സെന്‍സസ് നടക്കേണ്ടത്. നാഷനല്‍ പ്ലാനിങ് കമ്മിഷന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണു രാജ്യവ്യാപകമായി സര്‍വേ സംഘടിപ്പിക്കുന്നത്.

നേപ്പാളിലെ രാഷ്ട്രീയ നേതൃത്വത്തിലെ 'പ്രാപ്പിടിയന്‍ ഘടകങ്ങള്‍' ആണ് ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവിടങ്ങളിലും സെന്‍സസ് വേണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍വേണ്ട ശ്രമങ്ങളാണ് റോ മേധാവിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category