1 GBP = 102.00 INR                       

BREAKING NEWS

ജോസ് കെ മാണി പോയ ഒഴിവില്‍ യുഡിഎഫില്‍ കയറിപ്പറ്റാന്‍ ബിഡിജെഎസ് നീക്കം; രമേശിനും ഉമ്മന്‍ ചാണ്ടിക്കും അര്‍ധസമ്മതം; എന്‍എസ്എസ് എതിരാകുമോ എന്ന ഭയം മാത്രം; ഒരു കാരണവശാലും അനുവദിക്കില്ലെന്ന സൂചന നല്‍കി മുല്ലപ്പള്ളിയും വേണുഗോപാലും; ചര്‍ച്ചപോലും വേണ്ടെന്ന് ലീഗ്; വെള്ളാപ്പള്ളിയുടെ സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകളുടെ ഉന്നം ഇങ്ങനെ

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

ആലപ്പുഴ: ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലേക്ക് ചേക്കേറിയപ്പോള്‍ യുഡിഎഫില്‍ ഒഴിവു വന്ന സ്ഥാനം ലക്ഷ്യമിട്ട് ബിഡിജെഎസിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്ന് സൂചന. എന്‍ഡിഎ സഖ്യത്തില്‍ നിന്നാല്‍ ഒരു എംപി പോലുമാകാന്‍ കഴിയില്ലെന്ന തിരിച്ചറിവും വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയുമാണ് വെള്ളാപ്പള്ളിയെയും മകനെയും മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് കോട്ടയായ ഏതെങ്കിലുമൊരു സീറ്റില്‍ നിര്‍ത്തി തുഷാറിനെ വിജയിപ്പിച്ച് മന്ത്രിയാക്കാനുള്ള പദ്ധതിയാണ് ബിഡിജെഎസ് തയാറാക്കുന്നത്.

ബിഡിജെഎസ് യുഡിഎഫിലേക്ക് വരുന്നത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാഗതം ചെയ്യുന്നുണ്ട്. ജോസ് പക്ഷം പോയതോടെ മധ്യതിരുവിതാംകൂറിലുണ്ടായേക്കാവുന്ന വോട്ട് ചോര്‍ച്ച ബിഡിജെഎസ് സാന്നിധ്യത്തോടെ നികത്താന്‍ കഴിയുമെന്നാണ് ഇവര്‍ കരുതുന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ ബിഡിജെഎസ് ശക്തി തെളിയിക്കുമെന്ന് തന്നെ ഇവര്‍ കരുതുന്നു. എന്നാല്‍, കളങ്കിത വ്യക്തിത്വങ്ങളായ വെള്ളാപ്പള്ളിയെയും മകനെയും ഒരു കാരണവശാലും യുഡിഎഫിന്റെ ഭാഗമാക്കാന്‍ പറ്റില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കെസി വേണുഗോപാലും വി എം സുധീരനും ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. ബിഡിജെഎസിനെ അടുപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഇവരുടെ പക്ഷം. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു, കെപിസിസി സെക്രട്ടറി എഎ ഷുക്കൂര്‍ എന്നിവരും ബിഡിജെഎസുമായി സഹകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ബിഡിജെഎസിനെ മുന്നണിയില്‍ എടുത്താന്‍ എന്‍എസ്എസ് എന്തു നിലപാടാകും സ്വീകരിക്കുക എന്നത് മാത്രമാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആശങ്ക. ബിഡിജെഎസ് വരുന്നതോടെ എന്‍എസ്എസ് കടകം തിരിഞ്ഞാല്‍ യുഡിഎഫിന് അത് ദോഷം ചെയ്യും. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സഹായം കൊണ്ടു കൂടിയാണ് യുഡിഎഫിന് 19 സീറ്റും നേടാന്‍ കഴിഞ്ഞത്. ബിഡിജെഎസ് നീക്കം മണത്തറിഞ്ഞ് തടയിടാന്‍ ശ്രീനാരായണ സേവാസംഘവും രംഗത്തുണ്ട്.

പ്രഫ: എംകെ സാനുവിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ: എന്‍ഡി പ്രേമചന്ദ്രന്‍, സെക്രട്ടറി പിപി രാജന്‍ എന്നിവര്‍ എറണാകുളം ഗസ്റ്റ്ഹൗസില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിനാവശ്യമായനടപടികള്‍ കോണ്‍ഗ്രസ് സ്വീകരിക്കണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു.

വെള്ളാപ്പള്ളി നടേശന്‍ കൊടുത്ത ഇന്‍കംടാക്‌സ് റിട്ടേണ്‍ പ്രകാരം സെറ്റില്‍മെന്റ് കമ്മിഷന്റെ തീര്‍പ്പനുസരിച്ച് 96ല്‍ 40 ലക്ഷം രൂപയുടെ ആസ്തി യാണുണ്ടായിരുന്നത്. പിന്നീട് നടേശന്‍ ശതകോടികളുടെ ഉടമയായി തീര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 20 ന് എംകെ സാനു മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്മേല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. കമ്പനി നിയമമനുസരിച്ച് പ്രവര്‍ത്തിക്കേണ്ട എസ്എന്‍ഡിപി യോഗം യഥാകാലം നിയമപരമായി റിട്ടേണുകള്‍ സമര്‍പ്പിക്കാതിരുന്നതുനിമിത്തം 2017 ഏപ്രില്‍ ഒന്നു മുതല്‍ വെള്ളാപ്പള്ളി നടേശന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം സ്വമേധയാ നഷ്ടപ്പെട്ടിരിക്കുകയാണ്.

2022 ഏപ്രില്‍ ഒന്നു വരെ വെള്ളാപ്പള്ളി നടേശന്‍, ഡോ: എംഎന്‍ സോമന്‍, തുഷാര്‍വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ് എന്നിവര്‍ യോഗത്തിന്റെ ഏതെങ്കിലും സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനോ അധികാരത്തിലിരിക്കുന്നതിനോ യോഗ്യതയില്ല. ഇതു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 26 ന് എംകെ സാനു മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. വെള്ളാപ്പള്ളി അടക്കമുള്ളവര്‍ അധികാരത്തില്‍ തുടരുന്നതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. ഈ വക കാര്യങ്ങളില്‍ യുഡിഎഫിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചയില്‍ പിടി തോമസ് എംഎല്‍എയും പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category