1 GBP = 98.80INR                       

BREAKING NEWS

1.5 കിലോ സ്വര്‍ണം തൂക്കി നല്‍കിയിട്ടും പങ്കാളിക്കു തൃപ്തിയായില്ല! പോരേ? എങ്കില്‍ ഇതാ പിടിച്ചോ എന്നു പറഞ്ഞു കൈനിറയെ വാരി നല്‍കിയത് സ്വര്‍ണാഭരണങ്ങള്‍; കരുവാറ്റ ബാങ്കു കവര്‍ച്ചാ കേസ് പ്രതി ആല്‍ബില്‍ രാജ് ആളൊരു 'ഉദാര മനസ്‌ക്കന്‍'; വീടിനോട് ചേര്‍ന്ന് ചേമ്പിന് കീഴെ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട 63.75 പവന്‍ സ്വര്‍ണം കണ്ടെടുത്തു; സ്വര്‍ണം കണ്ടെത്തിയത് ഉരുക്കിയ നിലയില്‍

Britishmalayali
kz´wteJI³

ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍ രാജു(36)മായുള്ള പൊലീസ് തെളിവെടുപ്പു തുടരുന്നു. ഇന്നലെ ഇയാളുടെ വീടിന് സമീപം കുഴിച്ചിട്ട 63.75 പവന്‍ സ്വര്‍ണം ഇന്നലെ നടന്ന തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തു. വീടിനടുത്തു ചേമ്പ് വളര്‍ന്നു നിന്നതിന്റെ സമീപത്തായി പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. ആല്‍ബിനെ കോയമ്പത്തൂരില്‍ നിന്നു പിടികൂടുമ്പോള്‍ 1.85 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. ഒരു ഏക്കറോളം സ്ഥലത്താണ് ആല്‍ബിന്‍ രാജിന്റെ ഇരുനില വീട്. ഈ വീടിന്റെ പരിസരക്ക് കുഴിച്ചിട്ട സ്വര്‍ണമാണ് കണ്ടെത്തിയത്.

വീട്ടില്‍ മറ്റാരും താമസമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ആല്‍ബിനെ തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ബാങ്ക് കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഗ്യാസ് കട്ടര്‍ വാങ്ങിയത് മാര്‍ത്താണ്ഡത്തെ നാഷനല്‍ എന്‍ജിനീയറിങ് കമ്പനിയില്‍ നിന്നാണ്. അവിടത്തെ ജീവനക്കാര്‍ ആല്‍ബിനെ തിരിച്ചറിഞ്ഞു. 2,400 രൂപയ്ക്ക് ഗ്യാസ് കട്ടര്‍ വാങ്ങിയതിന്റെ ബില്‍ കണ്ടെടുത്തു.

സിലിണ്ടറും കട്ടറും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്യൂബ് എടുത്തത് എവിടെ നിന്നാണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. മോഷണത്തിനു ശേഷം ട്യൂബ് ബാങ്ക് കെട്ടിടത്തിന്റെ മുകളിലേക്ക് വലിച്ചെറിഞ്ഞത് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തില്‍ വിറ്റ 10 പവന്‍ സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ച 2 പവന്‍ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പണമിടപാടു സ്ഥാപനത്തില്‍ സ്വര്‍ണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വില്‍ക്കുകയുമായിരുന്നു. സ്വര്‍ണം ഉരുക്കിയ നിലയിലാണ് സ്ഥാപനത്തില്‍ നിന്നു കണ്ടെത്തിയത്. രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളില്‍ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വര്‍ണക്കടകളില്‍ വിറ്റ 1.1 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

സ്വര്‍ണം കവര്‍ന്ന ശേഷം പങ്കാളിയുമായി ആല്‍ബിന്‍ തര്‍ക്കിച്ചിരുന്നു. ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വര്‍ണം നല്‍കിയെന്ന് ആല്‍ബിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1.5 കിലോഗ്രാം സ്വര്‍ണം തൂക്കി നല്‍കിയപ്പോള്‍ കൂടുതല്‍ വേണമെന്നു ഷൈബു തര്‍ക്കിച്ചെന്നും അപ്പോള്‍ ഒരു കൈ നിറയെ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയെന്നുമാണ് ആല്‍ബിന്‍ പറയുന്നത്. എന്നാല്‍, 1.5 കിലോഗ്രാമേ കിട്ടിയുള്ളൂ എന്നും ഉരുക്കിയപ്പോള്‍ അത് 1.1

കിലോഗ്രാമായതാണെന്നും ഷൈബു വാദിക്കുന്നു. ഇതു പൊലീസ് വിശ്വസിച്ചിട്ടില്ല. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ ആല്‍ബിനെയും ഷൈബുവിനെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് സിഐ: ആര്‍.ഫയാസ് പറഞ്ഞു. 4.83 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് ആല്‍ബിന്‍ രാജ്. ഇയാളുടെ രണ്ടാംഭാര്യയും മോഷണത്തിനു സഹായംനല്‍കാറുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. നാഗര്‍കോവിലിലെ ഒരു സ്വര്‍ണക്കടയില്‍നിന്ന് ഇയാള്‍ 120 പവന്‍ കവര്‍ന്നിരുന്നു. ഈ കേസില്‍ രണ്ടാംഭാര്യയും പ്രതിയാണ്. കോയമ്പത്തൂരിനു പുറമേ നാഗര്‍കോവിലിലും ഇയാള്‍ക്ക് താവളങ്ങളുണ്ട്.

ഒറ്റയ്ക്കു മോഷണം നടത്തുന്നതാണ് ആല്‍ബിന്‍രാജിന്റെ രീതി. മോഷ്ടിച്ച സ്‌കൂട്ടറോ കാറോ ആണ് യാത്രയ്ക്കുപയോഗിക്കുക. ഗ്യാസ് വെല്‍ഡിങ്, കട്ടിങ് എന്നിവയില്‍ അതീവ വൈദഗ്ധ്യമുണ്ട്. കവര്‍ച്ചയ്ക്കുപയോഗിക്കാറുള്ള ഗ്യാസ് കട്ടറും ഗ്യാസ് സിലിന്‍ഡറും മോഷ്ടിച്ചെടുക്കുകയാണ് പതിവ്. 2016 സെപ്റ്റംബര്‍ 12-ന് തിരുവനന്തപുരം പെരുങ്കടവിലെ ആങ്കോട് സര്‍വീസ് സഹകരണബാങ്കില്‍ കവര്‍ച്ചാശ്രമം നടത്തിയിരുന്നു. അന്ന് കാട്ടാക്കടയിലെ ഒരു വര്‍ക്ക്ഷോപ്പില്‍നിന്ന് മോഷ്ടിച്ച ഗ്യാസ് സിലിന്‍ഡറും കട്ടറുമാണ് ഉപയോഗിച്ചത്. കരുവാറ്റ ബാങ്ക് കവര്‍ച്ചയ്ക്ക് ഇതേരീതിയില്‍ അടൂര്‍ പറക്കോട്ടുനിന്നാണ് ഗ്യാസ് സിലിന്‍ഡര്‍ അപഹരിച്ചത്. ഇതുവരെ നടത്തിയ മോഷണങ്ങളിലൊന്നും കൂട്ടുപ്രതികളില്ലായിരുന്നു. ഒറ്റയ്ക്കു മോഷണംനടത്തുന്നതിനാല്‍ വിവരം പുറത്തറിയാനുള്ള സാധ്യത കുറവാണ്. കരുവാറ്റ സര്‍വീസ് സഹകരണബാങ്കില്‍നിന്ന് 5.43 കിലോഗ്രാം സ്വര്‍ണവും 4.43 ലക്ഷം രൂപയുമാണ് ഇയാള്‍ കവര്‍ന്നത്.

ആല്‍ബിന്റേത് അമ്പരപ്പിക്കുന്ന കവര്‍ച്ചാരീതികള്‍
ആല്‍ബിന്‍ രാജിന്റെ മോഷണരീതികള്‍ പൊലീസിനെ അമ്പരപ്പിക്കുന്നതാണ്. ഒരിടത്തും വിരലടയാളം അവശേഷിപ്പിക്കില്ല. വെട്ടുകത്തി, സ്‌ക്രൂഡ്രൈവര്‍, പ്ലെയര്‍, കൈയുറകള്‍, മങ്കി ക്യാപ്പ്, ആക്സോബ്ലെയ്ഡുകള്‍ തുടങ്ങി കൈയില്‍ സൂക്ഷിക്കാവുന്ന ഉപകരണങ്ങള്‍ സൂക്ഷിക്കും. മോഷണസ്ഥലത്തുനിന്ന് കിട്ടാവുന്ന സാധനങ്ങളും ഉപയോഗിക്കും. തീരെ ചെറിയ സ്ഥലംമതി ഇയാള്‍ക്ക് കെട്ടിടങ്ങള്‍ക്കുള്ളില്‍ കയറാന്‍. കുറത്തികാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭരണിക്കാവില്‍ വീടിന്റെ ചിമ്മിനിവഴി കയര്‍കെട്ടിയാണ് അകത്തുകയറിയത്. ഇതിനായി ചിമ്മിനിയുടെ മുകളില്‍ പുകപോകുന്ന ഭാഗം അല്പം പൊളിച്ചു. വീട്ടുപരിസരത്തുണ്ടായിരുന്ന കയര്‍ ചിമ്മിനിയുടെ മുകളില്‍ കെട്ടി ഉറപ്പിച്ചശേഷം അതിലൂടെ അകത്തുകടന്നു. 12 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഈ വീട്ടില്‍നിന്ന് കവര്‍ന്നത്.

കരുവാറ്റ ബാങ്കിന്റെ മുന്‍ഭാഗത്തെ ജനലിലെ രണ്ട് അഴികള്‍ അറത്തുമാറ്റിയിരുന്നു. ഇതുവഴി ഒരാള്‍ക്ക് കയറാന്‍ ഏറെ ബുദ്ധിമുട്ടാണെന്നായിരുന്നു അന്വേഷണസംഘം വിലയിരുത്തിയിരുന്നത്. എന്നാല്‍, പ്രതി ആല്‍ബിന്‍രാജാണെന്ന് ഉറപ്പിച്ചതോടെ ഇക്കാര്യത്തില്‍ പൊലീസിന്റെ സംശയം മാറി. പിടിയുടെ ഭാഗത്ത് പ്ലാസ്റ്റിക് ചുറ്റിയശേഷം റബ്ബര്‍ ബാന്‍ഡ് ഇട്ടിരുന്ന സ്‌ക്രൂഡ്രൈവറുകളും കരുവാറ്റ ബാങ്കില്‍നിന്ന് കിട്ടിയിരുന്നു. ഇതും ആല്‍ബിന്‍രാജിന്റെ സ്ഥിരം ആയുധങ്ങളാണ്. അടിക്കുമ്പോള്‍ ശബ്ദംകേള്‍ക്കാതിരിക്കാനാണ് സ്‌ക്രൂഡ്രൈവറില്‍ ഈ സൂത്രപ്പണിചെയ്യുന്നത്.

മോഷണത്തിനിടെ വിരലടയാളം എവിടെയും പതിയാതിരിക്കാന്‍ ഇയാള്‍ കൈയുറ ധരിക്കാറുണ്ട്. കുറത്തികാട് പൊലീസ് പ്രതിയെ പിടികൂടിയപ്പോള്‍ രണ്ടിനം കൈയുറകളും മങ്കി ക്യാപ്പും ഇയാളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇവയിലൊന്ന് കൈ പൂര്‍ണമായും മൂടുന്നതാണ്. കരുവാറ്റയില്‍ ലോക്കറിന്റെ ഭാഗത്തുനിന്ന് വിരലടയാളങ്ങളൊന്നും കിട്ടിയിരുന്നില്ല. പ്രതിയുടെ മുന്‍കരുതലാണ് ഇതിനുകാരണമായതെന്ന് ഇപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്.

തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവ് ആങ്കോട് സര്‍വീസ് സഹകരണബാങ്കില്‍ കരുവാറ്റയിലേതിനു സമാനമായ രീതിയില്‍ ലോക്കര്‍ തകര്‍ത്ത് മോഷണത്തിന് ഇയാള്‍ ശ്രമിച്ചിരുന്നു. ശ്രമം വിജയിച്ചില്ലെന്നതിനൊപ്പം സി.സി.ടി.വി.യില്‍ ഇതിന്റെ ദൃശ്യങ്ങളും കിട്ടി. ഇതേത്തുടര്‍ന്ന് പിടിയിലായതിനാല്‍ പിന്നീടുള്ള മോഷണങ്ങളിലെല്ലാം ആദ്യം സി.സി.ടി.വി.യിലാണ് ഇയാള്‍ കൈവെച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category