1 GBP = 98.00INR                       

BREAKING NEWS

ലൗ ജിഹാദ് ഉയര്‍ത്തി പോരാടാന്‍ ഇറങ്ങിയ കത്തോലിക്കാ സഭയെ ഒപ്പം നിര്‍ത്താന്‍ ലീഗ് നേതാക്കള്‍ മാര്‍ ആലഞ്ചേരിയെ കണ്ടു; തൊട്ടു പിന്നാലെ ജോസ് കെ മാണിക്കെതിരെ സമ്മര്‍ദ്ദം ഉയര്‍ത്തി പി ജെ ജോസഫും; കത്തോലിക്കാ വോട്ട് എല്‍ഡിഎഫിനില്ലെന്ന് പറയിപ്പാക്കാന്‍ സമ്മര്‍ദ്ദം ശക്തം

Britishmalayali
kz´wteJI³

മലപ്പുറം: ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം കത്തോലിക്കാ വോട്ടുബാങ്കുകള്‍ ഇടതു മുന്നണിയിലേക്ക് പോകാന്‍ ഇടയാക്കുമോ? ഈ ആശങ്ക യുഡിഎഫിനുള്ളില്‍ ശക്തമായിരിക്കയാണ്. യുഡിഎഫ് മുന്നണിയെ നിലനിര്‍ത്തുന്ന പ്രധാന വോട്ടുബാങ്കുകള്‍ രണ്ടെണ്ണമാണ്. ഒന്ന് മുസ്ലിം, രണ്ട് ക്രൈസ്തവ വോട്ടുകള്‍. ഇതില്‍ തന്നെ കത്തോലിക്കാ വോട്ടുകള്‍ പരമ്പരാഗതമായി യുഡിഎഫിനും കിട്ടിക്കൊണ്ടിരുന്നതില്‍ മുഖ്യ കാരണം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗമായിരുന്നു. മാണിയുടെ അഭാവത്തില്‍ ഇപ്പോള്‍ രണ്ടായി മാറിയ പാര്‍ട്ടി ഇടതു മുന്നണിയിലേക്ക് പോയിക്കഴിഞ്ഞു.

ജോസ് കെ മാണിയുടെ കൊഴിഞ്ഞു പോക്ക് അധികാരം പിടിക്കാമെന്ന യുഡിഎഫിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതി നിര്‍ണായകമായ ഒരു കൂടിക്കാഴ്ച്ച കഴിഞ്ഞ ദിവസം നടന്നു. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിനു ശേഷം കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ സഭാ ആസ്ഥാനത്തു ചെന്നാണ് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ എന്നിവര്‍ മാര്‍ ആലഞ്ചേരിയെ കണ്ടത്.

അരമണിക്കൂറോളം അവിടെ ചെലവഴിച്ച നേതാക്കള്‍ സൗഹൃദ സംഭാഷണമാണ് നടത്തിയതെന്ന് ലീഗ് വിശദീകരിച്ചെങ്കിലും രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്. ഇതിനു പിന്നാലെ കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാക്കളായ പി.ജെ.ജോസഫും മോന്‍സ് ജോസഫും മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു. രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം സംബന്ധിച്ചു സിറോ മലബാര്‍ സഭയോ കെസിബിസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം പി ജെ ജോസഫ് വിഭാഗത്തിന് പിന്തുണ തേടിയാണ് മുസ്ലിംലീഗ് എത്തിയതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കൂടിക്കാഴ്ച്ചയെ വിലയിരുത്തുന്നത്. കത്തോലിക്കാ വോട്ട് എല്‍ഡിഎഫിന് ഇല്ലെന്ന് പറയിക്കാനുള്ള ശ്രമങ്ങളാണെന്ന ആക്ഷേപവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. നേരത്തെ എം എം ഹസ്സന്‍ പാണക്കാട് തങ്ങളെയും ജമാഅത്തെ ഇസ്ലാമി അമീറുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇങ്ങനെ സമുദായ വോട്ടുകളെ ഒപ്പം നിര്‍ത്താനുള്ള സന്ദര്‍ശനങ്ങള്‍ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടാകുകയും ചെയ്യുന്നുണ്ട്.

അടുത്തകാലത്തിയാ കത്തോലിക്കാ സഭ മുസ്ലിം സമുദായങ്ങള്‍ക്കെതിരെ ലവ് ജിഹ്ാദ് ആരോപണങ്ങള്‍ ഉന്നയിക്കു കൊണ്ടു രംഗത്തുവന്നിരുന്നു., സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന കത്തോലിക്ക സഭ സിനഡ് അഭിപ്രായപ്പെട്ടതും ഏറെ വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും ലൗ ജിഹാദ് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ, സീറോ മലബാര്‍ സഭ എന്നിവരാണ് ആരോപണം ആവര്‍ത്തിച്ചു രംഗത്തുവന്നത്.

സീറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് സിനഡ് തീരുമാനത്തെ ന്യായീകരിച്ചാണ് കത്തോലിക്ക സഭയുടെ മുഖലേഖനം. ലൗ ജിഹാദുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളെയും സിപിഎം അടക്കമുള്ള ഇടത് പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. സംസ്ഥാനത്ത് 2,868 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ മതം മാറ്റിയെന്നും ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം മരടില്‍ നിന്ന് പെണ്‍കുട്ടിയെ മലക്കപ്പാറയില്‍ എത്തിച്ച് കാമുകന്‍ കൊലപ്പെടുത്തിയ സംഭവവും ലൗ ജിഹാദ് ആയിരുന്നുവെന്ന് സൂചിപ്പിക്കാന്‍ യുവാവ് മുസ്ലിം ആണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ലൗ ജിഹാദിന്റെ പേരില്‍ പല പെണ്‍കുട്ടികളെയും ഇസ്ലാം മതത്തിലേക്ക് മാറ്റി പീഡിപ്പിച്ചിട്ടും പ്രതികരിക്കാന്‍ സിപിഎം, ഡിവൈഎഫ്‌ഐ എന്നീ ഇടത് പ്രസ്ഥാനങ്ങളിലെ ബുദ്ധിജീവികളെ കണ്ടില്ല. കൂടാതെ ബിജെപിയുടെ പൗരത്വ ലഘുലേഖ വിതരണം ഉദ്ഘാടനം ചെയ്ത മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നടപടി തെറ്റല്ലെന്നും പ്രധാന പ്രശ്‌നം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി നടക്കുന്ന ലൗ ജിഹാദ് ആണെന്നും പറയുന്നു. അതേസമയം ലൗ ജിഹാദ് പരാതികളെ ഇസ്ലാം മതവുമായുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ വ്യാഖ്യാനിച്ചിട്ടില്ലെന്ന് സീറോ മലബാര്‍ സഭ വിശദമാക്കുന്നു.

ലൗ ജിഹാദ് വിഷയത്തില്‍ അടക്കം ഉണ്ടാക്കിയ മുറിവ് ഉണക്കാന്‍ ലക്ഷ്യമിട്ടു കൂടിയാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി വിഷയത്തില്‍ അടക്കം മുസ്ലിം സമുദായത്തെ പിന്തുണക്കുന്ന സമീപനമായിരുന്നു കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട ആവശ്യമാണ് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത് എന്നാണ് പുറത്തുവരുന്ന വിവരം. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയില്‍ എത്തിയതോടെ കൂടിക്കാഴ്ച്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് താനും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category