1 GBP = 98.00INR                       

BREAKING NEWS

പഞ്ചരത്‌നങ്ങളില്‍ മൂന്നു പേര്‍ സുമംഗലികളായി; മറുനാടന്‍ സബ് എഡിറ്റര്‍ ഉത്തരയുടെയും സഹോദരിമാരുടെയും വിവാഹം നടന്നത് ഗുരുവായൂര്‍ കണ്ണന്റെ തിരുനടയില്‍; ചടങ്ങുകള്‍ എല്ലാം മുന്നില്‍ നിന്ന് നടത്തി ഉത്രജന്‍; പ്രാര്‍ത്ഥനയോടെ തൊഴുകൈകളുമായി അമ്മ രമാദേവിയും; ഒപ്പം അനുഗ്രഹവര്‍ഷമായി മലയാളികളുടെ മനസ്സും

Britishmalayali
kz´wteJI³

ഗുരുവായൂര്‍: മറുനാടന്‍ മലയാളി സബ് എഡിറ്റര്‍ ഉത്തര ഉള്‍പ്പെടെ 'പഞ്ചരത്ന'ങ്ങളില്‍ മൂന്നുപേര്‍ സുമംഗലികളായി. ഗുരുവായൂര്‍ കണ്ണനുമുന്നില്‍ രാവിലെ 7.45-നും 8.30-നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ കല്യാണം പിന്നീടാണ് നടക്കുക. ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മറുനാടന്‍ സബ് എഡിറ്റര്‍ ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി. പഞ്ചരത്‌നത്തിലെ പൊന്നാങ്ങള ഉത്രജന്‍ ചടങ്ങുകള്‍ നടത്തി.

കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്‌നീഷ്യന്‍ തന്നെയാണ്. പെണ്‍മക്കളില്‍ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു ആഗ്രഹിച്ചത്. ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവയ്‌ക്കേണ്ടിവന്നു. ഒറ്റപ്രസവത്തില്‍ ജനിച്ചവരാണ് ഈ അഞ്ചു മക്കളും.

അഞ്ചു മക്കള്‍ക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വര്‍ണത്തള കാണിക്കയായി നല്‍കി. ''കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന്‍ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ...'' ക്ഷേത്രസന്നിധിയില്‍ പഞ്ചരത്‌നങ്ങളെ ചേര്‍ത്തുപിടിച്ച് അമ്മ പറഞ്ഞു.
തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും പഞ്ചരത്നങ്ങള്‍ മലയാളികള്‍ക്ക് കുടുംബാംഗങ്ങളെ പോലെയാണ്. പിതാവ് അകാലത്തില്‍ പൊലിഞ്ഞെങ്കിലും പഞ്ചരത്നങ്ങളെ ഈ മാതാവ് കണ്ണിലെ കൃഷ്ണമണി പോലെ നോക്കിവളര്‍ത്തി.

ഇരട്ടകുട്ടികളെ നോക്കാന്‍ പോലും പാടുപെടുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ അഞ്ച് മക്കളെ വളര്‍ത്തി വലുതാക്കിയ ഈ കൃഷ്ണഭക്ത പോരാളി തന്നെയാണ്. വെള്ളവേഷവും സദാകൃഷ്ണഭക്തിയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയി. മക്കളെ പഠിപ്പിച്ച് വളര്‍ത്തി കേരളാ ബാങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ജോലിയില്‍ കുടുംബം മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചു.

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിക്കും മക്കള്‍ ജനിക്കുന്നത.ഉത്രം നക്ഷത്രത്തില്‍ ജനിച്ച മക്കള്‍ക്ക് കൗതുകം തോന്നുന്ന പേരും ഇട്ടു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്ന് കണ്‍മണികള്‍.. നാലു പെണ്ണും ഒരാണും. അച്ഛന്റെ സ്ഥാനത്ത് നിന്ന് സഹോദരിമാരുടെ കൈപിടിച്ച് അയക്കുന്ന കര്‍മ്മം ഉത്രജന്‍ നിര്‍വഹിച്ചു. കോവിഡ് ഇല്ലായിരുന്നെങ്കില്‍ കേരളക്കര കൗതുകത്തോടെ സാക്ഷ്യം വഹിക്കേണ്ട വിവാഹ മാമാങ്കം തന്നെയായിരുന്നു ഇത്.
പെയ്സ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. ഭര്‍ത്താവ് മരിക്കുന്നതിന് മുന്‍പ് തന്നെ ഹൃദ്യോഗം രമാദേവിയെ വേട്ടയാടി തുടങ്ങിയിരുന്നു. ബാങ്കില്‍ ജോലി ചെയ്യുമ്പോള്‍ ഉള്‍പ്പടെ കോവിഡ് കാലഘട്ടത്തിലും ഏറെ വെല്ലുവിളികളിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വിവാഹ വസ്ത്രങ്ങള്‍ പോലും ഒരുപോലെ വേണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. ജനിച്ചപ്പോള്‍ മുതല്‍ക്കെ അഞ്ച് പേര്‍ക്കും ഒരുപോലെയാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. കുട്ടികള്‍ വളര്‍ന്നതിന് ശേഷം അവര്‍ സ്വയം വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയെന്ന് രമാദേവി പ്രതികരിക്കുന്നത്.

എല്‍.കെ.ജി മുതല്‍ പഠനം ഒരുമിച്ച്..!
എല്‍.കെ.ജി മുതല്‍ പഠനം ഒരുമിച്ചായിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം വിവിധ ക്ലാസുകളിലായി. പ്ലസ് ടു കഴിഞ്ഞതിന് ശേഷം ഉപരിപഠനം തിരഞ്ഞെടുത്തത് ഒരോരുത്തരുടേയും താത്പര്യം അനുസരിച്ചായിരുന്നു എന്ന് പഞ്ചരത്നങ്ങളുടെ പ്രതികരണം. ഞങ്ങളുടെ വാര്‍ത്ത ലോകം കേരളം മുഴുവന്‍ അറിഞ്ഞിട്ടുള്ളതാണ്. എന്ന് മുതലെ മാധ്യമ പഠനം സ്വപ്നം കണ്ട് നടന്നതെന്ന് ഉത്തരയുടെ പ്രതികരണം. കഷ്ടപ്പെടുന്നവര്‍ക്ക് സഹായകമാകാന്‍ വേണ്ടി വാര്‍ത്തകള്‍ എഴുതണം എന്നതാണ് തന്റെ സ്വപനനമെന്ന് ഉത്തരയുടെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category