1 GBP = 98.80INR                       

BREAKING NEWS

കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ നടന്നിട്ട് നാലു മാസം; ആത്മഹത്യാ കുറിപ്പില്‍ പേരുണ്ടായിട്ടും ഒരു പോറല്‍ പോലുമേല്‍ക്കാതെ വെള്ളാപ്പള്ളി നടേശന്‍ വിലസുന്നു; കുമ്മനത്തിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേരളാ പൊലീസ് വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ കാണിക്കുന്നത് ഇരട്ടത്താപ്പ്; ഹര്‍ഷിത അട്ടല്ലൂരിയുടെ അന്വേഷണവും അവസാനിച്ചു

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭീഷണിയും പീഡനവും മൂലം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്‍ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് നാലു മാസം തികയുന്നു. ജൂണ്‍ 24 ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ മഹേശനെ കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ കണ്ടെത്തിയത്. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ വെള്ളാപ്പള്ളിയും മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരുമാണെന്നായിരുന്നു 32 പേജുള്ള നടേശന്റെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

അതില്‍ പേര് പറഞ്ഞിരിക്കുന്ന മുഴുവന്‍ ആള്‍ക്കാരും യാതൊരു കുഴപ്പവുമില്ലാതെ സമൂഹ മധ്യത്തില്‍ നടക്കുമ്പോഴും മഹേശന്റെ കുടുംബത്തിന് ഇനിയും നീതി കിട്ടിയിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദം മൂലം ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ നിന്നൊഴിവായ കേസിന്റെ അന്വേഷണ മേല്‍നോട്ടം ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ആണ് ഏല്‍പിച്ചിരുന്നത്. ഒരു പുരോഗതിയും ഇതുവരെ അന്വേഷണത്തില്‍ ഉണ്ടായിട്ടില്ല.

ഒരു സാധാരണക്കാരന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത് എങ്കില്‍ ഉടനടി അറസ്റ്റും റിമാന്‍ഡും നടക്കുന്ന സ്ഥാനത്താണ് വ്യക്തമായ തെളിവുണ്ടായിട്ടും നടേശനെയും അദ്ദേഹത്തിന് ഒത്താശ ചെയ്ത പൊലീസുകാരെയും ഒന്നും ചെയ്യാതെ വിട്ടിരിക്കുന്നത്. തട്ടിപ്പ് കേസില്‍ പേര് പരാമര്‍ശിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരിക്കുന്ന കേരളാ പൊലീസിന്റെ നടപടി കാണുമ്പോഴാണ് ആത്മഹത്യാ കുറിപ്പില്‍ പേരുണ്ടായിട്ടും വെള്ളാപ്പള്ളി നടേശനെതിരേ ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്തതിലുള്ള ഇരട്ടത്താപ്പ് പുറത്തു വരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് വെള്ളാപ്പള്ളിക്ക് എതിരായ കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. നീതി തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് മഹേശന്റെ കുടുംബം. അതിന്റെ നടപടി ക്രമങ്ങള്‍ താമസിക്കുകയും ചെയ്യുന്നു. നിയമസംവിധാനത്തില്‍ സാധാരണ പൗരനുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടിയെന്നാണ് വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

സംഭവത്തില്‍ പ്രതിസ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഒഴിവാക്കാനുള്ള നീക്കം അന്നു തന്നെ ആരംഭിച്ചിരുന്നു. ഇനി കേസ് എടുക്കേണ്ടി വന്നാല്‍ തന്നെ പ്രേരണാക്കുറ്റം ്രൈകംബ്രാഞ്ച് സംഘത്തിന്റെ തലയില്‍ വച്ചു കെട്ടാനും വെള്ളാപ്പള്ളിയെ വിശുദ്ധനാക്കാനുമുള്ള ശ്രമമാണ് നടന്നത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശങ്ങള്‍ ഉള്ളത് വെള്ളാപ്പള്ളിക്കും ്രൈകംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടിആര്‍ സന്തോഷിനും എഎസ്‌ഐ ഗോപകുമാറിനും എതിരേയാണ്. ആത്മഹത്യാക്കുറിപ്പ് മരണമൊഴിയായി കണ്ട് കേസ് എടുക്കേണ്ടതാണെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ഇതിനായി കുറിപ്പില്‍ പേരുള്ളവരെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.

അതിന് ശേഷം മൊഴിയെടുത്ത് അന്വേഷണം നടത്തി ഒന്നുകില്‍ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ആണ് വേണ്ടത്. ഇവിടെ ഇതുവരെ ഈ മൂന്നു പേര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മഹേശന്റെ ബന്ധുക്കളുടെ മൊഴിയെടുപ്പാണ് നടന്നത്. അതിന് ശേഷം വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്വയം രക്ഷപ്പെടാന്‍ വേണ്ടി എത്ര തരം താണ കളിയും കളിക്കുന്നയാളാണ് വെള്ളാപ്പള്ളി നടേശന്‍. അതു കൊണ്ടു തന്നെയാണ് മൈക്രോഫിനാന്‍സ് തട്ടിപ്പ് തനിക്ക് തട്ടുകേടാകുമെന്ന് വന്നപ്പോള്‍ മഹേശന്റെ തലയിലേക്ക് കെട്ടിവച്ചത്.

മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതു പോലെ ്രൈകംബ്രാഞ്ച് സംഘം അദ്ദേഹത്തെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് വെള്ളാപ്പള്ളിക്ക് വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്. ഏറ്റവുമധികം മാനസിക പീഡനം നടത്തിയത് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടിആര്‍സന്തോഷും എഎസ്‌ഐ ഗോപകുമാറും ആണെന്ന് മഹേശന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇത് വെള്ളാപ്പള്ളിക്ക് വേണ്ടിയാണെന്നും കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പിലെ ചില വാചകങ്ങള്‍ മാത്രം തനിക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ച് ഒരു പിടിവള്ളിയാക്കി, അതില്‍ തൂങ്ങി കിടക്കുകയാണ് നടേശന്‍.

കുറ്റമെല്ലാം ്രൈകംബ്രാഞ്ചുകാരുടെയാണെന്ന് നടേശന്‍ പറയുന്നു. അതിനൊപ്പം മഹേശന്‍ നിരപരാധിയാണെന്നും അയാള്‍ വെറും കോ-ഓര്‍ഡിനേറ്റര്‍ മാത്രമാണെന്നും വെള്ളാപ്പള്ളി പറയുന്നത് അയാളുടെ അതിബുദ്ധിയാണ് വ്യക്തമാക്കുന്നത്. തനിക്കും മകനുമെതിരേ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ട് കത്തെഴുതിയ മഹേശനെ കുറ്റപ്പെടുത്താതെ ഇരിക്കുന്നതിലൂടെ ഡബിള്‍ ഗെയിമാണ് നടേശന്‍ കളിക്കുന്നത്. മഹേശനെ നിരന്തരം സമ്മര്‍ദത്തിലാഴ്ത്തിയ ്രൈകംബ്രാഞ്ച് സംഘം അത് നടേശന് വേണ്ടി തന്നെ ചെയ്തതാണ്.

വെള്ളാപ്പള്ളിക്ക് വേണ്ടി മഹേശനെ സമ്മര്‍ദത്തിലാഴ്ത്തിയ ്രൈകംബ്രാഞ്ച് സംഘം ശരിക്കും മണ്ടത്തരമാണ് കാണിച്ചിരിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിന്നൂരാന്‍ വേണ്ടി ഒരു നിരപരാധിയുടെ തലയില്‍ എല്ലാം കെട്ടിവയ്ക്കാന്‍ നോക്കുന്ന വെള്ളാപ്പള്ളി, ഒരു തട്ടു കേട് വന്നാല്‍ അത് തങ്ങളുടെ തലയിലേക്ക് വയ്ക്കുമെന്ന് ചിന്തിക്കാനുള്ള കോമണ്‍ സെന്‍സു പോലും ്രൈകംബ്രാഞ്ച് പൊലീസുകാര്‍ക്കില്ലാതെ ആയിപ്പോയി. ഒടുവില്‍ വെള്ളാപ്പള്ളി എല്ലാ കുറ്റവും ക്രൈംബ്രാഞ്ചുകാരുടെ തലയില്‍ കെട്ടിവച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category