1 GBP = 98.00INR                       

BREAKING NEWS

ജോസ് കെ മാണി പോയ ക്ഷീണം തീര്‍ക്കാന്‍ പി സി ജോര്‍ജ്ജിനെയും പി സി തോമസിനെയും കൊണ്ടു വരണമെന്ന വാദത്തില്‍ ഉറച്ചു ചെന്നിത്തല; നിലപാടിനോട് വിയോജിപ്പുമായി ഉമ്മന്‍ ചാണ്ടി; കോണ്‍ഗ്രസ് ഗൗനിക്കാതിരിക്കുന്നതു കൊണ്ടു ജോസഫിനെ സ്വാധീനിച്ചു മാണിയുടെ മരുമകന്‍; വെല്‍ഫെയര്‍ പാര്‍ട്ടിയെ പിണക്കാനും ഇണക്കാനും വയ്യാതെയുള്ള നീക്കങ്ങള്‍ പിന്നാമ്പുറത്ത്

Britishmalayali
kz´wteJI³

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് മുന്നണിയില്‍ നിന്നും വിട്ടുപോയതിന്റെ ക്ഷീണം എങ്ങനെ നികത്തുമെന്ന ആലോചനയിലാണ് നേതാക്കള്‍. പലവിധത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട് താനും. ബിഡിജെഎസ് മുതല്‍ പി സി തോമസിനെ കുറിച്ചു വരെയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ജോസ് കെ മാണി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടി പി ലി ജോര്‍ജ്ജിനെയും പി സി തോമസിനെയും കൊണ്ടുവരണം എന്ന ആവശ്യം മുന്നണിക്ക് മുന്നിലുണ്ട്. ഈ ആവശ്യം മുന്നോട്ടു വെച്ചവരുടെ കൂട്ടത്തില്‍ ചെന്നിത്തലയാണ് മുന്നില്‍.

പി സി ജോര്‍ജ്ജിനെ അടുപ്പിക്കുന്നതിനോട് ഉമ്മന്‍ ചാണ്ടി കാര്യമായി തന്നെ എതിര്‍ക്കുന്നു. സോളാര്‍ കേസില്‍ അടക്കം ഉമ്മന്‍ ചാണ്ടി ഏറ്റവും എതിര്‍ത്ത വ്യക്തിയാണ് ജോര്‍ജ്ജ്. അങ്ങനെയുള്ള ആളെ ഇനിയും വേണ്ടെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. ജോസ് കെ മാണി മുന്നണി വിട്ടത് ബാധിക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. മധ്യതിരുവിതാംകൂറില്‍ ഏതെങ്കിലും വിധത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായാല്‍ തടയിടുന്നതിനുള്ള ബദല്‍മാര്‍ഗങ്ങളും യു.ഡി.എഫ്. തേടുന്നതിന്റെ ഭാഗമായാണ് പി സി ജോര്‍ജ്ജിലേക്കുള്ള ചിന്ത എത്തിയത്.

എന്‍.ഡി.എ. മുന്നണിയുമായി സഹകരിച്ചിരുന്ന പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പി.സി. ജോര്‍ജ് എംഎല്‍എ.യെ മുന്നണിയില്‍ എത്തിക്കുന്നതിനെ കുറിച്ചും നേതാക്കള്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ എതിര്‍പ്പു നില്‍ക്കുകയും ചെയ്യുന്നു.

അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ്. പരസ്യസഖ്യം ഉണ്ടാക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇങ്ങനെ സഖ്യം ഉണ്ടാക്കിയാല്‍ അത് തിരിച്ചിടി ആകുമെന്നും കണക്കുകൂട്ടുന്നു. അതേസമയം, പ്രാദേശിക നീക്കുപോക്കുണ്ടാക്കാന്‍ താേഴത്തട്ടില്‍ അനുമതി നല്‍കും. വെല്‍ഫെയര്‍ പാര്‍ട്ടിയെ പരസ്യമായി തള്ളാനോ കൊള്ളാനോ തയ്യാറാകാത്ത നിലപാടായിരിക്കും മുന്നണിയുടേത്. ജമാ-അത്തെ ഇസ്ലാമി നയിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയെന്ന് കേള്‍പ്പിക്കാന്‍ യു.ഡി.എഫ്. ആഗ്രഹിക്കുന്നില്ല. എന്നാല്‍, മുന്നണിക്കുപുറത്തുള്ള സംഘടനകളും വ്യക്തികളും സാമൂഹികസംഘങ്ങളുമായി പ്രാദേശികധാരണയുണ്ടാക്കാന്‍ ഉന്നതാധികാരസമിതിയോഗം അനുമതി നല്‍കുന്നുണ്ട്. ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയാവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി താഴേത്തട്ടില്‍ നീക്കുപോക്കുകള്‍ നടക്കുക.

മുന്നണി കണ്‍വീനര്‍ എം.എം. ഹസന്‍ ജമാ-അത്തെ ഇസ്ലാമി അമീറുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള നീക്കമായി ഇത് ചര്‍ച്ചയായപ്പോള്‍ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അത് തിരുത്തി രംഗത്തുവന്നിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുമോയെന്ന ചോദ്യത്തിന് യു.ഡി.എഫിലെ ഘടകകക്ഷികളല്ലാത്ത ഒരു കക്ഷിയുമായി സഖ്യമില്ലെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇതുമായിട്ട് ഉയര്‍ന്ന സംശയങ്ങള്‍ക്ക് നേരത്തേതന്നെ മറുപടി നല്‍കിയെന്നുപറഞ്ഞ് എം.എം.ഹസന്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു.

അതേസമയം മറുവശത്ത് കേരള കോണ്‍ഗ്രസ് എം. ജോസ് കെ.മാണി വിഭാഗത്തെ എല്‍.ഡി.എഫ്. ഘടകകക്ഷിയായി അംഗീകരിച്ചതിനു പിന്നാലെ, കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് പി ജെ ജോസഫുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് മാണിയുടെ മരുമകന്റെ കാര്യത്തില്‍ വലിയ താല്‍പ്പര്യം എടുക്കാത്ത സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് പാലയില്‍ മത്സരിക്കാമെന്ന മോഹവുമായി പി ജെ ജോസഫുമായി എം പി ജോസഫ് അടുക്കുനന്ത്.

ഇന്നലെ തൊടുപുഴ പുറപ്പുഴയിലെ വീട്ടിലെത്തിയ എംപി.ജോസഫ് ഏറെനേരം ഇവിടെ ചെലവഴിച്ചു. താന്‍ യു.ഡി.എഫുകാരനാണെന്നും മുന്നണിക്കൊപ്പം തുടരുമെന്നും എംപി.ജോസഫ് പറഞ്ഞു. പാലായില്‍ ജോസ് കെ.മാണി മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍, യു.ഡി.എഫ്. നിര്‍ദേശിച്ചാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണ്. പ്രതിസന്ധിഘട്ടങ്ങളില്‍പ്പോലും യു.ഡി.എഫിനൊപ്പം നിലകൊണ്ടയാളാണ് കെ.എം.മാണി. അതുകൊണ്ടുതന്നെ ജോസ് കെ.മാണിയുടെ ഇടതുമുന്നണിപ്രവേശനം അംഗീകരിക്കാനാവില്ലെന്നും എംപി.ജോസഫ് പറഞ്ഞു.

ജോസ് കെ.മാണിയുടെ ഇടതുപ്രവേശനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഭൂരിഭാഗത്തിനും അതൃപ്തിയാണെന്നും കൂടുതല്‍പേര്‍ ജോസ് വിഭാഗം വിട്ടുവരുമെന്നും ജോസഫ് പറഞ്ഞു. എംപി.ജോസഫിന്റെ ഭാര്യയും കെ.എം.മാണിയുടെ മകളുമായ സാലിയെയാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി താന്‍ നിര്‍ദേശിച്ചതെന്ന് പി.ജെ.ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ നടന്ന സന്ദര്‍ശനത്തിന് രാഷ്ട്രീയപ്രാധാന്യമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category