1 GBP = 98.10INR                       

BREAKING NEWS

വന്ദേഭാരത് സര്‍വ്വീസുകള്‍ യുകെ മലയാളികളുടെ സ്വപ്നങ്ങള്‍ക്കു ചിറക് നല്‍കി; എയര്‍ ഇന്ത്യയുടെ കൊച്ചി ലണ്ടന്‍ വിമാനം ഇനി നടത്തുക ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: യുകെ മലയാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യവും സ്വപ്‌നവുമായിരുന്നു കൊച്ചി - ലണ്ടന്‍ വിമാന സര്‍വ്വീസ്. നിരവധി ഇളവുകളും പദ്ധതികളും വിമാന കമ്പനികളെ ആകര്‍ഷിക്കുവാന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. വിദേശ കമ്പനികളൊന്നും തന്നെ മുമ്പോട്ടു വരാത്തതിനാല്‍ യുകെ മലയാളികളുടെ ആവശ്യവും എങ്ങുമെത്താതെ പോവുകയായിരുന്നു.

എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും സാധ്യമാകാതെ പോയ ആ സ്വപ്‌നത്തിന് കോവിഡ് കാലത്താണ് ചിറകു വച്ചത്. വന്ദേഭാരതില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ വരെ പ്രഖ്യാപിച്ചിരുന്ന ആഴ്ചയില്‍ രണ്ടു ദിവസമുണ്ടായിരുന്ന സര്‍വ്വീസ് ഇപ്പോഴിതാ ആഴ്ചയില്‍ മൂന്നു ദിവസമെന്ന രീതിയിലേക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയാണ് ആഴ്ചയില്‍ മൂന്നു സര്‍വ്വീസുകളുമായി എയര്‍ ഇന്ത്യ വിമാനം പറക്കുക.

എയര്‍ ഇന്ത്യയുടെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍വ്വീസിന് തുടക്കം കുറിക്കുന്നത്. വന്ദേ ഭാരതിലൂടെ യാത്രക്കാരില്‍ നിന്നും യുകെ മലയാളികളില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് എയര്‍ ഇന്ത്യയെ സര്‍വ്വീസ് വര്‍ധിപ്പിക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.

നിലവില്‍ ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍നിന്നും എയര്‍ ഇന്ത്യ ലണ്ടന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഡല്‍ഹിയും (7 സര്‍വീസ്) മുംബൈയും (4) കഴിഞ്ഞാല്‍ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നാണ്. സര്‍വീസുകളുടെ എണ്ണത്തില്‍ അഹമ്മദാബാദ്, അമൃത്സര്‍, ഗോവ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ കൊച്ചിക്കു പിന്നിലാണെന്നതും ശ്രദ്ധേയം.

നേരിട്ടുള്ള വിമാന സര്‍വീസ് വലിയ ആശ്വസമാണു യാത്രക്കാര്‍ക്കു നല്‍കുക. ഗള്‍ഫ് സെക്ടറിലെ കഴുത്തറപ്പന്‍ നിരക്കില്‍നിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകള്‍ക്കായി ഗള്‍ഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവാകും. ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു കൂടുതല്‍ സീറ്റുകളും ഇതുവഴി ലഭ്യമാകും. സിയാല്‍ ലാന്‍ഡിങ് ഫീസ് പൂര്‍ണമായും എയര്‍ ഇന്ത്യയ്ക്ക് ഒഴിവാക്കി നല്‍കിയതു ടിക്കറ്റ് നിരക്കു കുറയാന്‍ സഹായിച്ചിട്ടുണ്ട്.

ഇക്കോണമി ക്ലാസില്‍ കൊച്ചി- ലണ്ടന്‍ നിരക്ക് 25,000 മുതലും ലണ്ടന്‍-കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്. കേരളത്തിനു പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും ശ്രീലങ്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കൊച്ചി-ലണ്ടന്‍ സര്‍വീസ് പ്രയോജനപ്പെടും. ശ്രീലങ്കന്‍ എയര്‍ലൈന്‍സിനു പുറമേ ബ്രിട്ടിഷ് എയര്‍വെയ്‌സും എയര്‍ ഫ്രാന്‍സും തുര്‍ക്കിഷ് എയര്‍ലൈന്‍സും കൊളംബോയില്‍നിന്നു ലണ്ടന്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്.

സ്റ്റോപ്പ് ഓവര്‍ ഫ്‌ലൈറ്റുകള്‍ക്ക് ഏകദേശം 40,000 രൂപയും നോണ്‍ സ്റ്റോപ്പ് സര്‍വീസുകള്‍ക്കു 49,000 രൂപയുമാണു നിരക്ക്. അതേസമയം കൊളംബോയില്‍നിന്നു ഒരു മണിക്കൂര്‍ 20 മിനിറ്റ് കൊണ്ടു കൊച്ചിയില്‍ എത്താമെന്നതിനാല്‍ യൂറോപ്പില്‍ നിന്നുള്ള ശ്രീലങ്കന്‍ വിനോദസഞ്ചാരികള്‍ യാത്ര കൊച്ചി വഴിയാക്കാന്‍ സാധ്യതയുണ്ട്. കോവിഡ് മൂലം നിര്‍ത്തിവച്ചിരിക്കുന്ന ശ്രീലങ്കന്‍ സര്‍വീസുകള്‍ പിന്നീടു പുനഃസ്ഥാപിക്കുമ്പോള്‍ എയര്‍ ഇന്ത്യയ്ക്കു ഈ മാര്‍ക്കറ്റും കയ്യടക്കാന്‍ കഴിയും.

കൊച്ചിയില്‍നിന്നുള്ള സര്‍വീസ് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്കായതിനാല്‍ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസല്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള മലയാളികള്‍ക്കു ട്രെയിനില്‍ ഹീത്രുവിലെത്തി എയര്‍ ഇന്ത്യ വിമാനത്തില്‍ തുടര്‍യാത്ര സാധ്യമാണ്. ലണ്ടനു പുറമേ കൊച്ചിയില്‍നിന്നു യുഎസിലേക്കു നേരിട്ടു സര്‍വീസ് വേണമെന്ന ആവശ്യവും ശക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category