1 GBP = 98.00INR                       

BREAKING NEWS

എല്ലാം ഒടുവില്‍ ശരിയാകുന്നു; ആഴ്ചകള്‍ക്കുള്ളില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കു വാക്‌സിനേഷന്‍; ക്രിസ്മസിനു മുമ്പ് യുകെയിലെ കോവിഡ് വാക്‌സിനേഷനു തുടക്കം: ലോകത്തിന്റെ ആദ്യ പ്രതീക്ഷയായി ബ്രിട്ടീഷ് ഗവേഷകര്‍

Britishmalayali
kz´wteJI³

മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍ കൊറോണ വൈറസ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നു. ക്രിസ്മസിനു മുമ്പ് എല്ലാവര്‍ക്കും തന്നെ കോവിഡ് വാക്‌സിനേഷന്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടനിപ്പോള്‍. ക്രിസ്മസിന് മുമ്പായി തന്നെ ഒരു ദേശീയ കുത്തിവയ്പ്പ് പദ്ധതിക്കായി ആരോഗ്യ മേഖല ഒരുങ്ങുന്നതായി എന്‍എച്ച്എസ് ട്രസ്റ്റ് മേധാവി തന്റെ സ്റ്റാഫിന് അയച്ച ഇമെയില്‍ വ്യക്തമാക്കുന്നു. വാക്സിന്‍ 28 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് ഡോസുകളായി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രക്സിറ്റ് പരിവര്‍ത്തന കാലയളവായ ഡിസംബര്‍ 31ന് മുമ്പ് സുരക്ഷിതമായ ഒരു കുത്തിവെപ്പ് കണ്ടെത്തിയാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമില്ലാതെ വാക്‌സിന്‍ പുറത്തിറക്കാന്‍ അനുവദിക്കുന്ന പുതിയ നിയമങ്ങളും സര്‍ക്കാര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയതലത്തില്‍ എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകള്‍ക്കൊപ്പം ഞങ്ങളുടെ ട്രസ്റ്റും കോവിഡ് -19 സ്റ്റാഫ് വാക്‌സിന്‍ പ്രോഗ്രാം ഡിസംബര്‍ ആദ്യം ആരംഭിക്കാന്‍ തയ്യാറാകണമെന്ന് എലിയറ്റ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഗ്ലെന്‍ ബര്‍ലി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഈ വര്‍ഷം ക്രിസ്മസിന് മുമ്പ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് കൊറോണ വൈറസ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. എങ്കിലും എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്ക് ഉടന്‍ തന്നെ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ട്രസ്റ്റ് മേധാവികള്‍ വ്യക്തമാക്കുന്നു.

വാക്സിന്‍ എന്നു ലഭ്യമാകുമെന്നതു സംബന്ധിച്ച് ഇതുവരെ ഒരു കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഡിസംബര്‍ ആദ്യം മുതല്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാക്കുവാനുള്ള പദ്ധതികളുണ്ടെന്ന് ജോര്‍ജ്ജ് എലിയറ്റ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് എല്‍ട്രിംഗ്ഹാം പറഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വികസിപ്പിച്ചെടുത്ത ഒരു കൊറോണ വൈറസ് വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നു. വൈറസിന് ശക്തമായ പ്രതിരോധശേഷിയാണ് ഉള്ളതെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.

വാക്സിന്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ വൈറോളജി വിദഗ്ധനായ ഡേവിഡ് മാത്യൂസ് പറഞ്ഞു. ഈ വാക്‌സിന്‍ കഴിയുന്നത്ര വേഗത്തില്‍ സുരക്ഷിതമായി വികസിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അവ ഒരു മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ, ഒരു സുപ്രധാന പഠനമായി ഇതു മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ, സാങ്കേതിക വിദ്യയ്ക്ക് വ്യക്തതയോടെ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ വാക്‌സിന്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതെല്ലാം ചെയ്യുന്നുണ്ടെന്നും ഇത് രോഗത്തിനെതിരായ ഞങ്ങളുടെ പോരാട്ടത്തിലെ ഒരു സന്തോഷവാര്‍ത്ത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്ന കാര്യത്തില്‍ ലോകമെമ്പാടും ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം കുറച്ച് സമയം വരെ വാക്‌സിനുകള്‍ വ്യാപകമായി ഉപയോഗിക്കില്ലെന്ന് സര്‍ പാട്രിക് വാലന്‍സ് പറഞ്ഞു. ഒരു വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോള്‍ ഊഹിക്കാന്‍ സാധിക്കില്ലെന്നു ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നടപടികളില്‍ നിന്നും ജനങ്ങളെ മുക്തമാക്കുന്നതിനുള്ള വാക്‌സിനാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ നന്നായി പുരോഗമിക്കുന്നുവെന്നും രോഗപ്രതിരോധ ശേഷി ഉളവാക്കുന്ന വാക്‌സിനുകള്‍ അവയുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാക്‌സിനുകള്‍ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി വസന്തകാലം വരെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം വരെയോ കാത്തിരിക്കേണ്ടി വരാം. നമുക്ക് എത്രത്തോളം ഡോസുകള്‍ വേണ്ടി വരുമെന്നുള്ളതും അവ ഉപയോഗിക്കുന്നതിനെ കുറിച്ച് മതിയായ ധാരണയും അപ്പോഴേക്കും ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category