1 GBP = 98.30 INR                       

BREAKING NEWS

ഇന്നലെ മാത്രം 23,000 പുതിയ രോഗികള്‍; ക്രിസ്മസ് ആഘോഷിക്കാന്‍ ഒരുമിച്ചാല്‍ കൂട്ടത്തോടെ ചത്തൊടുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍: വിന്റര്‍ തുടങ്ങിയതോടെ മരണഭീതിയും

Britishmalayali
kz´wteJI³

ക്രിസ്മസ് ആഘോഷത്തിനായി ജനങ്ങള്‍ ഒത്തുകൂടിയാല്‍ വൈറസ് പിടിപെട്ടു മരിക്കുമെന്ന പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ മുന്നറിയിപ്പിനു പിന്നാലെ ബ്രിട്ടനില്‍ ഇന്നലെ 23,012 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 2482 കേസുകള്‍ അധികമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല, കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച 174 പേരുടെ മരണവും ബ്രിട്ടനില്‍ ഉണ്ടായി. സ്‌കോട്‌ലന്റിലെയും വെയില്‍സിലേയും നോര്‍ത്തേണ്‍ അയര്‍ലന്റിലേയും കണക്കുകള്‍ കൂടി ചേര്‍ത്ത് വെള്ളിയാഴ്ച ഇത് 224 ആയിരുന്നു. ഇംഗ്ലണ്ടില്‍ മാത്രം 141 പേരാണ് മരിച്ചത്.

വീടുകളില്‍ ഒത്തുചേരുന്നതു സംബന്ധിച്ച് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ സ്‌കൂളുകളടക്കം അടച്ചു പൂട്ടിയുള്ള മാര്‍ച്ച് മാസക്കാലത്തെ ലോക്ക്ഡൗണിലേക്ക് രാജ്യത്തിന് പോവേണ്ടി വരുമെന്നും പ്രൊഫസര്‍ ഫെര്‍ഗൂസണ്‍ വ്യക്തമാക്കി. മാത്രമല്ല, ക്രിസ്മസും ന്യൂഇയറും അടക്കമുള്ള ആഘോഷക്കാലം കൂടി വരാനിരിക്കേ ഇത് ഏറെ നിര്‍ണായകമായ ഒരു രാഷ്ട്രീയ തീരുമാനം എടുക്കുന്നതിനുള്ള സന്ദര്‍ഭം കൂടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഘോഷക്കാലം വരുന്നതിനാല്‍ തന്നെ, ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ രോഗവ്യാപനം അതിശക്തമാകുമെന്നും നിരവധി പേര്‍ മരണത്തിനു കീഴടങ്ങുമെന്നും ബിബിസി റേഡിയോ 4നു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അതിന്റെ വിലയും മെച്ചവും വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസ് ആഘോഷത്തിനായി കുടുംബങ്ങള്‍ക്ക് ഒത്തുചേരുവാനുള്ള സാധ്യതയും ആലോചിച്ചിരുന്നു. എന്നാല്‍ ഇത് സാധാരണപോലെ ആകില്ലെന്ന് ഒരു മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടുകളിലുള്ളവര്‍ കൂടിക്കലരുന്നത് കൃത്യമായി നിയന്ത്രിക്കുവാന്‍ സാധിക്കണം. എന്നാല്‍ ഇതുവരേയ്ക്കും അതു കൃത്യമായി പാലിക്കുന്നതു കാണുവാന്‍ സാധിച്ചിട്ടില്ലെന്ന് പ്രൊഫസര്‍ ഫെര്‍ഗൂസണ്‍ കൂട്ടിച്ചേര്‍ത്തു. 

വെള്ളിയാഴ്ച യുകെയില്‍ 20,530 രോഗികളെയും 224 പേരുടെ മരണവുമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആരോഗ്യവകുപ്പില്‍ നിന്നുള്ള 150 കൊറോണ വൈറസ് ബാധിതര്‍ക്കൊപ്പം 16,171 കേസുകള്‍ കൂടി രേഖപ്പെടുത്തിയിരുന്നു. ലബോറട്ടറികളിലെ ടെസ്റ്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസം കാരണം വാരാന്ത്യത്തില്‍ കണക്കുകള്‍ കുറവായിരിക്കുമെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. 

അതേസമയം, വിന്റര്‍ സീസണിന്റെ തുടക്കത്തോടെ അടിയന്തിരമായ ചില മാറ്റങ്ങള്‍ ആരോഗ്യ മേഖലയില്‍ വേണമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ മുന്‍ പ്രസിഡന്റ് ഡോ. നിക്ക് സ്‌ക്രിവന്‍ മുന്നറിയിപ്പു നല്‍കുന്നു. വിന്റര്‍ സീസണില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടു വന്നില്ലെങ്കില്‍ നിരവധി പേരെ മരണത്തിലേക്കു തള്ളിവിടാന്‍ അതു കാരണമായേക്കും. അടിയന്തിരമല്ലാത്ത ആരോഗ്യ പ്രവര്‍ത്തനങ്ങളും ചികിത്സകളും മാറ്റിവെക്കുകയാണ് വേണ്ടത്. ചെസ്റ്റര്‍ഫീല്‍ഡ്, നോര്‍ത്താംപ്ടണ്‍, ന്യൂകാസില്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ അടിയന്തിരമല്ലാത്ത ചില പ്രവര്‍ത്തനങ്ങളെങ്കിലും നീട്ടിവെക്കുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. റോതര്‍ഹാം, ലിവര്‍പൂള്‍, ബ്രാഡ്ഫോര്‍ഡ്, പ്ലീമൗത്ത് എന്നിവയും സമാനമായ നടപടികള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

രോഗികള്‍ക്ക് നേരത്തെ നല്‍കുവാന്‍ തീരുമാനിച്ചിരുന്ന ചികിത്സകള്‍ പരിമിതപ്പെടുത്തുകയല്ലാതെ ട്രസ്റ്റുകള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ (ബിഎംഎ) ആശുപത്രി കണ്‍സള്‍ട്ടന്റ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. റോബ് ഹാര്‍വുഡ് പറഞ്ഞു. വിന്റര്‍ സീസണ്‍ കടന്നു വരുമ്പോള്‍, പല ട്രസ്റ്റുകള്‍ക്കും അവരുടെ സേവനങ്ങള്‍ നിയന്ത്രിക്കുന്നത് തുടരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരിക്കാം, ഇത് സ്റ്റാഫുകള്‍ക്കും രോഗികള്‍ക്കും ആശങ്കയുണ്ടാക്കുവാനും ബാക്ക്ലോഗുകള്‍ വര്‍ദ്ധിക്കുവാനും ആരോഗ്യസ്ഥിതി വഷളാക്കുവാനും കാരണമാകുകയും ചെയ്യുമെന്നും അദ്ദേഹം ദി ഗാര്‍ഡിയനോട് പറഞ്ഞു.

കോവിഡ് വ്യാപനവും വിന്റര്‍ സീസണും ഒരുമിച്ച് വരുന്നതിനാല്‍ തന്നെ ആരോഗ്യ സേവന മേഖലയിലെ മാറ്റങ്ങള്‍ അനിവാര്യമാണെന്നു കരുതുന്നതായും പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിച്ച സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ മുന്‍ പ്രസിഡന്റും കണ്‍സള്‍ട്ടന്റ് ഫിസിഷ്യനുമായ ഡോ. നിക്ക് സ്‌ക്രിവന്‍ കൂട്ടിച്ചേര്‍ത്തു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category