1 GBP = 98.30 INR                       

BREAKING NEWS

നിങ്ങള്‍ക്കും ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിയില്‍ ജോലി ചെയ്യാം; ക്ലര്‍ക്കും അഡ്മിനിസ്ട്രേറ്ററും കമ്പ്യുട്ടര്‍ പ്രോഗ്രാമറും അടക്കമുള്ള ഒഴിവുകള്‍; അവസരം നഷ്ടപ്പെടുത്തേണ്ട

Britishmalayali
kz´wteJI³

ലണ്ടന്‍: യുകെയില്‍ ജീവിക്കുന്ന ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ജോലികളില്‍ ഒന്ന് തന്നെയാണ് ഇന്ത്യന്‍ എമ്പസ്സിയിലെ ജോലി. നാട്ടുകാര്‍ക്ക് സഹായം ചെയ്യാം എന്നു മാത്രമല്ല, രാജ്യത്തിന്റെ മാറ്റങ്ങളില്‍ പങ്കെടുക്കുകയും ആവാം. പ്രധാന തസ്തികകള്‍ എല്ലാം ഇന്ത്യയില്‍ നിന്നുള്ള ഐ എഫ് എസ് ഉദ്യോഗസ്ഥര്‍ക്കാണെങ്കില്‍ ഓഫീസില്‍ മറ്റു ജോലികള്‍ ഇവിടുള്ളവര്‍ക്കാണ് ലഭിക്കുക. ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കില്‍ കൂടി ജോലിക്ക് തടസ്സമില്ല.

സീനിയര്‍ സിസ്റ്റം അനാലിസ്റ്റ്, അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍, ജൂനിയര്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോള്‍ ഒഴിവുകളുള്ളത്. ഹൈക്കമ്മീഷന്‍ വെബ്സൈറ്റിലൂടെയാണ് ഈ ഒഴിവുകള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.വിവിധ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതയും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.

സീനിയര്‍ സിസ്റ്റം അനാലിസ്റ്റ്
എഞ്ചിനീയറിംഗ്/ ടെക്നോളജിയില്‍ ബാച്ചിലര്‍ ഡിഗ്രി (ബി ടെക്/ ബി ഇ) ആണ് ഈ തസ്തികയിലേക്ക് വേണ്ട അടിസ്ഥാന യോഗ്യത. കൂടാതെ കമ്പ്യുട്ടര്‍ സോഫ്റ്റ്വയര്‍ / ഹാര്‍ഡ്വെയര്‍ മേഖലയില്‍ 3 മുതല്‍ 5 വര്‍ഷം വരെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. ഹൈക്കമ്മീഷന്റെ നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പരിപാലിക്കുകയും ഹാര്‍ഡ്വെയര്‍/ സോഫ്റ്റ്വെയര്‍ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയുമാണ് ഈ തസ്തികയില്‍ ഉള്ളവരുടെ ഉത്തരവാദിത്തം.

ഇതിനായി നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ പരിശോധിക്കുവാനും വൈബ്സൈറ്റുകളുടെ ട്രേസ് റൂട്ടുകള്‍ ജനറേറ്റ് ചെയ്യുവാനുമുള്ള കഴിവ് ഉണ്ടായിരിക്കണം. നെറ്റ്വര്‍ക്ക്/ സോഫ്റ്റ്വെയര്‍, ഡാറ്റാബേസ് എന്നിവയിലെ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള അറിവ് ആവശ്യമാണ്. വിന്‍ഡോസ്, ഫെഡോറ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ റിമോട്ട് ഡെസ്‌ക്ടോപ് കണക്ഷന്‍ ഉപയോഗിച്ച് കോണ്‍ഫിഗര്‍ ചെയ്യുക, സെര്‍വറുകളുടെ ദൈനം ദിന പരിപാലനം (ഓണ്‍/ ഓഫ്പ്രക്രിയകള്‍), ഡാറ്റാ ബാക്ക്അപ്, എന്നിവയും ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടും.

റെഡ്ഹാറ്റ് ലൈനസ് ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോം, കൊബോള്‍ എന്നിവയിലുള്ള അറിവ് അത്യാവശ്യമാണ്. അതുപോലെ ഡാറ്റാബേസ്/ എസ് ക്യൂ എല്‍ ക്വെറി എന്നിവയിലും അറിവുണ്ടായിരിക്കണം. ഈമെയില്‍ അക്കൗണ്ട് പ്രൊഫൈല്‍/ ഐ എം എ പി/ പി ഒ പി എന്നിവയും ഔട്ട്ലുക്ക്, തണ്ടര്‍ ബേഡ്, വിന്‍ഡോസ് ലൈവ് മെയില്‍ എന്നിവയും ക്രമീകരിക്കാന്‍ അറിഞ്ഞിരിക്കണം. വൈവിധ്യമാര്‍ന്ന പ്രൊജക്ടുകളില്‍ ഒറ്റക്കും കൂട്ടമായും ജോലി ചെയ്യുവാനുള്ള കഴിവ് ഉണ്ടായിരിക്കണം.

അഡ്മിന്‍ ഓഫീസര്‍
കമ്പ്യുട്ടര്‍ ആപ്ലിക്കേഷനുകളില്‍ അവഗാഹം ഉള്ള ബിരുദധാരികളേയാണ് ഈ തസ്തികയിലേക്ക് ആവശ്യം. ടൈപ്പിംഗ് അറിഞ്ഞിരിക്കണം എന്നു മാത്രമല്ല, ഇംഗ്ലീഷ് സുഗമമായി സംസാരിക്കാനും എഴുതാനും കഴിവുണ്ടാകണം. അഡ്മിനിസ്ട്രേഷന്‍/ ഫിനാന്‍സ് എന്നീ മേഖലകളില്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ജോലിചെയ്ത് കുറഞ്ഞത് 3 വര്‍ഷത്തെ അനുഭവ പരിചയമെങ്കിലും ഉണ്ടായിരിക്കണം. ഈവന്റ് മാനേജ്മെന്റ്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള അനുഭവസമ്പത്തും മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകള്‍ അറിയാവുന്നതും കൂടുതല്‍ അഭികാമ്യമായിരിക്കും. ഇതേ തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ക്ലര്‍ക്ക്/ ജൂനിയര്‍ അസിസ്റ്റന്റ്
ഇംഗ്ലീഷില്‍ അവഗാഹവും, കമ്പ്യുട്ടര്‍ പ്രോഗ്രാമുകളില്‍ അറിവും ഉള്ള ബിരുദധാരികളേയാണ് ഈ തസ്തികയിലേക്ക് ആവശ്യം. മുന്‍പരിചയമുള്ള, കമ്പ്യുട്ടറില്‍ ടൈപ്പിംഗ് നന്നായി അറിയാവുന്നവര്‍ക്ക് മുന്‍ഗണന്‍. മറ്റ് ഇന്ത്യന്‍ ഭാഷകളിലെ അവഗാഹം കൂടുതല്‍ അഭികാമ്യമായിരിക്കും. ടെലെഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുക, ടൈംപ്പിംഗ് വര്‍ക്ക്, ഫയല്‍ മാനേജ്മെന്റ് എന്നിവ ഉള്‍പ്പടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് ക്ലെറിക്കല്‍ ചുമതലയായിരിക്കും ഈ തസ്തികയില്‍.

ഇതില്‍ ഏത് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കും, അവര്‍ ബ്രിട്ടീഷ് പൗരന്മാര്‍ അല്ലെങ്കില്‍, യുകെയില്‍ ദീര്‍ഘ നാള്‍ ജോലി ചെയ്യുവാനുള്ള വര്‍ക്ക് പെര്‍മിറ്റ്/ വിസ എന്നിവ ആവശ്യമാണ്. അപേക്ഷയോടൊപ്പം പാസ്സ്പോര്‍ട്ട്/ വിസ/ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ കോപ്പികള്‍ സമര്‍പ്പിക്കേണ്ടതാണ് ഇംഗ്ലീഷ് ഭാസ, ജനറല്‍ ആപ്റ്റിറ്റിയുഡ്/ നോളഡ്ജ് എന്നിവയിലുള്ള എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. എഴുത്തു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികളെ കമ്പ്യുട്ടര്‍ സ്‌കില്‍ ടെസ്റ്റിനും അതിനു ശേഷം അഭിമുഖത്തിനും വിളിക്കും. അതിനു ശേഷമായിരിക്കും നിയമനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category