1 GBP = 98.50INR                       

BREAKING NEWS

പിആര്‍ ലഭിക്കാനുള്ള മിനിമം സാലറി 35800ല്‍ നിന്നും ഒറ്റയടിയ്ക്ക് 25,600 പൗണ്ടായി കുറച്ചു പ്രീതി പട്ടേല്‍; സ്‌കില്‍ഡ് വിസയില്‍ യുകെയില്‍ എത്തുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസം; നെറ്റ് ഇമിഗ്രേഷന്‍ 3,26,000 ആയി ഉയര്‍ന്നതു സ്റ്റുഡന്റ് വിസയില്‍ അനേകര്‍ എത്തിതുടങ്ങിയതോടെ: ഡിസംബര്‍ ഒന്നിനു തുടങ്ങുന്ന ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ മലയാളികള്‍ക്കു ഗുണമാകുന്നതിങ്ങനെ

Britishmalayali
kz´wteJI³

യുകെയിലേക്ക് കുടിയേറുന്ന സ്‌കില്‍ഡ് തൊഴിലാളികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി ബോറിസ് ജോണ്‍സണ്‍. ഇവര്‍ക്കു പിആര്‍ ലഭിക്കാനുള്ള മിനിമം സാലറി 35,800ല്‍ നിന്നും ഒറ്റയടിയ്ക്ക് 25,600 പൗണ്ടായി കുറച്ചു കൊണ്ടുള്ള നടപടി ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് പുറത്തു വിട്ടത്. ഒറ്റയടിയ്ക്ക് പതിനായിരത്തോളം പൗണ്ടിന്റെ കുറവാണ് മിനിമം സാലറിയില്‍ വരുത്തിയത്. തെരേസ മേയുടെ സര്‍ക്കാര്‍ മുന്നോട്ട് വച്ച ലക്ഷ്യം ഇല്ലാതാക്കുന്ന ഈ പദ്ധതി 507 പേജുള്ള റൂള്‍ബുക്കില്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

പുതിയ നിര്‍ദ്ദേശപ്രകാരം, വിദഗ്ധരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് യാതൊരു സമയ നിയന്ത്രണവുമില്ലാതെ യുകെയില്‍ തുടരാന്‍ ആവശ്യമായ പരിധി അടിസ്ഥാന ശമ്പളം 25,600 പൗണ്ടായി കുറയും. ഓസ്ട്രേലിയന്‍ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സംവിധാനം പിന്തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ ഈ പദ്ധതി പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, മറ്റു നിരവധി ഘടകങ്ങളോടൊപ്പം വരുമാനം കണക്കിലെടുക്കുകയും ചെയ്തു. അടുത്ത വര്‍ഷം ജനുവരി മുതല്‍ പുതിയ പദ്ധതി പ്രാബല്യത്തില്‍ വരികയും ചെയ്യും.

ഹോം ഓഫീസ് സ്ഥിരീകരിച്ച് ഡിസംബര്‍ ഒന്നു മുതല്‍ അവതരിപ്പിക്കുന്ന ഈ നീക്കം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയും കണ്ടെത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് സഹായമാകുന്ന ഈ പദ്ധതി അവരുമായി സജീവമായ ഇടപെടലുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്നതാണെന്നു പ്രോജക്ടിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റോബ് മക്‌നീല്‍ ദ ടെലിഗ്രാഫിനോട് പറഞ്ഞു. 

അതേസമയം, ഈ നടപടി അതിക്രൂരമാണെന്നാണ് മൈഗ്രേഷന്‍ വാച്ച് യുകെയുടെ ചെയര്‍മാന്‍ ആല്‍പ് മെഹ്മെത് വിശേഷിപ്പിച്ചത്. കാരണം, ഇതു പോലുള്ള സുപ്രധാനമായ മാറ്റങ്ങള്‍ കൂടുതല്‍ വ്യക്തതകളും വിവരങ്ങളും ഇല്ലാതെ പ്രഖ്യാപിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടു മുന്‍പു വരെ 2016ലെ ബ്രക്‌സിറ്റ് റഫറണ്ടത്തിന് ശേഷം യുകെയിലേക്കുള്ള നെറ്റ് ഇമിഗ്രേഷന്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതായി ഓഗസ്റ്റില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. പ്രത്യേകിച്ചും തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്ന്. മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 313,000 ആളുകള്‍ യുകെയില്‍ പ്രവേശിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) അറിയിച്ചു. 2019 മാര്‍ച്ചില്‍ ഏകദേശം 92,000ത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത്, സ്റ്റുഡന്റ് വിസക്കാര്‍ വന്‍തോതില്‍ എത്തിയതോടെ നെറ്റ് ഇമിഗ്രേഷന്‍ 326,000 ആയി ഉയരുകയായിരുന്നു.

എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ധാരാളം ആളുകള്‍ യുകെയില്‍ പ്രവേശിക്കുന്നതില്‍ കുറവു വരികയും നിരവധി പേര്‍ പുറത്തേക്കു പോകുന്നതും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 715,000 പേര്‍ യുകെയിലേക്ക് വന്നപ്പോള്‍ 403,000 പേര്‍ യുകെ വിട്ടുപോയതായി ഒഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അടുത്ത മാസങ്ങളില്‍ ചാനല്‍ മുറിച്ചുകടക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് നേരിടുകയെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറയുന്നു. ഔട്ട്സോഴ്സിംഗ് കരാര്‍ പ്രകാരം നാലു ബില്യണ്‍ പൗണ്ട് ചെലവിട്ട് ഫോര്‍-സ്റ്റാര്‍ താമസസൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി 90 ഓളം ഹോട്ടലുകളാണ് കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ ഹോം ഓഫീസ് ഉപയോഗിക്കുന്നത്.

ഈ വര്‍ഷം ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഓഗസ്റ്റില്‍ മാത്രം 1,500 ഓളം പേര്‍ ചെറിയ ബോട്ടുകളിലും ഡിംഗികളിലുമായി ബ്രിട്ടനില്‍ എത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ യുകെയില്‍ 32,000 ത്തിലധികം അഭയാര്‍ത്ഥി അപേക്ഷകള്‍ ഉണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category