1 GBP = 98.30 INR                       

BREAKING NEWS

ഡ്രോണ്‍ പറപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തി നുഴഞ്ഞു കയറ്റത്തിന് ശ്രമം; ലഡാക്കില്‍ ചൈനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ നിയന്ത്രണ രേഖയില്‍ പാക് യുദ്ധതന്ത്രങ്ങള്‍ പലത്; അതീവ ജാഗ്രതയില്‍ നീക്കങ്ങള്‍ തകര്‍ത്ത് സൈന്യം; നേപ്പാളിലെ കൈയേറ്റങ്ങള്‍ ഇന്ത്യയ്ക്കുള്ള സൂചനയായി കണ്ട് രഹസ്യാന്വേഷണ ഏജന്‍സികളും; അതിര്‍ത്തിയില്‍ അനിശ്ചിതത്വം തന്നെ

Britishmalayali
kz´wteJI³

ശ്രീനഗര്‍: ചൈനയെ സഹായിക്കാന്‍ പാക്കിസ്ഥാനും ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുമെന്ന വിലയിരുത്തലില്‍ അതിര്‍ത്തിയില്‍ ഉടനീളം ആതീവ ജാഗ്രത. ലഡാക്കില്‍ ഇന്ത്യ മതിയായ കരുതല്‍ എടുക്കുന്നുണ്ട്. ചൈനീസ് പ്രകോപനത്തിന്‍ തക്കതായ മറുപടി നല്‍കാനാണ് തീരുമാനം. ഇതിനിടെയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ക്വാഡ്‌കോപ്റ്റര്‍ (ഡ്രോണിന് സമാനമായ പൈലറ്റില്ലാ ഹെലിക്കോപ്റ്റര്‍) ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് എത്തിയത്. ഇതിനെ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു.

ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് ക്വാഡ്‌കോപ്റ്റര്‍ വീഴ്ത്തിയതെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു. അതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഡിജെഐ നിര്‍മ്മിച്ച മാവിക് 2 പ്രോ മോഡല്‍ ക്വാഡ്‌കോപ്റ്ററാണ് താഴ്ന്നു പറക്കുന്നതിനിടെ വെടിവച്ചിട്ടത്. പാക് ഭീകരരും ബോര്‍ഡര്‍ ആക്ഷന്‍ ടീമും നുഴഞ്ഞുകയറാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണിത്. ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ ചോര്‍ത്തി നുഴഞ്ഞു കയറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. കാശ്മീരില്‍ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ പോകുന്നതിന് മുമ്പ് സംഘര്‍ഷമുണ്ടാക്കുകയാണ് ലക്ഷ്യം.

മഞ്ഞുവീഴ്ചയ്ക്ക് മുമ്പ് പരമാവധി നുഴഞ്ഞുകയറ്റയം നടത്താനാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ശ്രമം. നിരന്തര ശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയാണ്. ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ലഡാക്കിലെ പ്രശ്നങ്ങള്‍ക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ഇത് മാറ്റി കാശ്മീരിലേക്ക് ശ്രദ്ധ എത്തിച്ച് ചൈനയുടെ അതിര്‍ത്തി പിടിച്ചെടുക്കല്‍ തന്ത്രത്തിന് കരുത്ത് പകരാനാണ് ഈ നീക്കങ്ങള്‍. അതുകൊണ്ട് കാശ്മീരിലെ നിയന്ത്ര രേഖയിലും ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിലയുറപ്പിക്കുന്നത്.

നേപ്പാളിന്റെ വിവിധ പ്രദേശങ്ങള്‍ ചൈന അനധികൃതമായി കയ്യേറിയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍. അതിര്‍ത്തിയിലെ ഏഴ് ജില്ലകളിലേക്ക് കയ്യേറ്റം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നതെന്ന് ഐഎഎന്‍എസ് (ഇന്റോ ഏഷ്യന്‍ ന്യൂസ് സര്‍വ്വീസ്) റിപ്പോര്‍ട്ട് ചെയ്യുന്നു. ''ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി)ക്ക് കയ്യേറ്റം വ്യാപിപ്പിക്കാന്‍ നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) സഹായം നല്‍കാന്‍ തുടങ്ങിതോടെ സാഹചര്യം മോശമായിരിക്കുകയാണ്'' ഒരു ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

നേപ്പാള്‍ സര്‍വ്വെ വിഭാഗമാണ് ചൈനയ്ക്ക് കയ്യേറ്റത്തിന് പച്ചക്കൊടി കാണിക്കുന്നത്. ദൊലാഖ, ഗോര്‍ഖ, ദര്‍ച്ചുല, ഹുംല, സിന്ദുപാല്‍ചൗക്ക്, ശംഖുവസഭ, റസുവ എന്നീ ജില്ലകളിലെ ഭൂമിയാണ് അനധികൃതമായി കയ്യേറിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേപ്പാളിന്റേതായിരുന്ന വീടുകള്‍ ഇപ്പോള്‍ ചൈനയുടെ ഭൂപ്രദേശ പരിധിയിലാണ്. ചൈന ഭൂമി കയ്യേറിയ വിവിധ സംഭവങ്ങള്‍ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുമായി നേപ്പാള്‍ കാര്‍ഷിക മന്ത്രാലയം രംഗത്തെത്തിയിരുന്നു. നാല് ജില്ലകളിലായി 11 പ്രദേശങ്ങള്‍ ചൈന കയ്യടക്കിയെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യയേയും ആശങ്കപ്പെടുത്തുന്നതാണ്. ഇതിനൊപ്പമാണ് പാക്കിസ്ഥാനും പ്രകോപനം തുടരുന്നത്.

നേപ്പാളിലെ ഓരോ ജില്ലയിലും 15000 മീറ്ററോളം ഭൂമി അധീനതയില്‍ ആക്കിയിട്ടുണ്ട്. ചൈനയുടെ കയ്യടക്കല്‍ നയം നേപ്പാള്‍ അനുവദിച്ചു കൊടുക്കുകയാണെങ്കില്‍ അന്തരീക്ഷം വളരെ കലുഷിതമാകാമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെ.പി ശര്‍മ്മ ഒലി പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതിന് മുന്‍പ് ചൈന നടത്തിയ അതിര്‍ത്തി കയ്യേറ്റങ്ങളെക്കുറിച്ച് നേപ്പാള്‍ സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈന കയ്യേറുന്നതായി വ്യക്തമാക്കി നേപ്പാള്‍ കാര്‍ഷിക മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ കയ്യേറ്റം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ അതിര്‍ത്തിയില്‍ സേന പിന്മാറ്റത്തിന് ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ അതിശക്തമായ നിലപാട് എടുത്തിരുന്നു. ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് തള്ളിയത്. ഇതിനിടെ യുദ്ധകപ്പലുകള്‍ തകര്‍ക്കാനുള്ള മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് നാവികസേന വ്യക്തമാക്കി. ശത്രുവിന്റെ കപ്പലുകള്‍ തുറക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. നാവികസേനയുടെ ചെറിയ യുദ്ധകപ്പലില്‍ നിന്ന് പറന്ന മിസൈല്‍ ലക്ഷ്യം കൃത്യമായി കണ്ടു. യുദ്ധടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള നാഗ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിനു പിന്നാലെയാണിത്.

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് മാറ്റമില്ലാത്തപ്പോഴാണ് സേനകള്‍ ഈ തയ്യാറെടുപ്പുകള്‍ തുടരുന്നത്. നിയന്ത്രണ രേഖയ്ക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യന്‍ സേന വലിയ തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും ഇവിടെ എത്തിച്ചിരുന്നു. ആദ്യം ഈ ആയുധങ്ങള്‍ പിന്‍വലിക്കുക എന്ന ചൈനീസ് നിര്‍ദ്ദേശം തള്ളിയാണ് സമ്പൂര്‍ണ്ണ പിന്മാറ്റം എന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വച്ചത്. ആയുധങ്ങള്‍ പിന്‍വലിച്ച ശേഷം അതിര്‍ത്തിയിലേക്ക് ഇന്ത്യയെക്കാള്‍ വേഗത്തില്‍ തിരിച്ച് എത്തിക്കാനുള്ള സംവിധാനം രഹസ്യമായി ചൈന ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്രപിന്മാറ്റം മാത്രമേ സാധ്യമുള്ളു എന്ന നിലപാട് ഇന്ത്യ സ്വീകരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category