1 GBP = 98.30 INR                       

BREAKING NEWS

ഭര്‍ത്താവ് മരിച്ച് മൂന്നാം നാള്‍ 'കോബ്രയെ' കെട്ടുമെന്ന് പറഞ്ഞ മരുമകള്‍; അച്ഛന് അമ്മ പാല്‍ കൊടുത്തുവെന്ന ഇളയ മകന്റെ മൊഴി അതിനിര്‍ണ്ണായകം; ബിജുവിനെ കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്നുള്ള കൂടത്തായി മോഡല്‍ ഗൂഢാലോചനയോ? നന്തന്‍കോട്ടെ കരിമൂര്‍ഖന്‍ വീണ്ടും ചര്‍ച്ചകളില്‍

Britishmalayali
kz´wteJI³

തൊടുപുഴ: കൂടത്തായിയിലെ കൊലപാതകങ്ങള്‍ കേട്ട് ഞെട്ടിയ മലയാളിയെ തേടി പുതിയൊരു അന്വേഷണം. തൊടുപുഴയില്‍ ഏഴുവയസുകാരനെ ഭിത്തിയില്‍ തലയടിച്ചു കൊന്ന കേസില്‍ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുകയാണ്.

ബിജു ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നായിരുന്നു നിഗമനം. എന്നാല്‍ ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാന്‍ പാല്‍ നല്‍കിയിരുന്നതായുള്ള ഇളയകുട്ടിയുടെ മൊഴിയാണ് സംശയം ബലപ്പെടുത്തിയത്. അരുണിന്റെ നിര്‍ദ്ദേശപ്രകാരം പാലില്‍ വിഷം കലര്‍ത്തിയിരുന്നോ എന്നാണ് സംശയം. ഇതില്‍ തെളിവ് കിട്ടിയാല്‍ അത് കൂടത്തായിക്ക് സമാനമായ മറ്റൊരു കൊലപാതകമായി മാറും. ബിജുവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരുന്നത്. 

ഇതോടെ തൊടുപുഴയില്‍ രണ്ടു വര്‍ഷം മുന്‍പ് ദാരുണമായി കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്‍ ബിജുവിന്റെ കുഴിമാടത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ബിജു മരിച്ച് മാസങ്ങള്‍ക്കകം ഭാര്യ അഞ്ജന രണ്ടു കുട്ടികളോടൊപ്പം കാമുകനായ അരുണ്‍ ആനന്ദിനൊപ്പം പോവുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് ഏഴുവയസുകാരനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് അരുണ്‍ കൊലപ്പെടുത്തിയത്. കേസില്‍ നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. രാസപരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച് കൊന്ന അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളിയായിരുന്നു. ഫെഡറല്‍ ബാങ്കിലെ നല്ല ജോലിയും ഇയാള്‍ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായിരുന്നു. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. നന്ദന്‍കോടുകാരനായ ഇയാളുടെ ജേഷ്ഠന്‍ സൈന്യത്തില്‍ ലെഫ്റ്റന്റ് കേണലായിരുന്നു. ഫെഡറല്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയവിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂള്‍ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്. അതിന് ശേഷം ഇയാള്‍ പല വഴിക്ക് നീങ്ങി.

തൊടുപുഴയില്‍ മരിച്ച കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹത വീട്ടുകാര്‍ കണ്ടിരുന്നു. അരുണ്‍ ആനന്ദും അക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മയും അടുത്തതിനെ ചൊല്ലിയാണ് അഭ്യൂഹങ്ങള്‍. നല്ല ആരോഗ്യമുണ്ടായിരുന്ന മകന് എങ്ങനെ ഹൃദയാഘാതം വന്നുവെന്ന് വീട്ടുകാര്‍ക്ക് ഇനിയും എത്തും പിടിയുമില്ല. മകന്‍ മരിച്ച് മൂന്നാം നാള്‍ മരുമകള്‍ക്ക് അരുണിനെ കെട്ടണമെന്ന ആഗ്രഹമുണ്ടായതിലും പിടിത്തമില്ല. എന്നാല്‍ ഭര്‍ത്താവ് മരിച്ച ശേഷമാണ് താന്‍ അരുണുമായി അടുത്തതെന്നാണ് പൊലീസിന് യുവതി നല്‍കിയ മൊഴി. മകന്‍ ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകള്‍ ആവശ്യപ്പെട്ടതായി കുട്ടിയുടെ മുത്തച്ഛനായ് തിരുവനന്തപുരം സ്വദേശി പറഞ്ഞു. 2018 മെയ് 23നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടില്‍ വച്ചാണ് മകന്‍ മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്നു തന്നെ അരുണ്‍ ആനന്ദ് വീട്ടിലെത്തി. മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ തന്നോട് പറഞ്ഞതായി കുട്ടിയുടെ മുത്തച്ഛന്‍ പറയുന്നു.

''ബിജുവിനോട് അരുണ്‍ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വര്‍ഷം മുന്‍പു അരുണും ബിജുവും വഴക്കിട്ടിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ''ബിജുവിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ ഞങ്ങളോട് സംസാരിച്ചു. വര്‍ക്ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നു എന്നും വര്‍ക്ഷോപ്പില്‍ നിന്നു നല്ല വരുമാനമുണ്ടെന്നും പറഞ്ഞു. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു മകന്‍.'' അരുണ്‍ എങ്ങനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. അരുണ്‍ ആനന്ദ് തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ അടുപ്പക്കാരനെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അരുണ്‍ കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്നും പോലസ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ കോബ്ര എന്ന വിളിപ്പേരിലായിരുന്നു അരുണ്‍ അറിയപ്പെട്ടിരുന്നത്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ സ്ത്രീകളോടും കുട്ടികളോടും എന്തും കാണിക്കുന്ന പ്രകൃതക്കാരനാണ് അരുണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വാഹനത്തില്‍ സദാസമയവും മദ്യവും കഞ്ചാവും കൊണ്ടുനടക്കുകയും ചെയ്തിരുന്നു. വധശ്രമം, അടിപിടി, പണംതട്ടല്‍, ഭീഷണി തുടങ്ങിയ സംഭവങ്ങള്‍ പതിവാക്കിയിരുന്ന അരുണ്‍ ആനന്ദ് ശത്രുത തോന്നുന്നവരെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തിരവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ ഇഷ്ടതോഴനായിരുന്നു അരുണ്‍ ആനന്ദ്. മയക്കുമരുന്ന് മാഫിയക്കാരുടെ ഉറ്റത്തോഴനായി മാറുകയായിരുന്നു ഇയാള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category