1 GBP = 98.50INR                       

BREAKING NEWS

വാര്‍ണറും ബെയര്‍സ്റ്റോയും തകര്‍ത്താടിയപ്പോള്‍ പഞ്ചാബ് കരുതിയില്ല ഇങ്ങനെയൊരു ട്വിസ്റ്റ്; വാശിയോടെ പന്തെറിഞ്ഞപ്പോള്‍ പഞ്ചാബിന്റെ ചെറിയ സ്‌കോറും സൂപ്പര്‍ ത്രില്ലറായി; ഹൈദരാബാദിന് എതിരെ 12 റണ്‍സ് ജയം

Britishmalayali
kz´wteJI³

ദുബായ്: ചെറിയ സ്‌കോറും പ്രതിരോധിക്കാന്‍ പഠിക്കണം. കിങ്സ് ഇലവന്‍ പഞ്ചാബ് ഇന്ന് ആ പാഠമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന് പറഞ്ഞുകൊടുത്തത്. ക്രിസ് ജോര്‍ദ്ദാനാണ് വിജയത്തിലേക്കുള്ള ഹൈദരാബാദിന്റെ കുതിപ്പ് തടഞ്ഞത്. ജയിക്കാന്‍ 127 റണ്‍സ് മതിയായിരുന്നു. എന്നാല്‍, കാര്യങ്ങള്‍ വിചാരിച്ച പോലെ നീങ്ങിയില്ല. തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ വീണതോടെ, ഹൈദരാബാദ് സമ്മര്‍ദ്ദത്തിലായി. പഞ്ചാബിന് 12 റണ്‍സ് ജയം. ഇത് പഞ്ചാബിന്റെ തുടര്‍ച്ചയായ നാലാം ജയമാണ്. സകോര്‍: സണ്‍റൈസേഴ്സ്- 19.5 ഓവറില്‍ -114 കിങ്സ് ഇലവന്‍ പഞ്ചാബ്-20 ഓവറില്‍ 7 വിക്കറ്റിന് 126

ഓപ്പണിങ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍സ്റ്റോ കൂട്ട് കെട്ട് 56 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ഒഴുക്കിയത്. പിന്നീട് മനേഷ് പാണ്ഡ്യയ്ക്കും(15) വിജയ് ശങ്കറിനും(26) മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ഹൈദരാബാദിന്റെ വാലറ്റം ചീട്ട് കൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് പിന്നീട് അരങ്ങേറിയത്. അവസാന നാല് പേരെയും പൂജ്യത്തിന് പുറത്താക്കിയാണ് പഞ്ചാബ് വിജയം ഹൈദരാബാദില്‍നിന്നും പിടിച്ചുവാങ്ങിയത്. പഞ്ചാബിനായി അര്‍ഷദീപ് സിംഗും ക്രിസ് ജോര്‍ദാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് കിങ്സ് ഇലവന്‍ പഞ്ചാബ് സ്‌കോര്‍ ചെയ്തത്. കെ.എല്‍.രാഹുല്‍ ഉജ്ജ്വലമായി ഇന്നിങ്സ് തുടങ്ങി. പരിക്കേറ്റ് പുറത്തായ മായങ്ക് അഗര്‍വാളിന് പകരം ഓപ്പണറായി രാഹുലിനൊപ്പം ഇറങ്ങിയത് മന്‍ദീപ് സിങ്ങാണ്. ഇരുവരും ചേര്‍ന്ന് ഭേദപ്പെട്ട പ്രകടനമാണ് ആദ്യ വിക്കറ്റില്‍ കാഴ്ചവെച്ചത്. മന്‍ദീപ് സന്ദീപ് ശര്‍മയുടെ പന്തില്‍ പുറത്തായി. തുടര്‍ന്ന് വന്ന ക്രിസ് ഗെയില്‍ രാഹുലിന് മികച്ച പിന്തുണ കൊടുക്കുകയും ചെയ്തു. എന്നാല്‍, 10 ഓവറായപ്പോഴേക്കും റാഷിദ് ഖാന്‍ ആഞ്ഞടിച്ചതോടെ വിക്കറ്റുകള്‍ കടപുഴകി. പിന്നീട് രണ്ടാം പകുതിയില്‍ നിക്കോളാസ് പൂരാന്‍ മാത്രമാണ് (32) ഉത്തരവാദിത്തത്തോടെ കളിച്ചത്.

റാഷിദ് ഖാനും സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category