1 GBP = 102.10 INR                       

BREAKING NEWS

മുഹമ്മദ് യാസിന്‍ കണ്ടെത്തിയത് ബേബി മെമ്മോറിയലിനേയും മാണിയുടെ മരുമകനേയും വെട്ടിലാക്കുന്ന നിഗൂഡതകള്‍ എന്ന് ക്രൈം പത്രാധിപര്‍; ഐജി ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത് 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമെന്ന വസ്തുത; നേട്ടമുണ്ടാക്കുന്നത് ഇടനിലക്കാരും ആശുപത്രികളും; വൃക്ക തട്ടിപ്പില്‍ വീണ്ടും അന്വേഷണം എത്തുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവ മാഫിയ 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമായി നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിലേക്ക് വരെ അവയവം കൈമാറി. വൃക്കയ്ക്ക് വിലയായി നല്‍കിയിരുന്നത് 6 മുതല്‍ 12 ലക്ഷം രൂപ വരെ. പണമൊന്നും നല്‍കാതെ ദാതാക്കളെ കബളിപ്പിച്ചിട്ടുണ്ടന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ അവയവ കച്ചവടത്തേപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു. വിഷയത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ എസ്പിയുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇടനിലക്കാര്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് അവയവ മാഫിയയുമായുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം.

കേരളത്തില്‍ വന്‍തോതില്‍ നിയമവിരുദ്ധമായി വൃക്കവാണിഭ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് സര്‍ക്കാറിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടനിലക്കാരും പബ്ലിക് സേവകരും ഉള്‍പ്പെട്ട വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1994ലെ അവയവ കൈമാറ്റ നിയമമനുസരിച്ച് അന്വേഷണം നടത്തി ഇത്തരം മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് അദ്ദേഹം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ മാഫിയാ സംഘം നിയമങ്ങള്‍ ലംഘിച്ച് ധാരാളം ആളുകളെ വഞ്ചിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിനൊപ്പം നിരക്ഷരരും നിര്‍ധനരുമായ ദാതാക്കളെ ക്രൂര ചൂഷണത്തിന് വിധേയമാക്കിയുമാണ് അവയവ മാഫിയയുടെ പ്രവര്‍ത്തനം. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലെ അന്വേഷണത്തില്‍ ഇതിന് തെളിവുകള്‍ ലഭിച്ചു എന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി നടന്ന 35 അവയവ കൈമാറ്റങ്ങളെങ്കിലും നിയമവിരുദ്ധമായിട്ടാണെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ അവയവങ്ങള്‍ സ്വീകരിച്ചവരില്‍ മലയാളികള്‍ മാത്രമല്ല തമിഴ്നാട്ടുകാരുമുണ്ട്. സ്വീകരിക്കുന്നവരോടും ദാതാക്കളോടും വിലപറഞ്ഞ് ഉറപ്പിക്കുന്നത് ഏജന്റുമാരാണ്.

6 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് വൃക്ക ദാതാക്കള്‍ക്ക് ലഭിച്ചിരുന്നത്. അവയവ കൈമാറ്റത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരും നിര്‍ധനരുമായവരെയാണ് ഏജന്റുമാര്‍ സമീപിക്കുന്നത്. മുപ്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ദാതാക്കള്‍ക്കാണു ഡിമാന്റ്. അവര്‍ക്കാണു പണം കൂടുതല്‍ ലഭിക്കുന്നത്. തുശൂര്‍ കൊടുങ്ങല്ലൂരിലെ ഒരു കോളനിയില്‍നിന്നു മാത്രം അഞ്ചിലേറെ വൃക്കദാതാക്കളെ കണ്ടെത്തി. തൃശൂരും എറണാകുളവും ഉള്‍പ്പെടെ മധ്യകേരളത്തിലെ ജില്ലകളില്‍മാത്രം ദാതാക്കളെ കണ്ടെത്താനും ഇടപാട് ഉറപ്പിക്കാനുമായി പത്തിലേറെ ഏജന്റുമാരുണ്ട്. പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ സംഘങ്ങളുടെ ഭാഗമാണിവരെന്നാണു നിഗമനം. സംശയ നിഴലിലുള്ള കൈമാറ്റങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ച് അവയവ മാഫിയയുടെ കണ്ണികളിലെത്താനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം.

അതിനിടെ വൃക്കതട്ടിപ്പില്‍ ചില വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറും രംഗത്ത് എത്തി. ക്രൈം ദ്വൈവാരികയാണ് കേരളത്തില്‍ നടക്കുന്ന വൃക്കവാണിഭത്തെക്കുറിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിടുന്നത്. 2001ലാണ് ക്രൈം ഗ്രൂപ്പില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ക്രൈം സ്റ്റോറി ദിനപത്രത്തില്‍ ഒരു യുവതിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി എന്ന തലക്കെട്ടില്‍ ആറ് ദിവസത്തെ പരമ്പര പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ബേബി മെമോറിയല്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് നടന്ന വൃക്ക റാക്കറ്റില്‍ ഇടനിലക്കാരും ഡോക്ടര്‍മാരും ഹോസ്പ്പിറ്റല്‍ അധികൃതരും ഓതറൈസേഷന്‍ കമ്മിറ്റിയും ഉള്‍പ്പെട്ട വന്‍ മാഫിയ പ്രവര്‍ത്തിച്ചിരുന്നു എന്ന് മാത്രമല്ല ഇടുക്കിയിലെ പാവപ്പെട്ട ആദിവാസികളുടെ വൃക്ക തട്ടിയെടുക്കുന്നു എന്ന വാര്‍ത്തകൂടി പുറത്തു കൊണ്ടുവന്നിരുന്നുവെന്ന് ക്രൈം അവകാശപ്പെടുന്നു.

ഈ അന്വേഷണ പരമ്പരയില്‍ ഏറെ ഞെട്ടിച്ച സംഭവം ഈ കിഡ്‌നിറാക്കറ്റിന്റെ പ്രധാന സൂത്രധാരന്‍ മന്ത്രി കെഎം മാണിയുടെ മരുമകനും ബേബി മെമോറില്‍ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റുമായ ഡോക്ടര്‍ സുനില്‍ ജോര്‍ജാണ് എന്നതായിരുന്നു. ക്രൈം വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഉടനെ പലതരത്തിലുള്ള ഭീഷണികളും ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നും അല്ലാതെയും എനിക്കുണ്ടായി. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അപകീര്‍ത്തികരമാണെന്ന് പറഞ്ഞ് ബേബി മെമോറിയല്‍ ഹോസ്പിറ്റല്‍ ഉടമ അലക്‌സാണ്ടര്‍ ക്രൈമിനെതിരെ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. എന്നാല്‍ ഇതിനോടകം തന്നെ മറ്റ് പത്രങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മാത്രമല്ല സര്‍ക്കാര്‍ ഡിഐജി മുഹമ്മദ് യാസിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ക്രൈം പുറത്തുകൊണ്ടുവന്ന വാര്‍ത്തകളെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു മുഹമ്മദ് യാസിന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.-എന്നും ക്രൈം പത്രാധിപര്‍ ഫെയ്സ് ബുക്കില്‍ അവകാശപ്പെട്ടു.

അന്നത്തെ നിയമ മന്ത്രിയായിരുന്ന കെഎം മാണി ഇടപെട്ട് ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചെങ്കിലും എന്റെ ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഇത് ഹാജരാക്കേണ്ടി വന്നു. എന്നാല്‍ ഇത് അതീവ രഹസ്യ സ്വാഭാവമുള്ള റിപ്പോര്‍ട്ടാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യയില്‍ കലാപമുണ്ടാവുമെന്നും കാണിച്ച് സീല്‍ ചെയ്ത കവറിലാണ് ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍ അവസാനം എന്റെ ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ഇത് പൊതുതാല്‍പര്യമുള്ള വിഷയമാണെന്നും രാജ്യങ്ങള്‍ തമ്മിലോ രാജ്യസുരക്ഷയേയോ ബധിക്കില്ലെന്നും വിധിച്ചുകൊണ്ട് ഇത് പരസ്യപ്പെടുത്താന്‍ ഉത്തരവു പുറപ്പെടുവിക്കുകയുണ്ടായി-ക്രൈം വിശദീകരിക്കുന്നു.

അങ്ങനെ നീണ്ട പോരാട്ടത്തിനു ശേഷം പൂഴ്ത്തിവച്ച ആ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരാന്‍ ക്രൈമിന് കഴിഞ്ഞുവെങ്കിലും സര്‍ക്കാര്‍ യാതൊരു നിയമ നടപടിയും ഹോസ്പിറ്റലിനെതിരെയോ ഈ മാഫിയക്കെതിരെയോ എടുക്കാന്‍ തയ്യാറായിരുന്നില്ല. കെഎം മാണിയെപ്പോലുള്ള അഴിമതി വീരന്മാരായ രാഷ്ട്രീയ നേതാക്കന്മാരും ഭരണകൂടവും സ്വന്തം മരുമകനായ ഡോക്ടര്‍ സുനില്‍ ജോര്‍ജിനേയും അധോലോക മാഫിയാ കേന്ദ്രമെന്ന് ഡിഐജി മുഹമ്മദ് യാസിന്‍ വിശേഷിപ്പിച്ച ബേബി മെമോറിയല്‍ ഹോസ്പിറ്റലിനേയും സംരക്ഷിക്കാന്‍ സാദാ സന്നദ്ധരായ് നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മൗനത്തിന്റെ പുകമറയില്‍ ഒളിക്കുന്നത് സ്വാഭാവികം മാത്രം. വൃക്ക വാണിഭം നടത്തിയവരെ ശിക്ഷിക്കുന്നതിന് പകരം വാര്‍ത്ത പുറത്തുകൊണ്ടുവന്ന ക്രൈം ചീഫ് എഡിറ്ററായ എന്നെയടക്കം ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്....! എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കണ്ട് ഹൈക്കോടതി ഈ വിധി സ്റ്റേ ചെയ്യുകയുകണ്ടായി-ക്രൈം നന്ദകുമാര്‍ വിശദീകരിക്കുന്നു.

എനിക്കെതിരെ ബേബിമെമോറിയല്‍ ഹോസ്പിറ്റല്‍ കൊടുത്ത കേസില്‍ ജഡ്ജിക്ക് ഒരുകോടി രൂപ കൈക്കൂലി കൊടുത്തതായി ബേബിമെമോറിയല്‍ ഹോസ്പ്പിറ്റലിലെ ജീവനക്കാരന്‍ തന്നെ കുറ്റബോധം കാരണം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മാഫിയാസംഘം പ്രവര്‍ത്തിക്കുന്നത് മെഡിക്കല്‍ മേഖലയിലാണെന്ന് ഈ സംഭവം തെളിയിച്ചു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വിശദമായ അന്വേഷണം നടന്നാലും ഈ റാക്കറ്റിനെതിരെ വിരലനക്കാന്‍ ഒരു സര്‍ക്കാറും തയ്യാറാവില്ല എന്ന് എനിക്കെന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നും പറയാന്‍ ഉറപ്പിച്ചു പറയാന്‍ കഴിയും. കാരണം മരുന്നു മാഫിയയുടേയും ഹോസ്പിറ്റല്‍ മാഫിയയുടെയും സംരക്ഷകരായി പ്രവര്‍ത്തിക്കുന്നത് മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരും പൊലീസ് മേധാവികളും ഭരണകൂടവുമാണ്...-ക്രൈം നന്ദകുമാര്‍ ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category