1 GBP = 98.50 INR                       

BREAKING NEWS

ഓഫീസിലേക്കു പോകുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ഭാര്യയുടെ ഫോണ്‍ കോള്‍; അതിവേഗം തിരിച്ചെത്തിയ ഡിഐജി കണ്ടത് ഫാനില്‍ തുങ്ങി നില്‍ക്കുന്ന പുഷ്പയെ; ഹാഥ്റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതില്‍ നിറയുന്നത് ദുരൂഹത; മരണ കാരണം അറിയില്ലെന്ന് യുപി പൊലീസ്

Britishmalayali
kz´wteJI³

ലഖ്നൗ: ഹാഥ്റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതില്‍ നിറയുന്നത് ദുരൂഹത. ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്നൗവിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഹാഥ്റസ് ബലാത്സംഗ കേസ് അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്.

പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ ലോഹിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

രാവിലെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ ഡിഐജിയെ പുഷ്പ വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്നായിരുന്നു ഭാര്യ നല്‍കിയ സൂചന. ഉടന്‍ അദ്ദേഹം തിരിച്ചെത്തി. അപ്പോഴേക്കും പുഷ്പ തൂങ്ങിയിരുന്നു. ഉടന്‍ പൊലീസിനെ വിവരമറിയിച്ച് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. ഇവരുടെ മൂന്ന് കുട്ടികളും രണ്ട് പൊലീസുകാരും ഈ സമയം വീട്ടിന്റെ താഴേ നിലയില്‍ ഉണ്ടായിരുന്നു.

പതിനാറു കൊല്ലം മുമ്പായിരുന്നു ചന്ദ്രപ്രകാശും പുഷ്പയും വിവാഹിതരായത്. ഇരുവര്‍ക്കും ഇടയില്‍ കുടുംബ പ്രശ്നമുള്ളതായി ആര്‍ക്കും അറിയില്ല. ഇതും സംഭവത്തിന്റെ ദൂരൂഹത കൂട്ടുന്നു. പ്രാഥമിക നിഗമനത്തില്‍ ഇതൊരു ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കാരണം വ്യക്തമല്ല. ഇതില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കള്ളക്കളികളൊന്നും നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.

2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. നിലവില്‍ ഉന്നാവിലാണ് ചുമതല വഹിക്കുന്നതെങ്കിലും ഹാഥ്റസ് കേസന്വേഷണ സംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഹാഥ്റസ് സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ കേസ് പിന്നീട് സിബിഐ.ക്ക് കൈമാറുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category