1 GBP = 98.30 INR                       

BREAKING NEWS

രക്ഷ നേടാന്‍ കേരളം വിട്ടു പോകൂ; സന്ദേശങ്ങളില്‍ ലോക്കറിലെ ആശങ്കകള്‍ മാത്രം; ചോദിച്ചത് ലോക്കറിനെ കുറിച്ചെന്ന് ചോദ്യം ചെയ്യലിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റും മെസേജ് ചെയ്തു; കസ്റ്റംസിനെ തെറ്റിധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ഇടപെട്ടതിന് തെളിവ്; സ്വപ്ന അറസ്റ്റിലായപ്പോള്‍ ഭയന്നത് ശിവശങ്കര്‍ തന്നെ

Britishmalayali
kz´wteJI³

കൊച്ചി: എം ശിവശങ്കറിനെതിരായ കുരുക്ക് മുറുക്കി വാട്സാപ്പ് സന്ദേശങ്ങള്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റെ വേണുഗോപാലുമായുള്ള ചാറ്റുകളാണ് പുറത്തു വന്നത്. ഇതോടെ ശിവശങ്കറിന് കേസുമായി ആശങ്കയുണ്ടെന്ന് വ്യക്തമാകുകയാണ്. സ്വര്‍ണ്ണ കടത്ത് കേസ് പുറത്തു വന്നതിന് ശേഷമുള്ള വാട്സാപ്പ് ചാറ്റുകളാണ് ചര്‍ച്ചാകുന്നത്. ജൂലൈ 21 മുതലുള്ള സന്ദേശങ്ങളാണ് ശിവശങ്കറിന് കുരുക്കാകുന്നത്. മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളം വിടാനും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ശിവശങ്കര്‍ ഉപദേശിക്കുന്നു. ലോക്കറിലെ ആശങ്കയും ശിവശങ്കറിന്റെ സന്ദേശങ്ങളില്‍ വ്യക്തമാണ്. ഈ വാട്സാപ്പ് ചാറ്റുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഇതും നിര്‍ണ്ണായക തെളിവാകും.

ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള ചാറ്റുകളാണ് കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുത്തത്. ഇതാണ് ശിവശങ്കറിന് കുരുക്കായി മാറിയതും. ലോക്കറിനെ കുറിച്ചുള്ള ആശങ്കയാണ് ചാറ്റുകളില്‍ നിറയുന്നത്. സ്വപ്ന അറസ്റ്റിലായ പത്ത് ദിവസത്തിന് ശേഷമുള്ള ചാറ്റുകളാണ് പുറത്തു വരുന്നത്. ഈ സമയത്ത് വേണുഗോപാലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. വളരെ വിശദമായ ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നു. കസ്റ്റംസില്‍ നിന്ന് വിളി വന്നതിന് ശേഷവും ചര്‍ച്ച വാട്സാപ്പില്‍ നടന്നു. ലോക്കറിനെ കുറിച്ചാണ് ചോദിച്ചതെന്നും ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റെ വെളിപ്പെടുത്തുന്നുണ്ട്. സാമ്പത്തികത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന ഭയവും വാട്സാപ്പ് സന്ദേശങ്ങളിലൂണ്ട്.

സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കള്ളക്കടത്തിന് ഉപയോഗിച്ചെന്നും ഇഡി. ഹൈക്കോടതിയില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള തെളിവുകള്‍ ഇഡി ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ കൊടുത്തു. സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടു നല്‍കാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ഇഡി വാദിച്ചു. അതേസമയം, ഇത്തരം വാദങ്ങള്‍ തന്നെ സമൂഹത്തില്‍ വെറുക്കപ്പെട്ടവനാക്കി മാറ്റിയെന്നും കള്ളക്കടത്തില്‍ ഒരു പങ്കുമില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വരുന്നത്.

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ നടന്നത് ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു. സ്വര്‍ണക്കടത്തിനുപിന്നിലും ശിവശങ്കറിന്റെ കരങ്ങളുണ്ടെന്ന ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനായി ഡയല്‍ഹിയില്‍നിന്ന് ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ഉന്നയിച്ചത്. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ പടച്ചുവിടുന്നത് കാല്പനിക കഥകളാണെന്നായിരുന്നു ശിവശങ്കറിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്റെ മറുപടി.

വാട്‌സാപ്പ് മെസേജുകളെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കുന്നില്ല, അറിയില്ല എന്നാണ് ശിവശങ്കര്‍ പറയുന്നതെന്നാണ് ഇ.ഡി.യുടെ വാദം. സ്വപ്നയ്ക്ക് ജോലിനേടാനും ഫ്ളാറ്റ് നേടാനും സഹായിച്ചു. ചോദ്യം ചെയ്യാന്‍ ഹാജരായി എന്നുപറഞ്ഞിട്ട് കാര്യമില്ല, സത്യം പറയണം. ശിവശങ്കര്‍ പറയുന്നത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍. അന്വേഷണത്തില്‍ കണ്ടെത്തിയ എല്ലാ കാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ചോദ്യംചെയ്യാന്‍ ആദ്യം ഹാജരായപ്പോഴില്ലാത്ത അറസ്റ്റ് ഭയം എന്തുകൊണ്ടാണിപ്പോള്‍. മികച്ച നിലയില്‍ ആസൂത്രണംചെയ്താണ് സ്വര്‍ണം കടത്തിയത്. ഗൂഢാലോചനയില്‍ വളരെ സ്വാധീനമുള്ളവര്‍ പങ്കാളിയായിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.

ഏതുകേസിന്റെ പേരിലാണ് അറസ്റ്റ് ഭയക്കുന്നതെന്നുപോലും ഹര്‍ജിയില്‍ ഇല്ല. സാമ്പത്തികകുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെളിവുനശിപ്പിക്കുന്നതിന് സഹായകമാകും . ശിവശങ്കര്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. ജാമ്യഹര്‍ജി തള്ളുകയോ തീര്‍പ്പാക്കുകയോ വേണമെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് മുഖംമാത്രമായിരുന്നുവെന്നും പിന്നില്‍ ശിവശങ്കറാകാമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു.

സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടപാടുകളുടെയെല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്. സ്വര്‍ണം കടത്തിയപ്പോള്‍ ശിവശങ്കര്‍ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ പറഞ്ഞു. രണ്ടുമണിക്കൂറോളം വാദംകേട്ടശേഷം ജസ്റ്റിസ് അശോക് മേനോന്‍ ഹര്‍ജി ഒക്ടോബര്‍ 28 -ന് വിധിപറയാനായി മാറ്റി. അതുവരെ അറസ്റ്റുപാടില്ലെന്നും കോടതി വ്യക്തമാക്കി.

സാമ്പത്തിക കുറ്റകൃത്യം സമൂഹത്തിനെതിരായ പ്രവൃത്തിയാണെന്ന് കസ്റ്റംസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ പറഞ്ഞു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കുറ്റപ്പെടുത്തി. എന്നാല്‍ എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍പോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ആരോപിക്കുന്നതെന്ന് ശിവശങ്കറിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു വാദിച്ചു.

ഹോട്ടലില്‍ മുറിയോ ആശുപത്രിയില്‍ ചികിത്സയോ കിട്ടാത്ത തൊട്ടുകൂടാത്തവനായി ശിവശങ്കര്‍ മാറിയിരിക്കുകയാണ്. 2018-ല്‍ നടന്നതൊക്കെ ഓര്‍മിക്കാന്‍ കംപ്യൂട്ടറല്ല. അന്വേഷണവുമായി സഹകരിക്കാന്‍ എപ്പോഴും തയ്യാറാണെന്നും സീനിയര്‍ അഭിഭാഷകന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category